| Thursday, 4th June 2015, 7:02 pm

ഫ്രെയിമിനുള്ളിലെ മുത്താറന്റെ യാത്ര

ഡൂള്‍ന്യൂസ് ഡെസ്‌ക്

 “മുത്തോറന്റെ യാത്രകള്‍” എന്ന തലത്തില്‍ മാത്രം ഹര്‍ഷദ് സംവിധാനം ചെയ്ത ആദ്യ സിനിമയായ “ദായൊം പന്ത്രണ്ടും” ഒറ്റയടിക്ക് വായിച്ചു തുടങ്ങിയാല്‍ അതോടെ ആ സിനിമയുടെ മറ്റു സാധ്യതകള്‍ അടയുന്നു. അനിശ്ചിതത്വത്തിന്റെ ഒരു പകിടകളിയാണു സിനിമയുടെ പേരു ദ്യോതിപ്പിക്കുന്നതുപോലെ ഓരോ യാത്രയും മുന്നോട്ടുവെക്കേണ്ടത്. സിനിമ സ്വപ്നങ്ങളുമായി സഞ്ചരിക്കുന്ന ചെറുപ്പക്കാരുടെ ഈ യാത്രയിലും അവര്‍ പ്രതീക്ഷിക്കുന്നത് സംഭവ ബഹുലവും ആകാംക്ഷഭരിതവുമായ ചില പ്രമേയസാധ്യതകളും അസാധാരണമായ ചില ഫ്രെയിമുകളും തന്നെയാണ്.

ഫിലിം റിവ്യൂ | മുഹമ്മദ് റിയാസ്

സിനിമ: ദായോം പന്ത്രണ്ടും
സംവിധാനം: ഹര്‍ഷദ്
സംഗീതം: ബൈജു ധര്‍മ്മജന്‍
ഛായാഗ്രാഹണം: കണ്ണന്‍ പട്ടേരി

മൈക്കില്‍ ഹാനെക്കെ എന്ന വിഖ്യാത സംവിധായകനോട് തന്റെ പ്രശസ്ത ചിത്രം “അമോറി”ന്റെ ഇതിവൃത്തത്തെക്കുറിച്ചു വിശദീകരിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ അദ്ദേഹം പറഞ്ഞത്, ആ സിനിമ ഒരായിരം കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നു. അതില്‍ ഒന്നിനെക്കുറിച്ചു മാത്രം പറഞ്ഞു തുടങ്ങുമ്പോള്‍ മറ്റ് പല കാര്യങ്ങളും ഞാന്‍ ഉള്‍ക്കൊള്ളാതെ പോകുന്നു. ഒരു പ്രത്യേക ഇതിവൃത്തത്തില്‍ മാത്രമൊതുങ്ങുന്ന ഒരു സിനിമയും ഞാന്‍ ചെയ്തിട്ടില്ല. സിനിമയെ വ്യാഖ്യാനിക്കേണ്ടത് പ്രേക്ഷകനാണു. എന്റെ സൃഷ്ടിയെ ഞാന്‍ വ്യാഖ്യാനിച്ചു തുടങ്ങുമ്പോള്‍ പ്രേക്ഷകന്‍ അതുമാത്രം കാണുന്നു എന്ന അവസ്ഥയുണ്ടാകും എന്നാണു.”

“മുത്തോറന്റെ യാത്രകള്‍” എന്ന തലത്തില്‍ മാത്രം ഹര്‍ഷദ് സംവിധാനം ചെയ്ത ആദ്യ സിനിമയായ “ദായൊം പന്ത്രണ്ടും” ഒറ്റയടിക്ക് വായിച്ചു തുടങ്ങിയാല്‍ അതോടെ ആ സിനിമയുടെ മറ്റു സാധ്യതകള്‍ അടയുന്നു. അനിശ്ചിതത്വത്തിന്റെ ഒരു പകിടകളിയാണു സിനിമയുടെ പേരു ദ്യോതിപ്പിക്കുന്നതുപോലെ ഓരോ യാത്രയും മുന്നോട്ടുവെക്കേണ്ടത്. സിനിമ സ്വപ്നങ്ങളുമായി സഞ്ചരിക്കുന്ന ചെറുപ്പക്കാരുടെ ഈ യാത്രയിലും അവര്‍ പ്രതീക്ഷിക്കുന്നത് സംഭവ ബഹുലവും ആകാംക്ഷഭരിതവുമായ ചില പ്രമേയസാധ്യതകളും അസാധാരണമായ ചില ഫ്രെയിമുകളും തന്നെയാണ്.

