ഭോപ്പാല്‍: സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെ ബി.ജെ.പി പ്രവര്‍ത്തകനെ തല്ലിയ വനിതാ കളക്ടറെ സ്ഥലം മാറ്റി ശിവരാജ് സിംഗ് ചൗഹാന്‍. രാജ്ഗഹ് ജില്ലാ കളക്ടര്‍ നിധി നിവേദിതയെയാണ് സ്ഥലം മാറ്റിയത്.
ബി.ജെ.പി ജില്ലയില്‍ നടത്തിയ പൗരത്വ നിയമ അനുകൂല റാലിയ്ക്കിടെയായിരുന്നു കളക്ടര്‍ ബി.ജെ.പി പ്രവര്‍ത്തകനെ അടിച്ചത്. സെക്രട്ടറിയേറ്റിലെ ഡെപ്യൂട്ടി സെക്രട്ടറിയായാണ് നിധിയെ മാറ്റിയത്.
രാജ്ഗഹ് ജില്ല കളക്ടറായി നീരജ് കുമാറിനെ നിയമിച്ചു. നേരത്തെ കളക്ടറുടെ നടപടിയെ അന്ന് പ്രതിപക്ഷത്തായിരുന്ന ബി.ജെ.പി എതിര്‍ത്തിരുന്നു.
വെള്ളിയാഴ്ചയാണ് ചൗഹാന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ് വിട്ടതിന് ശേഷമുണ്ടായ രാഷ്ട്രീയ പ്രതിസന്ധികളെത്തുടര്‍ന്നായിരുന്നു കോണ്‍ഗ്രസിന് ഭൂരിപക്ഷം നഷ്ടപ്പെട്ടത്. തുടര്‍ന്ന് വിശ്വാസവോട്ടെടുപ്പിന് മുമ്പുതന്നെ കമല്‍നാഥ് രാജിവെക്കുകയായിരുന്നു.