ഡേവിസ് കപ്പ് ടെന്നീസില്‍ ഇന്ത്യ വേള്‍ഡ് ഗ്രൂപ്പ് പ്ലെ ഓഫില്‍
Daily News
ഡേവിസ് കപ്പ് ടെന്നീസില്‍ ഇന്ത്യ വേള്‍ഡ് ഗ്രൂപ്പ് പ്ലെ ഓഫില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 16th July 2016, 9:30 pm

paesrohan final

ചണ്ഡിഗഡ്: ഡേവിസ് കപ്പ് ടെന്നീസില്‍ ഇന്ത്യ വേള്‍ഡ് ഗ്രൂപ്പ് പ്ലെ ഓഫില്‍ കടന്നു. ഏഷ്യ ഓഷ്യാനിയ ഗ്രൂപ്പ് ഒന്നില്‍ ദക്ഷിണകൊറിയക്കെതിരെ 3-0 ന്റെ തകര്‍പ്പന്‍ ജയത്തോടെയാണ് ഇന്ത്യ പ്ലെ ഓഫിലേക്ക് മുന്നേറിയത്. ഡബ്ബിള്‍സ് മത്സരത്തില്‍ ഇന്ത്യക്കായി ഇറങ്ങിയ ലിയാണ്ടര്‍ പെയ്‌സും രോഹന്‍ ബൊപ്പണ്ണയും ചേര്‍ന്ന സംഖ്യം ജയിച്ച് കയറിയതോടെയാണ് ആതിഥേയര്‍ 3-0 ന്റെ ലീഡോടെ പ്ലെ ഓഫ് ബര്‍ത്ത് ഉറപ്പിച്ചത്. നേരത്തെ, വെള്ളിയാഴ്ച നടന്ന സിംഗിള്‍സ് മത്സരത്തില്‍ രാംകുമാര്‍ രാമനാഥനും സാകേത് മയ്‌നേനിയും വിജയം കണ്ടിരുന്നു.

ശനിയാഴ്ച നടന്ന ഡബ്ബിള്‍സ് മത്സരത്തില്‍ കൊറിയയുടെ ഹോങ് ചുംഗ് യുന്‍സിയോഗ് ചുങ് സംഖ്യമായിരുന്നു പെയ്‌സ് ബൊപ്പണ്ണ സംഖ്യത്തിന്റെ എതിരാളികള്‍. റിയോ ഒളിമ്പിക്‌സില്‍
ഇന്ത്യക്കായി ഇറങ്ങുന്ന പെയ്‌സ്- ബൊപ്പണ്ണ സംഖ്യം വലിയ വിയര്‍പ്പൊഴുക്കാതെ മത്സരം സ്വന്തമാക്കി. മൂന്ന് സെറ്റ് മാത്രം നീണ്ട് നിന്ന് മത്സരം ഒരു മണിക്കൂര്‍ നാല്‍പ്പത്തിയൊന്ന് മിനിട്ടു കൊണ്ട് ഇന്ത്യന്‍ ജോഡികള്‍ സ്വന്തമാക്കി. സ്‌കോര്‍: 6-3, 6-4, 6-4

ജയത്തോടെ പെയ്‌സ് ഡേവിസ് കപ്പ് ഡബ്ബിള്‍സ് മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ ജയം സ്വന്തമാക്കുന്ന കളിക്കാരനെന്ന റൊക്കോര്‍ഡിനൊപ്പമെത്തി. 42 ഡബ്ബിള്‍സ് വിജയങ്ങള്‍ സ്വന്തമാക്കിയ ടെന്നീസ് ഇതിഹാസം നിക്കോളാ പിയാട്രാഞ്ചെലീസിന്റെ റെക്കോര്‍ഡിനൊപ്പണ് ലിയാണ്ടറും ഇടം പിടിച്ചത്. വേള്‍ഡ് ഗ്രൂപ്പ് പ്ലെ ഗ്രൂപ്പ് മത്സരങ്ങള്‍ സെപ്റ്റബര്‍ മാസത്തില്‍ ആരംഭിക്കും.