പത്തനംതിട്ട: അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോന്നിയില്‍ എല്‍.ഡി.എഫ് ലീഡ് നേടി മുന്നേറുമ്പോള്‍ പത്തനംതിട്ട ഡി.സി.സി പ്രസിഡന്റ് ബാബു ജോര്‍ജ് വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ നിന്ന് ഇറങ്ങി പോയി.
കാലുവാരല്‍ സംഭവിച്ചുവെന്ന് ക്ഷോഭിച്ചുകൊണ്ടാണ് ബാബു ജോര്‍ജ് വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ നിന്ന് ഇറങ്ങി പോയത്. കോന്നിയില്‍ 1996 ല്‍ ന് ശേഷം എല്‍.ഡി.എഫ് ഇതുവരെ വിജയിച്ചിട്ടുണ്ടായിരുന്നില്ല.
ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ 7801 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എല്‍.ഡി.എഫിന്റെ കെ.യു ജനീഷ് കുമാര്‍ ഇവിടെ മുന്നേറുന്നത്.ഇവിടെ പി. മോഹന്‍കുമാറിനെ മത്സരിപ്പിക്കാനുള്ള യു.ഡി.എഫ് തീരുമാനം തിരിച്ചടിയായെന്ന രീതിയിലുള്ള ഫലമാണ് പുറത്തുവരുന്നത്.
കോന്നിയില്‍ തുടക്കത്തില്‍ യു.ഡി.എഫിന്റെ പി. മോഹന്‍ മുന്നിട്ടുനിന്നെങ്കിലും പിന്നീട് ജനീഷ് കുമാറിന്റെ വന്‍ മുന്നേറ്റമാണ് മണ്ഡലത്തില്‍ കണ്ടത്. ഇവിടെ മൂന്നാം സ്ഥാനത്താണ് ബി.ജെ.പിയുടെ കെ. സുരേന്ദ്രന്‍.
എല്ലാ പ്രവര്‍ത്തകരോടും നന്ദി രേഖപ്പെടുത്തുന്നെന്നും അഭിപ്രായവ്യത്യാസം ഇല്ലാതെ മുന്നണിയും പാര്‍ട്ടിയും തെരഞ്ഞെടുപ്പിനെ നേരിട്ടു. പാഠങ്ങള്‍ ഉള്‍ക്കൊണ്ട് രാഷ്ട്രീയ രംഗത്ത് തുടരുമെന്നും യു.ഡി.എഫ് സ്ഥാനാര്‍ത്ഥി മോഹന്‍രാജ് പറഞ്ഞു.