ഒരേ ഒരു ഡി സി കിഴക്കേമുറി
Discourse
ഒരേ ഒരു ഡി സി കിഴക്കേമുറി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 13th January 2014, 12:15 pm

ഓരോ എഴുത്തുകാരനും വായനക്കാര്‍ക്കിടയില്‍ സൂപ്പര്‍ സ്റ്റാര്‍ഡം പതിച്ചു നല്‍കി. അദ്ദേഹം കോട്ടയത്തെ ലോഡ്ജ് മുറിയില്‍ അടച്ചിട്ടിരുത്തി എഴുതിച്ചിരുന്നില്ലെങ്കില്‍ തകഴിയുടെ “ചെമ്മീന്‍” മലയാളികള്‍ കാണുമായിരുന്നോ…മാനസ മൈനേ..വരൂ…എന്നു മലയാളികള്‍ വിരഹ ഗാനം ചൊല്ലി നടക്കുമായിരുന്നോ എന്നും സംശയം!


line

വി എച്ച് നിഷാദ്

line

[]വര്‍ഷങ്ങള്‍ക്ക് മുമ്പ് വി.കെ എന്‍ എന്ന മലയാള സാഹിത്യത്തിലെ ചിരിയെഴുത്തു തമ്പുരാന്‍ ഡി.സി കിഴേക്കമുറി  എന്ന പുസ്തക പ്രസാധക സുഹൃത്തിന് ഒരു എഴുത്തയച്ചു. അക്ഷര നഗരിയായ കോട്ടയത്തേക്ക്, അതും ഡി സി ബുക്‌സിന്റെ അമരക്കാരന് എഴുതുന്ന എഴുത്താകുമ്പോള്‍ വാക്കുകള്‍ പിശുക്കിക്കൂട്ടി മിന്നിക്കണം എന്ന് വി.കെ.എന്ന് അറിയാമായിരുന്നു. അതിനാല്‍ ആ കുറിപ്പിന്റെ മേല്‍വിലാസത്തില്‍ വാക്കുകള്‍ ഇത്ര മാത്രം:
ഡി സി കിഴക്കേമുറി, ഡി സി ബുക്‌സ്, കോട്ടയം-1 (ഏറിയാല്‍-2).

അതൊരു നര്‍മ ഭാവന മാത്രമായിരുന്നില്ലെന്ന് ഇപ്പോള്‍ തോന്നുന്നു. കോട്ടയം വിട്ട് , അവിടത്തെ അക്ഷര ലോകം വിട്ട് ഡി.സിക്ക് എത്ര  പോകാന്‍ പറ്റും? ഏറിയാല്‍ രണ്ടു കാതം വരെ..എന്നൊരു ഒളിഞ്ഞെഴുത്ത് വി.കെ.എന്‍ അതില്‍ ഉന്നമിട്ടിരിക്കണം. വി.കെ.എന്‍ ആരാ മോന്‍!

2014, ജനുവരി 12 ല്‍, ഡി സി കിഴക്കേമുറിയുടെ ജന്മ ശതാബ്ദി ദിനത്തില്‍, ഡി സി കിഴക്കേമുറി മലയാള വായനക്കാര്‍ക്കും മലയാള സാഹിത്യത്തിനും പ്രസാധന ലോകത്തിനുമെല്ലാം ആരായിരുന്നു എന്ന് മാറി നിന്നൊന്നു ആലോചിച്ചു നോക്കാവുന്നതാണ്.

അദ്ദേഹം പുസ്തകങ്ങളെ സ്വന്തം മക്കളെപ്പോലെ നോക്കി പോറ്റി വളര്‍ത്തി, താലോലിച്ചു. പുസ്തകാലയത്തെ കേരളത്തിലെ തന്നെ ഏറ്റവും വലിയ പ്രസാധക സംഘമായി ഉയര്‍ത്തി. എന്‍.ബി.എസും എസ്.പി.സി.എസും തുടങ്ങിയ അതേ മനസു തന്നെയാണ് ഡി സി ബുക്‌സ് എന്ന അച്ചടി ലോകത്തിന് കയ്യൊപ്പിട്ടത്.

ഒരു പ്രസാധകന്‍ മാത്രമായിരുന്നില്ല ഡി സി. അദ്ദേഹം എഴുത്തുകാരുടെ തോഴനായി തോളത്തു കയ്യിട്ടു നടന്നു. അവര്‍ക്ക് മികച്ച പ്രതിഫലം വാങ്ങിക്കൊടുത്തു.

ഓരോ എഴുത്തുകാരനും വായനക്കാര്‍ക്കിടയില്‍ സൂപ്പര്‍ സ്റ്റാര്‍ഡം  പതിച്ചു നല്‍കി. അദ്ദേഹം കോട്ടയത്തെ ലോഡ്ജ് മുറിയില്‍ അടച്ചിട്ടിരുത്തി എഴുതിച്ചിരുന്നില്ലെങ്കില്‍ തകഴിയുടെ “ചെമ്മീന്‍” മലയാളികള്‍ കാണുമായിരുന്നോ…മാനസ മൈനേ..വരൂ…എന്നു മലയാളികള്‍ വിരഹ ഗാനം ചൊല്ലി നടക്കുമായിരുന്നോ എന്നും സംശയം!