മുന്നില്‍ സഞ്ചരിക്കുന്ന ബൈക്കിനു പിറകില്‍ ക്യാമറയുമായി കാറില്‍ പിന്തുടരുന്ന അവര്‍ ഭയപ്പെടുന്നതും അനിശ്ചിതത്വങ്ങളില്ലാതെ അതിസാധാരണമായി തീര്‍ന്നു പോയേക്കാവുന്ന പാഴായിപോകാവുന്ന മറ്റൊരു ഉദ്യമത്തെക്കുറിച്ചാണ്. ബൈക്കില്‍ ഒഴിച്ചിട്ടിരിക്കുന്ന പുറകിലത്തെ സീറ്റ് അവര്‍ പ്രതീക്ഷിക്കുന്ന, വന്നു കയറാനിടയുള്ള ഒരു സിനിമയുടെ ഇതിവൃത്തത്തിന്റെ അല്ലെങ്കില്‍ ഒരു കൂട്ടം കഥാമുഹൂര്‍ത്തങ്ങളുടെ സാധ്യതയാണ്. ഒരു തരത്തില്‍ ഇരക്കായി വലവിരിക്കുന്ന ചിലന്തികള്‍ പോലും ആകുന്നു അവര്‍.

മുത്തോറന്റെ ജീവിതം മുന്നൊട്ട് വെക്കുന്ന രാഷ്ട്രീയം വിശകലനാത്മകമായി കലാപരമായി അന്വേഷിക്കാനും ആവിഷ്‌ക്കരിക്കാനും അവര്‍ ശ്രമിക്കുന്നില്ലെന്നു മാത്രമല്ല മുന്‍വിധിയോടെ അവര്‍ നിര്‍മ്മിച്ചുവെച്ച വാര്‍പ്പു മാതൃകകളില്‍, പാത്രനിര്‍മ്മിതിയില്‍ മുത്തൊറന്‍ താദാത്മ്യം പ്രാപിക്കുന്നുമില്ല. തങ്ങളുടെ ആലോചനകളുമായി പൊരുത്തപ്പെടാത്ത മുത്തോറന്‍ ഒരുവേള ഫ്രെയിമിനകത്ത് അകപ്പെട്ട ഒരു വികൃതജീവി പോലുമാകുന്നു.

നമ്മുടെ വികലമായ കാഴ്ചാശീലങ്ങള്‍ പരിശീലിപ്പിച്ച ആസ്വാദനശൈലിയില്‍ നിരന്തരം സംഭവബഹുലമായ ഫ്രെയിമുകള്‍ കൂടി അറിഞ്ഞോ അറിയാതെയോ ആവശ്യപ്പെടുന്നുണ്ട്. സഞ്ചരിക്കുന്ന ബൈക്കിന്റെ പിന്‍ സീറ്റില്‍ ഇരിപ്പുറപ്പിക്കുക വഴി ക്യാമറയുടെ ഫ്രെയിമനകത്താകുന്ന മുത്തൊറന്‍ നമ്മുടെ കാഴ്ചാശീലങ്ങള്‍ക്കു ഇമ്പം പകരുന്നില്ല എന്നതു തന്നെയാണു സംഘത്തിലുണ്ടാവുന്ന തര്‍ക്കങ്ങളില്‍ മുഴച്ചുനില്‍ക്കുന്നത്.

മുത്തോറന്റെ ജീവിതം മുന്നൊട്ട് വെക്കുന്ന രാഷ്ട്രീയം വിശകലനാത്മകമായി കലാപരമായി അന്വേഷിക്കാനും ആവിഷ്‌ക്കരിക്കാനും അവര്‍ ശ്രമിക്കുന്നില്ലെന്നു മാത്രമല്ല മുന്‍വിധിയോടെ അവര്‍ നിര്‍മ്മിച്ചുവെച്ച വാര്‍പ്പു മാതൃകകളില്‍, പാത്രനിര്‍മ്മിതിയില്‍ മുത്തൊറന്‍ താദാത്മ്യം പ്രാപിക്കുന്നുമില്ല. തങ്ങളുടെ ആലോചനകളുമായി പൊരുത്തപ്പെടാത്ത മുത്തോറന്‍ ഒരുവേള ഫ്രെയിമിനകത്ത് അകപ്പെട്ട ഒരു വികൃതജീവി പോലുമാകുന്നു.

