മുംബൈ സ്‌ഫോടനത്തിന്റെ മുഖ്യ സൂത്രധാനായ ദാവൂദിന്റെ പേരില്‍ യു.എ.ഇയില്‍ നിരവധി വന്‍കിട ഹോട്ടലുകളുണ്ട്.
ദുബൈ: അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ 15,000 കോടി വിലമതിക്കുന്ന സ്വത്തുക്കള്‍ യു.എ.ഇ സര്‍ക്കാര്‍ കണ്ടുകെട്ടി. മുംബൈ സ്‌ഫോടനത്തിന്റെ മുഖ്യ സൂത്രധാനായ ദാവൂദിന്റെ പേരില്‍ യു.എ.ഇയില്‍ നിരവധി വന്‍കിട ഹോട്ടലുകളുണ്ട്. കൂടാതെ യു.എ.ഇയിലെ പ്രമുഖ കമ്പനികളില്‍ ഇയാള്‍ക്ക് നിരവധി ഓഹരികളുമുണ്ട്. ദുബൈയിലെ ദാവൂദിന്റെ പേരിലുള്ള നിരവധി സ്വത്തുക്കള്‍ പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുന്നു.
Dont miss മയക്കുമരുന്നുകളിലും ബോളിവുഡ് താരങ്ങള്‍ തിളങ്ങുന്നു
കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യു.എ.ഇ സന്ദര്‍ശനത്തിനിടെ ഇയാളുടെ സ്വത്ത് വിവരങ്ങളെക്കുറിച്ച് യു.എ.ഇ സര്‍ക്കാരിന് ഇന്ത്യ വ്യക്തമായ വിവരം നല്‍കിയിരുന്നു. ക്രിമിനല്‍ നടപടികളും രാജ്യവിരുദ്ധ നടപടികളും തുടരുന്ന ദാവൂദിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടണമെന്ന് യു.എ.ഇ സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
കഴിഞ്ഞ കുറച്ചുകാലമായി ദാവൂദ് ഇബ്രാഹിമിന്റെ പേരിലുള്ള സ്വത്തുക്കളെക്കുറിച്ച് യു.എ.ഇ പോലീസ് അന്വേഷണത്തിലായിരുന്നു. ഇയാളുടെ സഹോദരന്റെ നിയന്ത്രണത്തില്‍ “ഗോള്‍ഡന്‍ ബോക്‌സ്” എന്ന കമ്പനിയും രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ട്.
യു.എ.ഇയ്ക്കു പുറമേ മൊറൊക്കോ, സ്‌പെയിന്‍, സിംഗപ്പൂര്‍, തായ്‌ലന്‍ഡ്, സൈപ്രസ്, തുര്‍ക്കി, ഇന്ത്യ, പാക്കിസ്ഥാന്‍ ബ്രിട്ടണ്‍ എന്നീ രാജ്യങ്ങളിലും ദാവൂദിന് കോടികളുടെ സ്വത്തുക്കളുണ്ട്. അതേസമയം ഇത് വ്യാജപ്രചാരണങ്ങള്‍ ആണെന്നും വാര്‍ത്തകളുണ്ട്.