| Monday, 28th October 2013, 9:15 pm

പാക്കിസ്താനെ തോല്‍പ്പിച്ചാല്‍ ടൊയോട്ടോ കാര്‍: ഇന്ത്യന്‍ കളിക്കാര്‍ക്ക് ദാവൂദിന്റെ വാഗ്ദാനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ന്യൂദല്‍ഹി: അധോലോക രാജാവ് ദാവൂദ് ഇബ്രാഹിം ഇന്ത്യന്‍ ക്രിക്കറ്റ് കളിക്കാര്‍ക്ക് കാര്‍ വാഗ്ദാനം ചെയ്‌തെന്ന് വെളിപ്പെടുത്തല്‍.

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ദിലീപ് വെങ്‌സര്‍ക്കാറാണ് ദാവൂദ് ഇന്ത്യന്‍ ഡ്രസ്സിംഗ് റൂമില്‍ വന്ന് കളിക്കാര്‍ക്ക് ടൊയോട്ട കാര്‍ വാഗ്ദാനം ചെയ്തതായി വെളിപ്പെടുത്തിയത്.

1986ലെ ഷാര്‍ജാ ടുര്‍ണ്ണമെന്റിനിടെയാണ് ദാവൂദ് ഇന്ത്യന്‍ ഡ്രസ്സിംഗ് റൂം സന്ദര്‍ശിച്ചത്. പ്രശസ്ത സിനിമാതാരം മഹമ്മൂദിനൊപ്പമാണ് ദാവൂദെത്തിയത്.

ബിസിനസ്സുകാരനാണെന്നായിരുന്നു അദ്ദേഹം സ്വയം പരിചയപ്പെടുത്തിയത്. അടുത്ത ദിവസം നടക്കുന്ന ഫൈനലില്‍ പാക്കിസ്താനെ പരാജയപ്പെടുത്തിയാല്‍ എല്ലാവര്‍ക്കും കാര്‍ സമ്മാനമായി നല്‍കാമെന്ന വാഗ്ദാനവും സന്ദര്‍ശനവേളയില്‍ ദാവൂദ് നടത്തി.

അന്ന് അവിടെയുണ്ടായിരുന്നവര്‍ക്ക് ദാവൂദിനെ മനസിലായില്ല. പിന്നീട് ഡ്രസ്സിംഗ് റൂമിലേക്ക് വന്ന കപില്‍ ദേവാണ് ശകാരിച്ച് കൊണ്ട് ദാവൂദിനെ ഇറക്കി
വിട്ടതെന്ന് വെങ് സര്‍ക്കാര്‍ പറഞ്ഞു. അതേസമയം സംഭവത്തെ കുറിച്ച ഓര്‍മ്മയില്ലെന്ന കപില്‍ ദേവ് പ്രതികരിച്ചു.

എന്തായാലും ഇന്ത്യന്‍ കളിക്കാര്‍ക്ക് ആ വകയില്‍ ടെയോട്ട കാര്‍ കിട്ടിയിട്ടുണ്ടാവില്ല. കാരണം ഫൈനലില്‍ ഇന്ത്യ പാക്കിസ്താനോട് തോറ്റു. അവസാന പന്തില്‍ സിക്‌സറടിച്ച ജാവേദ് മിയാന്‍ ദാദാണ് പാക്കിസ്താന് ഒരു വിക്കറ്റിന്റെ ജയം സമ്മാനിച്ചത്.

We use cookies to give you the best possible experience. Learn more