അങ്ങനെയെങ്കില്‍ എന്തുകൊണ്ട് ഈ വിചിത്ര ജീവിതം തന്നെ സിനിമയുടെ ഇതിവൃത്തമായിക്കൂടാ എന്ന വളരെ കലാത്മകമായ ആവിഷ്‌ക്കാരത്തിനു സൗകര്യപ്രദമായ ഒരിടമാണു കലാകാരന്‍ തെരെഞ്ഞെടുക്കുന്നത്. ഒരേ സമയം ഒഴിഞ്ഞിരുന്ന തന്റെ ഫ്രെയിമിന്റെ അനിശ്ചിതത്വത്തെ മറികടക്കുന്നു ഒപ്പം മാനവികതയുടെ പക്ഷത്ത് താനും തന്റെ കലയുമുണ്ടെന്ന് അവന്‍ ഉറപ്പാക്കുകയും ചെയ്യുന്നു.

എന്തിനെന്നറിയാതെ ജയിലിലാകുന്ന ആദിവാസി മുത്തോറന്‍ ജയില്‍ വാസം കഴിഞ്ഞ് തിരിച്ചുവരുമ്പോള്‍ അറിയുന്നത് മുത്തങ്ങ സമരത്തില്‍ പങ്കെടുത്ത തന്റെ കുടുംബം ഇപ്പോള്‍ ആദിവാസികള്‍ക്കനുവദിച്ച ഉപയോഗശൂന്യമായ ഏതോ മലമടക്കുകളില്‍ ഉണ്ടെന്നു മാത്രമാണ്. വഴിയില്‍ വണ്ടികാത്തുനിന്ന മുത്തോറന്‍ അവിചാരിതമായി സിനിമ ഭ്രാന്തുമായി നടക്കുന്ന ചെറുപ്പക്കാരുടെ ബൈക്കിനു പിന്നില്‍ എത്തുന്നു.

അടുത്തപേജില്‍ തുടരുന്നു

മുത്തോറന്റെ ആവാസവ്യവസ്ഥയിലേക്ക് പ്രവേശിക്കുന്നതോടുകൂടി തീര്‍ത്തും ദുര്‍ഘടമായ കാനനപാതകള്‍ അവരെ തളര്‍ത്തുന്നു. മുത്തോറനും കൂട്ടരും നേരിടുന്ന പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാന്‍ മാത്രമല്ല, അത് ഫ്രെയിം ചെയ്യാന്‍ പോലും സാധ്യമാവാത്തതാണ് എന്ന് സംവിധായകന്‍ തിരിച്ചറിയുന്നു. തന്റെ സിനിമയുടെ മേല്‍ ആദ്യഘട്ടത്തില്‍ തികഞ്ഞ ഏകാധിപത്യ ധാരണകളോടെ ഇടപെടുന്ന സംവിധായക കഥാപാത്രം അവസാനഘട്ടത്തില്‍ ഇതിവൃത്തത്തിന്റെ ഭാരം താങ്ങാന്‍ കെല്‍പ്പില്ലാതെ തളര്‍ന്ന് അവശനായി ഇരുന്നു പോകുന്നു.

അങ്ങനെ ഫ്രെയിമിനുള്ളിലാകുന്ന മുത്തൊറന്റെ യാത്ര തന്നെ തങ്ങളുടെ സിനിമയുടെ ഇതിവൃത്തമാക്കാന്‍ സിനിമാ സംഘം തീരുമാനിക്കുന്നു. സിനിമയുടെ ആദ്യഭാഗങ്ങളില്‍ തീര്‍ത്തും അവശനും സിനിമാ സംഘം ആവശ്യപ്പെടുന്ന ഗതിവേഗത്തിനു പിന്നിലാവുന്ന മുത്തോറന്‍ വനാന്തര്‍ഭാഗത്ത് പ്രവേശിക്കുന്നതോടെ ഉന്മേഷവാനും കരുത്തനുമാവുന്നു. ദായൊം പന്ത്രണ്ടും എന്ന സിനിമ തന്നെ വളരെ മന്ദഗതിയില്‍ ആദ്യഭാഗങ്ങളില്‍ അനുഭവപ്പെടുന്നുണ്ടെങ്കില്‍ കഥാഗതിക്കനുസൃതമായ കരുത്തും വേഗവും മറുപകുതിയില്‍ നേടിയെടുക്കുന്നുണ്ട്. പതുക്കെ പതുക്കെ തെരെഞ്ഞെടുത്ത ഇതിവൃത്തത്തിന്റെ ഭാരം അവരെ അലട്ടിത്തുടങ്ങുന്നു.

