നോട്ടു നിരോധനത്തില്‍ ജനങ്ങളുടെ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ കള്ളപ്പണത്തിനു മേല്‍ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കുന്നുവെന്ന് വരുത്തി തീര്‍ക്കാന്‍ കെട്ടിച്ചമച്ച വാര്‍ത്തായാണിതെന്നാണ് ഇപ്പോള്‍ ഉയരുന്ന ആരോപണം.
ദുബൈ: അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടിയെന്ന വാര്‍ത്ത മോദി സര്‍ക്കാറിന്റെ പ്രതിശ്ചായ വര്‍ധിപ്പിക്കുന്നതിനായി കെട്ടിച്ചമച്ചതാണെന്നു റിപ്പോര്‍ട്ടുകള്‍. ഇന്നലെയാണ് ദാവൂദിന്റെ 15,000 കോടി വിലമതിക്കുന്ന സ്വത്തുക്കള്‍ യു.എ.ഇ സര്‍ക്കാര്‍ കണ്ടുകെട്ടി എന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തു വന്നത്. സോഷ്യല്‍ മീഡിയകളില്‍ പ്രരിച്ച വാര്‍ത്ത ദേശീയ മാധ്യമങ്ങളാണ് ആദ്യം പുറത്തുവിട്ടത്. ദേശീയ മാധ്യമങ്ങള്‍ക്കു പിന്നാലെ മലയാള മാധ്യമങ്ങളും വാര്‍ത്ത പുറത്തു വിട്ടിരുന്നു.
Also read സിനിമാ സമരം: മണിയന്‍പിള്ള രാജുവിനെതിരെ കലാപാഹ്വാനത്തിനു പരാതി
നോട്ടു നിരോധനത്തില്‍ ജനങ്ങളുടെ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ കള്ളപ്പണത്തിനു മേല്‍ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കുന്നുവെന്ന് വരുത്തി തീര്‍ക്കാന്‍ കെട്ടിച്ചമച്ച വാര്‍ത്തായാണിതെന്നാണ് ഇപ്പോള്‍ ഉയരുന്ന ആരോപണം.
മുംബൈ സ്‌ഫോടനവുമായി ബന്ധപ്പെട്ട് ദാവൂദ് ഇബ്രാഹിമിനെ വിചാരണ ചെയ്യുന്നതിനായി ഇന്ത്യയിലെത്തിക്കാന്‍ ശ്രമം നടന്നു വരുന്നതായ് ഇന്നലെ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ദാവൂദിന്റെ സ്വത്തുക്കള്‍ യു.എ.ഇ പൊലീസ് കണ്ടുകെട്ടിയെന്ന വാര്‍ത്തയും പ്രചരിച്ചത്. യു.എ.ഇ സര്‍ക്കാര്‍ ഇത് സ്ഥിരികരിച്ചിട്ടുണ്ടെന്നും വാര്‍ത്തകളുണ്ടായിരുന്നു.
കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യു.എ.ഇ സന്ദര്‍ശനത്തിനിടെ ഇയാളുടെ സ്വത്ത് വിവരങ്ങളെക്കുറിച്ച് യു.എ.ഇ സര്‍ക്കാരിന് ഇന്ത്യ വ്യക്തമായ വിവരം നല്‍കിയിരുന്നു. ക്രിമിനല്‍ നടപടികളും രാജ്യവിരുദ്ധ നടപടികളും തുടരുന്ന ദാവൂദിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടണമെന്ന് യു.എ.ഇ സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതും വാര്‍ത്തകളില്‍ ഉള്‍പ്പെട്ടിരുന്നു.