പോയിന്റ് പട്ടികയില്‍ അവസാനത്താണെങ്കിലും തുടര്‍ച്ചയായ രണ്ടാം വിജയം സ്വന്തമാക്കിയിരിക്കുകയാണ് ഡേവിഡ് വാര്‍ണര്‍ നയിക്കുന്ന ദല്‍ഹി ക്യാപിറ്റല്‍സ്. ആവേശം അവസാന ഓവര്‍ വരെ എത്തിയ മത്സരത്തില്‍ ഏഴ് റണ്‍സിനാണ് ദല്‍ഹിയുടെ വിജയം. 144 റണ്‍സ് എന്ന വിജയ ലക്ഷ്യത്തിലുള്ള സണ്‍റൈസേഴ്‌സിന്റെ മറുപടി ബാറ്റിങ്ങ് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.
This win will be sweeter for Warner ❤️. pic.twitter.com/KO06fNxzi8
— Bhawana (@bhawnakohli5) April 24, 2023
ഏഴ് മത്സരത്തില്‍ രണ്ട് വിജയവും അഞ്ച് തോല്‍വിയുമായി രണ്ടാം സ്ഥാനത്താണിപ്പോള്‍ ദല്‍ഹി ക്യാപിറ്റല്‍സ്. ദല്‍ഹി ക്യാപിറ്റല്‍സിന്റെ ഇന്നത്തെ വിജയത്തിന് ഒരു പ്രത്യേകതയുണ്ട്. കഴിഞ്ഞ ഏഴ് സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ നിര്‍ണായക താരമായിരുന്ന ഡേവിഡ് വാര്‍ണറുടെ നേതൃത്വത്തിലൂള്ള ദല്‍ഹിയോടാണ് ടീമിന് പരാജയം ഏറ്റുവാങ്ങേണ്ടി വന്നിട്ടുള്ളത്.
David Warner returns to Hyderabad today, it will be an emotional day, he was the heart of soul of SRH, played 7 seasons for Orange Army.
2014 – 528 runs
2015 – 562 runs
2016 – 848 runs
2017 – 641 runs
2019 – 692 runs
2020 – 548 runs
2021 – 195 runsThe GOAT of SRH – Warner. pic.twitter.com/bWfoFtISJW
— Johns. (@CricCrazyJohns) April 24, 2023
ഏഴ് സീസണില്‍ ഹൈദരാബാദിന് വേണ്ടി മികച്ച പ്രകനം പുറത്തെടുത്ത വാര്‍ണര്‍ക്ക് തന്റെ പഴയ ടീമിനെതിരായി മത്സരിക്കുക തന്നെ പ്രയാസമുള്ള കാര്യമായിരുന്നു. അതുകൂടാതെയാണിപ്പോള്‍ ഹൈദരാബാദിനെ അവരുടെ സ്വന്തം കാണികള്‍ക്ക് മുമ്പില്‍ അവരുടെ പഴയ ഹീറോയുടെ നേതൃത്വത്തിലുള്ള ടീം തോല്‍പ്പിച്ചിരിക്കുന്നത്.
Celebration from Warner says it.
What a return for Warner to Hyderabad. pic.twitter.com/ynLzw5ui32
— Johns. (@CricCrazyJohns) April 24, 2023
സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് വേണ്ടിയുള്ള വാര്‍ണറുടെ പ്രകടനം
2015 – 562 റണ്‍സ്
2016 – 848 റണ്‍സ്
2017 – 641 റണ്‍സ്
2019 – 692 റണ്‍സ്
2020 – 548 റണ്‍സ്
2021 – 195 റണ്‍സ്
The winning celebration from David Warner was special – a win for him at his territory of Hyderabad. pic.twitter.com/6WIIoxMHRW
— Mufaddal Vohra (@mufaddal_vohra) April 24, 2023