മുത്തോറന്റെ ആവാസവ്യവസ്ഥയിലേക്ക് പ്രവേശിക്കുന്നതോടുകൂടി തീര്‍ത്തും ദുര്‍ഘടമായ കാനനപാതകള്‍ അവരെ തളര്‍ത്തുന്നു. മുത്തോറനും കൂട്ടരും നേരിടുന്ന പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാന്‍ മാത്രമല്ല, അത് ഫ്രെയിം ചെയ്യാന്‍ പോലും സാധ്യമാവാത്തതാണ് എന്ന് സംവിധായകന്‍ തിരിച്ചറിയുന്നു. തന്റെ സിനിമയുടെ മേല്‍ ആദ്യഘട്ടത്തില്‍ തികഞ്ഞ ഏകാധിപത്യ ധാരണകളോടെ ഇടപെടുന്ന സംവിധായക കഥാപാത്രം അവസാനഘട്ടത്തില്‍ ഇതിവൃത്തത്തിന്റെ ഭാരം താങ്ങാന്‍ കെല്‍പ്പില്ലാതെ തളര്‍ന്ന് അവശനായി ഇരുന്നു പോകുന്നു.

അനിശ്ചിതത്വങ്ങളുടെ ഒരു പകിടകളിയില്‍ കൂടുതല്‍ മിഴിവാക്കപ്പെടുന്ന പൊള്ളുന്ന ജീവിതം. ഒരു പക്ഷെ സിനിമയുടെ ഫ്രെയിമിനപ്പുറം പകര്‍ത്തപ്പെടാനാവാത്ത ജീവിതത്തിന്റെ കഠിന യാഥാര്‍ത്ഥ്യങ്ങള്‍ തന്നെയാവും അവസാനമില്ലാത്ത ഈ വഴിയാത്രയുടെ നീള്‍ച്ചയും ദുരന്തവും. എങ്കിലും പകര്‍ത്തപ്പെടാതെ പോയ ജീവിതത്തിന്റെ ഫ്രെയിമുകള്‍ മറ്റൊരു വഴിയാത്രയുടെ സാധ്യതയും അവശേഷിപ്പിക്കുന്നു.

മലയാളത്തിലെ ആദ്യ ലക്ഷണമൊത്ത റോഡ് മൂവി എന്ന് ഈ സിനിമയെ വിശേഷിപ്പിച്ചത് വെറുതെയല്ല. ലോകസിനിമയെ അടുത്തറിയാനുള്ള ശ്രമം എന്നും ഹര്‍ഷദ് പുലര്‍ത്താറുണ്ട്. ആദ്യ സിനിമയിലേക്കു വരുമ്പോള്‍ തന്റെ പ്രമേയത്തിന്റെ തെരെഞ്ഞെടുപ്പിനും ദൃശ്യാവിഷ്‌ക്കാരത്തിനും ഏറെ വെല്ലുവിളികളുള്ള ഇത്തരം ഒരു പ്രമേയം തന്നെ മുറുകെപ്പിടിക്കുക എന്നത് ഒരു സൂക്ഷ്മ രാഷ്ട്രീയപ്രവര്‍ത്തനം തന്നെയാണ്.

മികച്ച ചിത്രങ്ങള്‍ കമ്പോളത്തിന്റെ രസതന്ത്രത്തില്‍ തീയ്യറ്ററുകളില്‍ പ്രദര്‍ശിപ്പിക്കപ്പെടാനാവാത്ത അവസ്ഥക്ക് ഇന്നും വലിയ മാറ്റമുണ്ടായിട്ടില്ല. ദേശീയ അവാര്‍ഡ് പോലും നേടിയ ചിത്രങ്ങളുടെ ഇത്തരം അവസ്ഥ അരികില്‍ത്തന്നെയുണ്ട്. മുഖ്യധാര സമൂഹത്തിന്റെ കപട ജീവിത മാതൃകകള്‍ക്കപ്പുറം ദൃശ്യവല്‍ക്കരിക്കപ്പെടേണ്ടത് ഭരണകൂട ഭീകരതയുടെ ഇരകളാകുന്ന അരികുവല്‍ക്കരിക്കപ്പെടുന്ന മനുഷ്യജീവിതങ്ങള്‍ കൂടി ആണെന്ന ഓര്‍മ്മപ്പെടുത്തല്‍ കൂടി ആകുന്നു ഈ ചിത്രം.

