|

ഇതിലാരാണ് നന്നായി ചെയ്തത്; അക്ഷയ് കുമാറിനെ അനുകരിച്ച് വാര്‍ണര്‍

സ്പോര്‍ട്സ് ഡെസ്‌ക്

സിഡ്‌നി: ആധുനിക ക്രിക്കറ്റില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ഓസ്‌ട്രേലിയന്‍ ക്രിക്കറ്ററാണ് ഡേവിഡ് വാര്‍ണര്‍. ഐ.പി.എല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരമായ വാര്‍ണര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

ബോളിവുഡ് താരം അക്ഷയ് കുമാറിനെ പോലെ പോസ് ചെയ്ത് ഇതിലാരാണ് നന്നായി ചെയ്തതെന്നായിരുന്നു വാര്‍ണര്‍ ചോദിച്ചത്.

കുറച്ചുദിവസങ്ങള്‍ക്ക് മുന്‍പ് ബാജിറാവു മസ്താനിയിലെ രണ്‍വീര്‍ സിംഗിന്റെ ചിത്രം എഡിറ്റ് ചെയ്തും വാര്‍ണര്‍ രംഗത്തെത്തിയിരുന്നു. ഇതിന് മുന്‍പ് അര്‍ജുന്‍ കപൂറിന്റെ ചിത്രവും വാര്‍ണര്‍ എഡിറ്റ് ചെയ്തിരുന്നു.

നേരത്തെ ടിക് ടോക്കില്‍ വാര്‍ണര്‍ മലയാളം അടക്കമുള്ള ഇന്ത്യന്‍ ഭാഷകളിലെ സിനിമാ പാട്ടുകള്‍ക്ക് ചുവടുവെച്ച് വീഡിയോ പോസ്റ്റ് ചെയ്തിരുന്നു.


അതേസമയം 2021 ഐ.പി.എല്‍ സീസണില്‍ മോശം ഫോമിലാണ് വാര്‍ണര്‍. ആറ് മത്സരങ്ങളില്‍ നിന്ന് 193 റണ്‍സാണ് വാര്‍ണര്‍ ഇതുവരെ നേടിയിട്ടുള്ളത്.

Latest Stories