ലോകകപ്പിലെ നിലവിലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ട് 2023 സീസണില്‍ മോശം പ്രകടനമാണ് നടത്തിയത്. ശക്തരായിട്ടും കളിച്ച ആറ് മത്സരങ്ങളില്‍ ഒരു ജയം മാത്രമാണ് ഇംഗ്ലണ്ടിന് സ്വന്തമാക്കാന്‍ കഴിഞ്ഞത്. ഇതോടെ ജോസ് ബട്ലറും സംഘവും പോയിന്റ് പട്ടികയില്‍ ഏറ്റവും അവസാനം പിന്തള്ളപ്പെട്ടിരിക്കുകയാണ്. ഇംഗ്ലണ്ടിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവും മോശം ലോകകപ്പായി 2023 മാറുകയാണ്.
ലോകകപ്പ് മത്സരങ്ങളുടെ തുടക്കത്തില്‍ തന്നെ ന്യൂസിലാന്‍ഡിനോട് തോല്‍വി വഴങ്ങിയപ്പോള്‍ രണ്ടാം മത്സരത്തില്‍ ബംഗ്ലാദേശിനോട് ഇംഗ്ലണ്ട് വിജയിച്ചിരുന്നു. പക്ഷെ പിന്നീട് ഡിഫന്റിങ് ചാമ്പ്യന്‍മാര്‍ക്ക് തുടര്‍ച്ചയായതോല്‍വിയാണ് സംഭവിച്ചത്.
ഇംഗ്ലണ്ടിന്റെ ദുരിതക്കയത്തിലേക്ക് ഇപ്പോള്‍ ഐ.സി.സി മറ്റൊരു അറിയിപ്പ് കൂടി നടത്തിയിരുന്നു. പാകിസ്ഥാനോടൊപ്പമുള്ള ലീഗ് ഘട്ടം അവസാനിക്കുമ്പോള്‍ പോയിന്റെ് പട്ടികയിലെ ആദ്യ ഏഴ് ടീമുകള്‍ക്ക് മാത്രമേ 2025 ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി മത്സരത്തില്‍ യോഗ്യത ഉണ്ടാകുകയുള്ളു. ശേഷിക്കുന്ന മൂന്ന് മത്സരങ്ങളെക്കുറിച്ചും ഇംഗ്ലണ്ടിന്റെ ഗുരുതരാവസ്ഥയെക്കുറിച്ചും ഡേവിഡ് മലാന്‍ പറയുകയാണ്.
‘കളിക്കാരുടെ ജോലിയും ഭാവിയും തുലാസിലാണ്. അവസാന മൂന്ന് മത്സരങ്ങളില്‍ ഞങ്ങള്‍ നന്നായി കഷ്ടപ്പെടേണ്ടിവരും. കളിക്കാരുമായി മുന്നോട്ട് പോവാനാണ് തീരുമാനം, ഇനി കഴിഞ്ഞില്ലെങ്കില്‍ അടുത്ത വലിയ ടൂര്‍ണമെന്റുകളില്‍ പുതിയ കളിക്കാര്‍ക്ക് അവസരം കൊടുക്കും. ഞങ്ങള്‍ ഈ ലോകകപ്പില്‍ പുറത്താവാന്‍ സാധ്യതയുണ്ട് തിരിച്ചുവരവിന് കാര്യമായ പ്രതീക്ഷയുമില്ല. കഴിഞ്ഞ രണ്ട് വര്‍ഷക്കാലം ചാമ്പ്യന്‍സ് ട്രോഫിയില്‍ എത്തിയതില്‍ ഞങ്ങളുടെ പങ്ക് വലുതാണ് അതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു,’മലാന്‍ ക്രിക്ഇന്‍ഫോയില്‍ പറഞ്ഞു.
ടുര്‍ണമെന്റില്‍ ഇംഗ്ലണ്ടിന് വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയത് മലാനാണ്. 39.33 ശരാശരിയില്‍ 236 റണ്‍സാണ് താരം നേടിയത്. അടുത്ത മത്സരത്തില്‍ ഓസ്ട്രേലിയയാണ് ഇംഗ്ലണ്ടിന്റെ എതിരാളികള്‍. നവംബര്‍ നാലിന് നരേന്ദ്രമോദി സ്റ്റേഡിയത്തിലാണ് മത്സരം.
Content Highlight: Dawid Malan talks about the upcoming matches of england in worldcup.