ഐ.പി.എല്‍ അവസാനിച്ചതോടെ ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകര്‍ കാത്തിരിക്കുന്നത് ഐ.സി.സി ടി-20 ലോകകപ്പാണ്. ജൂണ്‍ ഒന്ന് മുതല്‍ ആരംഭിക്കുന്ന ടി-20 ക്രിക്കറ്റിന്റെ മാമാങ്കത്തില്‍ കിരീടം ഉയര്‍ത്താന്‍ എല്ലാ ടീമുകളും വമ്പന്‍ തയ്യാറെടുപ്പിലാണ്.
എന്നാല്‍ 2024 ഐ.പി.എല്‍ സീസണില്‍ ദല്‍ഹി ഏറെ പ്രതീക്ഷയര്‍പ്പിച്ച ഓസീസ് സ്റ്റാര്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണറിന് മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചില്ലായിരുന്നു. പക്ഷെ ലോകകപ്പിന് മുന്നോടിയായിട്ടുള്ള സന്നാഹ മത്സരത്തില്‍ നമീബിയക്കെതിരെ വമ്പന്‍ തിരിച്ചുവരവാണ് താരം നടത്തിയത്.
21 പന്തില്‍ 54 റണ്‍സ് നേടിയ സൂപ്പര്‍ താരം ഡേവിഡ് വാര്‍ണറിന്റെ തകര്‍പ്പന്‍ ഇന്നിങ്‌സിന്റെ കരുത്തിലാണ് എതിരാളികള്‍ ഉയര്‍ത്തിയ 119 റണ്‍സിന്റെ വിജയലക്ഷ്യം മറികടന്നത്. സ്വന്തമാക്കിയത്. 257.14 റേറ്റില്‍ ആറ് ഫോറുകളും മൂന്ന് സിക്‌സുകളുമാണ് വാര്‍ണറിന്റെ ബാറ്റില്‍ നിന്നും പിറന്നത്.
ജൂണ്‍ 2 മുതല്‍ അമേരിക്കയിലും വെസ്റ്റ് ഇന്‍ഡീസിലുമായി നടക്കാനിരിക്കുന്ന ടൂര്‍ണമെന്റിന്റെ പിച്ചിനെക്കുറിച്ച് സംസാരിക്കുകയാണ് ഡേവിഡ് വാര്‍ണര്‍.
‘കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ വര്‍ഷങ്ങളായി ഞാന്‍ കളിക്കുന്നു. അവിടുത്തെ പിച്ചുകളെല്ലാം വരണ്ടതാണ്. മത്സരം പുരോഗമിക്കുന്നതനുസരിച്ച് സ്പിന്നര്‍മാര്‍ക്ക് പിച്ച് കൂടുതല്‍ ആനുകൂലമാകും. പവര്‍ പ്ലേ കഴിയു മ്പോഴേക്കും പിച്ചിന്റെ വേഗവും ബൗണ്‍സും കുറയാനും സാധ്യതയുണ്ട്,’ ഡേവിഡ് വാര്‍ണര്‍ പറഞ്ഞു.
ഈ ഐ.പി.എല്ലില്‍ ദല്‍ഹി ക്യാപിറ്റല്‍സിന് വേണ്ടി മികച്ച പ്രകടനങ്ങള്‍ നടത്താന്‍ വര്‍ണറിന് സാധിച്ചിരുന്നില്ല. എട്ട് മത്സരങ്ങള്‍ നിന്ന് ഒരു അര്‍ധസെഞ്ച്വറി ഉള്‍പ്പെടെ 168 റണ്‍സ് ആണ് വാര്‍ണര്‍ നേടിയത്. 21 ആവറേജിലും 134.40 സ്‌ട്രൈക്ക് റേറ്റിലും ആണ് ഓസ്‌ട്രേലിയന്‍ താരം ബാറ്റ് വീശിയത്. ഇപ്പോഴിതാ ലോകകപ്പ് അടുത്തെത്തി നില്‍ക്കുമ്പോള്‍ വാര്‍ണര്‍ തന്റെ പഴയ ഫോമിലേക്ക് തിരിച്ചെത്തിയത് ഏറെ ശ്രദ്ധേയമായി.
Content Highlight: David Warner Talking About West Indies Pitch