ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും ദല്‍ഹി ക്യാപിറ്റല്‍സും തമ്മിലുള്ള മത്സരം പുരോഗമിക്കുകയാണ്. നിര്‍ണായക മത്സരത്തില്‍ ടോസ് നേടിയ ദല്‍ഹി റോയല്‍ ചലഞ്ചേഴ്‌സിനെ ബാറ്റിങ്ങിന് അയച്ചപ്പോള്‍ നിശ്ചിത ഓവറില്‍ ഒമ്പത് ടിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സ് ആണ് ടീം സ്‌കോര്‍ ചെയ്തത്. വിജയലക്ഷ്യം എന്തുവിലകൊടുത്തും മറികടക്കാനാണ് ആതിഥേയര്‍ ശ്രമിക്കുക.
എന്നാല്‍ മറുപടി ബാറ്റിങ്ങില്‍ ദല്‍ഹിക്ക് നാല് വിക്കറ്റ് നഷ്ടപ്പെട്ടിരിക്കുകയാണ്. ഡേവിഡ് വാര്‍ണറേയാണ് ടീമിന് വെറും ഒരു റണ്‍സിന് നഷ്ടമായത്. സ്വപ്‌നില്‍ സിങ്ങിന്റെ പന്തില്‍ വില്‍ ജാക്‌സാണ് താരത്തിന്റെ ക്യാച് എടുത്തത്. രണ്ട് റണ്‍സുമായി അഭിഷേക് പൊരലാണ് പിന്നീട് പുറത്തായത്.
എന്നാല്‍ ഏഴ് പന്തില്‍ 17 റണ്‍സുമായി മികച്ച രീതിയില്‍ ജാക് ഫ്രേസര്‍ മക്ഗര്‍ഗ് യാഷ് ദയാലിന്റെ പന്തില്‍ റണ്‍ ഒട്ട് ആവുകയായിരുന്നു. ശേഷം ഇറങ്ങിയ കുമാര്‍ കുശാഗ്ര രണ്ട് റണ്‍സിനും മടങ്ങി.
ആദ്യം ബാറ്റ് ചെയ്ത റോയല്‍ ചലഞ്ചേഴ്‌സിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തത് രജത് പാടിദാര്‍ ആണ്. 32 പന്തില്‍ നിന്ന് 3 സിക്‌സറും ഫോറും ഉള്‍പ്പെടെ 52 റണ്‍സ് നേടി മിന്നും പ്രകടനമാണ് താരം ടീമിന് വേണ്ടി കാഴ്ചവച്ചത്.
ഐ.പി.എല്ലില്‍ 250 മത്സരം തികക്കാന്‍ എത്തിയ വിരാട് കോഹ്‌ലി 13 പന്തില്‍ നിന്ന് മൂന്ന് സിക്‌സ് അടക്കം 27 റണ്‍സ് നേടാന്‍ സാധിച്ചു. 207.69 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരം ബാറ്റ് ചെയ്തത്.
ശേഷം മികച്ച പ്രകടനം കാഴ്ചവെച്ചത് വില്‍ ജാക്‌സ് ആണ്. 29 പന്തില്‍ നിന്ന് 41 റണ്‍സ് നേടിയാണ് ജാക്‌സ് പുറത്തായത്. കാമറൂണ്‍ ഗ്രീന്‍ 24 പന്തില്‍ നിന്ന് 32 റണ്‍സ് നേടി. മറ്റാര്‍ക്കും തന്നെ ടീമിനുവേണ്ടി കാര്യമായി ഒന്നും ചെയ്യാന്‍ സാധിച്ചില്ല.
ദല്‍ഹിക്ക് വേണ്ടി ഇഷാന്ത് ശര്‍മ, മുകേഷ് കുമാര്‍, കുല്‍ദീപ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ഖലീല്‍ അഹമ്മദ് റാസിഖ് സലാം എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി.
Content Highlight: DC Need 188 Runs To Win Against RCB