Daily News
ദാവൂദ് ഇബ്രാഹിംപാക്കിസ്ഥാനില്‍ ഐ.എസ്.ഐയുടെ സംരക്ഷണത്തില്‍; ഛോട്ടാ രാജന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2015 Nov 02, 11:05 am
Monday, 2nd November 2015, 4:35 pm

rajan-1
ജക്കാര്‍ത്ത: പിടികിട്ടാപ്പുള്ളികളുടെ പട്ടികയില്‍ മുന്‍പന്തിയിലുള്ള ദാവൂദ് ഇബ്രാഹിം പാക്കിസ്ഥാനില്‍ ചാരസംഘടനയായ ഐ.എസ്.ഐയുടെ സംരക്ഷണത്തിലുണ്ടെന്ന് അധോലോക നേതാവ് ഛോട്ടാ രാജന്‍. ഇന്തൊനീഷ്യയില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കവെയാണ് രാജന്‍ ഇക്കാര്യം പറഞ്ഞത്.

ഇന്തൊനീഷ്യയിലെത്തിയ ഇന്ത്യന്‍ അന്വേഷണസംഘം ഛോട്ടാരാജനെ കാണുകയും, ഇയാളെ ഇന്ത്യയിലെത്തിക്കാനുള്ള നടപടികള്‍ തുടങ്ങുകയും ചെയ്തു. ബുധനാഴ്ചയോടെ ഇന്തയയിലെത്തിക്കാനാകുമെന്നാണ് കരുതുന്നത്.

ഇതിനിടെ ഛോട്ടാ രാജനെ കൊലപ്പെടുത്തുമെന്ന ഛോട്ടാ ഷക്കീലിന്റെ ഭീഷണിയെത്തുടര്‍ന്ന് മുംബൈയിലെ പോലീസ് ആസ്ഥാനത്ത് വന്‍സുരക്ഷയൊരുക്കിയിട്ടുണ്ട്. ക്രോഫോര്‍ഡ് മാര്‍ക്കറ്റിനു സമീപം പ്രത്യേക സ്ഥലത്തായിരിക്കും രാജനെ പാര്‍പ്പിക്കുക. ഇടയ്ക്കിടെ കോടതിയില്‍ കൊണ്ടുപോകുന്നതില്‍ സുരക്ഷാ ഭീഷണിയുള്ളതിനാല്‍ വീഡിയോ കോണ്‍ഫറന്‍സിങ് സൗകര്യവുമൊരുക്കും.