മുഖ്യ കഥാപാത്രമടക്കം യാത്രികരായ ചെറുപ്പക്കാരായി അവതരിപ്പിച്ചവരൊക്കെയും പുതുമുഖങ്ങളായിരുന്നുവെന്നതും നേരിടേണ്ടിവരുന്ന വെല്ലുവിളികളെ സംവിധായകന്‍ മുന്‍കൂട്ടി കണ്ടിരുന്നുവെന്നു തന്നെ ഓര്‍മ്മിപ്പിക്കുന്നു. അബു, ഉക്രു ഡി പോഷിണി, മനീഷ് ആചാരി, അഖില്‍.വി., ലുഖ്മാന്‍, ഷിന്റൊ തുടങ്ങിയവര്‍ ചിത്രത്തില്‍ മികച്ച അഭിനയം തന്നെ കാഴ്ചവെച്ചു.

മികച്ച ചിത്രങ്ങള്‍ കമ്പോളത്തിന്റെ രസതന്ത്രത്തില്‍ തീയ്യറ്ററുകളില്‍ പ്രദര്‍ശിപ്പിക്കപ്പെടാനാവാത്ത അവസ്ഥക്ക് ഇന്നും വലിയ മാറ്റമുണ്ടായിട്ടില്ല. ദേശീയ അവാര്‍ഡ് പോലും നേടിയ ചിത്രങ്ങളുടെ ഇത്തരം അവസ്ഥ അരികില്‍ത്തന്നെയുണ്ട്. മുഖ്യധാര സമൂഹത്തിന്റെ കപട ജീവിത മാതൃകകള്‍ക്കപ്പുറം ദൃശ്യവല്‍ക്കരിക്കപ്പെടേണ്ടത് ഭരണകൂട ഭീകരതയുടെ ഇരകളാകുന്ന അരികുവല്‍ക്കരിക്കപ്പെടുന്ന മനുഷ്യജീവിതങ്ങള്‍ കൂടി ആണെന്ന ഓര്‍മ്മപ്പെടുത്തല്‍ കൂടി ആകുന്നു ഈ ചിത്രം.

ഒട്ടേറെ മികച്ച ഷോര്‍ട്ട് ഫിലിമുകളിലൂടെ സമാന്തര സിനിമപ്രസ്ഥാനങ്ങള്‍ക്ക് പരിചിതനായ ഹര്‍ഷദ് ഒരര്‍ത്ഥത്തില്‍ വളരെക്കുറച്ചു മാത്രം നമ്മുടെ സിനിമകളില്‍ വരച്ചിട്ട പാരിസ്ഥിതിക രാഷ്ട്രീയത്തിന്റെ വിശാലപരിപ്രേക്ഷ്യത്തിലേക്ക് മെല്ലെ അടുക്കുന്നുണ്ട്. അമേരിക്കയിലെ പ്രാന്തവല്‍ക്കൃത സമൂഹങ്ങളുടെ കഥപറയുന്ന ബെന്‍ സെയ്റ്റ്‌ലിന്‍ സംവിധാനം ചെയ്ത “ബീസ്റ്റ്‌സ് ഓഫ് സതേണ്‍ വൈല്‍ഡ്” ഒക്കെ മുന്നോട്ട് വെക്കുന്ന സാംസ്‌ക്കാരിക രാഷ്ട്രീയം ഈ സിനിമയെ മുന്നോട്ട് നയിക്കുന്നുവെന്നും നോക്കിക്കാണാം.

കണ്ണന്‍ പട്ടേരി ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തില്‍ ബൈജു ധര്‍മ്മന്റെ സംഗീതവും സിനിമ ആവശ്യപ്പെടുന്ന മിതത്വവും ആഴവും പുലര്‍ത്തി. തീയറ്ററുകള്‍ ലഭിക്കാതെ സമാന്തര സിനിമ വേദികളിലൂടെ പ്രേക്ഷകരിലേക്കെത്തിയ ചിത്രത്തിന്റെ പിന്നില്‍ ഹര്‍ഷദിനുണ്ടായിരുന്നത് എളുപ്പമുള്ള വഴികളായിരുന്നില്ല.  ഉള്ളില്‍ കെടാതെ സൂക്ഷിക്കുന്ന ഊര്‍ജ്ജം തന്നെയാണു ഈ മികച്ച ചിത്രത്തിന്റെ പ്രേരണ, ഒപ്പം കൂടുതല്‍ മികവുറ്റ ചിത്രങ്ങളിലേക്കുള്ള പ്രതീക്ഷയും.

We use cookies to give you the best possible experience. Learn more