| Saturday, 30th September 2023, 4:11 pm

ലോകത്തിലെ ഏറ്റവും മികച്ച ഫിനിഷർ; ഇന്ത്യൻ സൂപ്പർ താരത്തെ പുകഴ്ത്തി വാർണർ

സ്പോര്‍ട്സ് ഡെസ്‌ക്

ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫിനിഷർ ആരാണെന്നുള്ള ചോദ്യത്തിന് മറുപടിയുമായി ഓസ്ട്രേലിയൻ ക്രിക്കറ്റ്‌ താരം ഡേവിഡ് വാർണർ. ജിയോ സിനിമയിലെ റാപ്പിഡ് ഫയർ ചോദ്യോത്തരവേളയിലായിരുന്നു താരത്തിന്റ പ്രതികരണം.

ക്രിക്കറ്റ്‌ ചരിത്രത്തിലെ ഏറ്റവും മികച്ച ഫിനിഷർ ആരാണെന്നുള്ള ചോദ്യത്തിന് വാർണർ നൽകിയ ഉത്തരം ധോണിയാണെന്നായിരുന്നു. ‘എന്നെ സംബന്ധിച്ചിടത്തോളം അത് എം.എസ് ധോണിയാണ്’, വാർണർ പറഞ്ഞു.

സമ്മർദത്തിലുള്ള ഏത് മത്സരവും തന്റെ ശാന്തത കൊണ്ട് നേരിടുന്ന ധോണിയുടെ പ്രത്യേക കഴിവാണ് അദ്ദേഹത്തെ ലോകത്തിലെ ഏറ്റവും മികച്ച ഫിനിഷറാക്കി മാറ്റിയത്.

ഓസ്ട്രേലിയൻ താരങ്ങളായ ഷെയിൻ വോൺ, ആദം ഗിൽഗ്രിസ്റ്റ്, റിക്കി പോണ്ടിങ് എന്നിവർ തന്റെ ആരാധനാപാത്രങ്ങൾ ആണെന്നും വാർണർ പറഞ്ഞു.

‘ഷെയിൻ വോൺ, ആദം ഗിൽഗ്രിസ്റ്റ്, റിക്കി പോണ്ടിങും ഞാൻ ആരാധിക്കുന്നവരാണ്. അവരുടെ കളികൾ ഞാൻ കാണുകയും അവർ എങ്ങനെ കളിച്ചോ അതുപോലെ ഞാൻ കളിക്കാൻ ആഗ്രഹിച്ചു. ഷെയ്ൻ വോണിന്റെ സ്പിൻ, ഗിൽഗ്രിസ്റ്റിന്റെ ഓപ്പണിങ് ബാറ്റിങ്, പോണ്ടിങ്ങിന്റെ ഓൾ റൗണ്ട് മികവ് ഇവയെല്ലാം ഞാൻ കളിക്കളത്തിൽ അനുകരിക്കാൻ ശ്രമിച്ചിരുന്നു’, വാർണർ കൂട്ടിചേർത്തു.

ക്രിക്കറ്റിലെ ഗോട്ട് ആരാണെന്നുള്ള ചോദ്യത്തിന് സൗത്ത് ആഫ്രിക്കയുടെ ജാക്ക് കാലിസ് ആണ് എന്നായിരുന്നു വാർണറിന്റെ മറുപടി.

ക്രിക്കറ്റ് കരിയറിലെ തന്റെ ഇഷ്ടപ്പെട്ടെ ഇന്നിങ്സിനെക്കുറിച്ചും ഓസ്ട്രേലിയൻ താരം പങ്കുവെച്ചു. 2019ൽ അഡലെയ്ഡിൽ പാക്കിസ്ഥാനെതിരെ പുറത്താവാതെ നേടിയ 335 റൺസ് ആണ് തന്റെ ഏറ്റവും പ്രിയപ്പെട്ട ഇന്നിങ്‌സ് എന്നായിരുന്നു താരത്തിന്റ മറുപടി.

Content Highlight: David Warner talks who is the best finisher in cricket.

Latest Stories

We use cookies to give you the best possible experience. Learn more