2024 ടി-ട്വന്റി ലോകകപ്പില്‍ ഓസ്‌ട്രേലിയയും ഒമാനും തമ്മില്‍ ഏറ്റുമുട്ടിക്കൊണ്ടിരിക്കുകയാണ്. ടോസ് നേടിയ ഒമാന്‍ എതിരാളികളെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ഇതോടെ ആദ്യ ഇന്നിങ്‌സ് അവസാനിക്കുമ്പോള്‍ ഓസ്‌ട്രേലിയ 5 വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സാണ് ഓസീസ് നേടിയത്.
ഓപ്പണിങ് ഇറങ്ങിയ ഡേവിഡ് വാര്‍ണറിന്റെയും മധ്യനിര ബാറ്റര്‍ മാര്‍ക്കസ് സ്റ്റോയിന്‍സിന്റെയും മിന്നും പ്രകടനത്തിലാണ് ഓസ്‌ട്രേലിയ സ്‌കോര്‍ ഉയര്‍ത്തിയത്. വാര്‍ണര്‍ 51 ഒരു സിക്‌സറും ആറ് ഫോറും അടക്കം 56 റണ്‍സ് നേടി അര്‍ധ സെഞ്ച്വറി നേടിയാണ് തിരികെ പോയത്. സ്റ്റോയിനിസ് 36 പന്തില്‍ 6 സിക്‌സറും 2 ഫോറും അടക്കം 67 റണ്‍സും നേടിയാണ് മിന്നും പ്രകടനം കാഴ്ചവച്ചത്.
ട്രാവിസ് ഹെഡ് 12 റണ്‍സ് മിച്ചല്‍ മാര്‍ച്ച് 14 റണ്‍സും നേടി ടീമിന്റെ സ്‌കോര്‍ ഉയര്‍ത്താന്‍ സഹായിച്ചു.
തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ച ഡേവിഡ് വാര്‍ണര്‍ ഇപ്പോള്‍ ഓസ്‌ട്രേലിയയിലേക്ക് വേണ്ടി ഒരു ഇടിവെട്ട് റെക്കോഡും നേടി കൊടുത്തിരിക്കുകയാണ്. ടി-ടിന്റീസില് ഓസ്‌ട്രേലിയക്ക് വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന രണ്ടാമത്തെ താരം എന്ന നേട്ടമാണ് വാര്‍ണര്‍ സ്വന്തമാക്കിയത്. ഈ നേട്ടത്തില്‍ ആരോണ്‍ ഫിഞ്ചിനെ മറികടന്നാണ് വാര്‍ണര്‍ രണ്ടാമതെത്തിയത്. ഒന്നാമത് ആയിട്ടുള്ളത് ഓസ്‌ട്രേലിയയുടെ വിമന്‍സ് ക്രിക്കറ്ററായ മെഗ് ലാനിങ് ആണ്.
മെഗ് ലാനിങ് – 3405
ഡേവിഡ് വാര്‍ണര്‍ – 3121
ആരോണ്‍ ഫിഞ്ച് – 3120
അലീസ ഹീലി – 2905
ബെത് മൂണി – 2289
മത്സരത്തില്‍ ഒമാനിനു വേണ്ടി മെഹറാന്‍ രണ്ട് വിക്കറ്റും ബിലാല്‍ ഖാന്‍ , കലിമുള്ള എന്നിവര്‍ ഓരോ വിക്കറ്റും നേടി.
Content Highlight: David Warner In Record Achievement In t20 World Cup 2024