| Friday, 19th February 2021, 1:37 pm

'അടയ്ക്കാ രാജു എന്ന എന്റെ ജീവിതം'; രാജുവിന്റെ ജീവിതം പുസ്തകമാക്കി ഡി. സി

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഭയാക്കൊലക്കേസിൽ പ്രതികളെ പിടികൂടാൻ വഴിത്തിരിവായ സാക്ഷി രാജുവിന്റെ ജീവിതം പുസ്തകമാകുന്നു. ‘അടയ്ക്കാ രാജു എന്ന എന്റെ ജീവിതം’ എന്ന പുസ്തകം ഡിസി ബുക്സ് ആണ് പ്രസിദ്ധീകരിക്കുന്നത്.

ആനിക്കാട് കരയിലെ രാധാകൃഷ്ണൻ എങ്ങനെ അടയ്ക്കാ രാജുവായി എന്നും നിലനിൽക്കുന്ന ഭരണ സംവിധാനം വിലാസമില്ലാത്തവനെ ’അടയ്ക്കാ രാജു’വാക്കുന്നതെങ്ങനെയെന്നും പുസ്തകം പറഞ്ഞുവയ്ക്കുന്നുവെന്ന് ഡി.സി ബുക്സ് വ്യക്തമാക്കുന്നു.

സിസ്റ്റർ അഭയ കൊലക്കേസിൽ കന്യാസ്ത്രീകളും പുരോഹിതന്മാരുമടക്കം എല്ലാവരും കൂറുമാറിയപ്പോൾ സാക്ഷിമൊഴിയിൽ ഉറച്ച് നിന്നത് രാജുവാണ്.

അഭയ കേസിന്റെ ഭാഗമായി പൊലീസിൽ നിന്നും വലിയ മർദ്ദനം നേരിടേണ്ടി വന്നിരുന്നുവെന്നും ഉള്ളംകൈയ്ക്കകത്ത് മേശക്കാൽ വെച്ച് അവർ ആ മേശയ്ക്ക് മുകളിൽ കയറിയിരുന്ന് വരെ മർദ്ദിച്ചിരുന്നെന്നും രാജു പറഞ്ഞിരുന്നു. താൻ ഒരിക്കലും ഒരു തെറ്റിന് കൂട്ടുനിൽക്കില്ലെന്നും രാജു വ്യക്തമാക്കിയിരുന്നു.

അഭയ കേസ് വിധി വന്നതിന് ശേഷം അമേരിക്കയിൽ നിന്നുവരെ ആളുകൾ വിളിച്ചു. എത്രയോ പേർ വിളിച്ചു. എനിക്ക് എന്റെ കുഞ്ഞിന് നീതി വേണമായിരുന്നു. ആ കുഞ്ഞിന് അച്ഛനുണ്ടോ അമ്മയുടെ ആങ്ങളമാരുണ്ടോ പെങ്ങളുണ്ടോ എന്നൊന്നും എനിക്ക് അറയില്ല. എന്റെ മകൾക്ക് കിട്ടേണ്ട നീതി കിട്ടി എന്നായിരുന്നു കേസിൽ പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയതിന് പിന്നാലെ രാജു പറഞ്ഞത്.

അഭയ കേസിൽ എല്ലാ തെളിവുകളും സാഹചര്യങ്ങളും പ്രതികൾക്ക്‌ രക്ഷപ്പെടാൻ വഴിയൊരുക്കിയപ്പോൾ ദൈവം ഒരു കള്ളന്റെ രൂപത്തിൽ പ്രത്യക്ഷപ്പെട്ടു എന്നായിരുന്നു കേസിന് വേണ്ടി നിയമ പോരാട്ടം നടത്തിയ ജോമോൻ പുത്തൻപുരയ്ക്കൽ പറഞ്ഞത്.

എന്നാൽ താൻ കള്ളനല്ലെന്നും തനിക്ക് ആ പേർ വന്നതെങ്ങനെയാണെന്നും രാജു വ്യക്തമാക്കിയിരുന്നു. രാധാകൃഷ്ണൻ എന്ന എസ്.ഐ തന്നെ കുനിച്ച് നിർത്തി ഇടിക്കാനാഞ്ഞപ്പോൾ അയാളുടെ കാലിന് ഉള്ളിലൂടെ ഇറങ്ങി ഓടിയതുകൊണ്ട് കിട്ടിയ പേരാണ് അടയ്ക്കാ രാജു എന്നായിരുന്നു രാജു പറഞ്ഞത്. താൻ അടക്ക മോഷ്ടിക്കാനൊന്നും പോയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: DC books publishes the book on the life of witness Raju in Abhaya murder case

We use cookies to give you the best possible experience. Learn more