1946- ല്‍ പൗരപ്രഭയില്‍ അദ്ദേഹം ആരംഭിച്ച “കറുപ്പും വെളുപ്പും” എന്ന പംക്തി പൂര്‍വ്വ മാതൃകകളില്ലാതിരുന്ന മലയാള പത്രപ്രവര്‍ത്തനത്തിനു കോളമെഴുത്ത് എന്ന ആശയത്തെ പരിചയപ്പെടുത്തി.

lineകോഴിക്കോട് നിന്ന് യുവ പ്രസാധകന്‍ ഷെല്‍വിയുടെ നേതൃത്വത്തില്‍ മള്‍ബറി ബുക്‌സ് ഇറങ്ങുന്ന കാലം.  കോഴിക്കോട് മിഠായിത്തെരുവിനടുത്തുള്ള ഒരു ഒറ്റമുറിയിലിരുന്നുകൊണ്ടാണ് ഷെല്‍വി ഈ അത്ഭുതങ്ങള്‍ മുഴുവന്‍ കാണിക്കുന്നതെന്ന് ഡി.സി യ്ക്കും മലയാളത്തിലെ മിക്ക എഴുത്തുകാര്‍ക്കും സീരിയസ് വായനക്കാര്‍ക്കുമെല്ലാം അറിയാമായിരുന്നു. ആ പുസ്തകം ഉയര്‍ത്തിക്കാട്ടി എഡിറ്റോറിയല്‍ ബോഡിലെ അംഗങ്ങളോട് അദ്ദേഹം ചോദിച്ചു: “എന്തുണ്ടായിട്ടാണ് ഇയാള്‍ ഇത്ര മികച്ചൊരു പുസ്തകം ചെയ്യുന്നത്? അഥവാ ഇനി, എന്തില്ലാഞ്ഞിട്ടാണ് ഇത്ര മികച്ചൊരു പുസ്തകം നമുക്ക് ചെയ്യാന്‍ കഴിയാത്തത്? “line

സാംസ്‌കാരിക പ്രവര്‍ത്തകന്‍, വാഗ്മി, അധ്യാപകന്‍, എഴുത്തുകാരന്‍ എന്നീ നിലകളിലും വ്യക്തിമുറപ്പിച്ച ഡി.സി യാണ് പ്രീ-പബ്ലിക്കേഷന്‍ പദ്ധതിയും ഹോം ലൈബ്രറി എന്ന ആശയവുമെല്ലാം മലയാളിക്ക് മുന്നില്‍ വെച്ചു കൊടുത്തത്.

കോഴിക്കോട് നിന്ന് യുവ പ്രസാധകന്‍ ഷെല്‍വിയുടെ നേതൃത്വത്തില്‍ മള്‍ബറി ബുക്‌സ് ഇറങ്ങുന്ന കാലം. കവര്‍ ഡിസൈനിംഗിലും ലേ ഔട്ടിലുമെല്ലാം മികച്ചു നില്‍ക്കുന്ന പുസ്തകങ്ങളുമായി ഷെല്‍വിയും മള്‍ബറിയും താരങ്ങളായി ഉയര്‍ന്നു വരികയായിരുന്നു.

കോഴിക്കോട് മിഠായിത്തെരുവിനടുത്തുള്ള ഒരു ഒറ്റമുറിയിലിരുന്നുകൊണ്ടാണ് ഷെല്‍വി ഈ അത്ഭുതങ്ങള്‍ മുഴുവന്‍ കാണിക്കുന്നതെന്ന് ഡി.സി യ്ക്കും മലയാളത്തിലെ മിക്ക എഴുത്തുകാര്‍ക്കും സീരിയസ് വായനക്കാര്‍ക്കുമെല്ലാം അറിയാമായിരുന്നു.v-h-nishad

അക്കാലത്തൊരിക്കല്‍ ഡി.സി ബുക്‌സിന്റെ എഡിറ്റോറിയല്‍ മീറ്റിംഗിലേക്ക് മള്‍ബറി ആയിടെ ഇറക്കിയ മികച്ചൊരു പുസ്തകവുമായി ഡി.സി കിഴക്കേമുറി വന്നു.

ആ പുസ്തകം ഉയര്‍ത്തിക്കാട്ടി എഡിറ്റോറിയല്‍ ബോഡിലെ അംഗങ്ങളോട് അദ്ദേഹം ചോദിച്ചു: “എന്തുണ്ടായിട്ടാണ് ഇയാള്‍ ഇത്ര മികച്ചൊരു പുസ്തകം ചെയ്യുന്നത്? അഥവാ ഇനി, എന്തില്ലാഞ്ഞിട്ടാണ് ഇത്ര മികച്ചൊരു പുസ്തകം നമുക്ക് ചെയ്യാന്‍ കഴിയാത്തത്? ”

സമാന്തര പ്രസാധന രംഗത്ത് പിച്ചവെച്ചു തുടങ്ങിയിരുന്ന മള്‍ബറിക്ക് കിട്ടിയ ഏറ്റവും വലിയ അവാര്‍ഡായിരുന്നു ആ വാക്കുകള്‍.  അതായിരുന്നു ഡി സി കിഴക്കേമുറി.
കോട്ടയം-ഒന്ന്.
ഏറിയാല്‍ -രണ്ട്.
അത് ഏറാതിരിക്കാന്‍ അദ്ദേഹം എന്നും ദത്തശ്രദ്ധനായി. ഡി.സി ബുക്‌സിന്റെ വിജയ കഥ എത് നമുക്ക്് പറഞ്ഞു തരുന്നു.