ഐ.പി.എല്ലില്‍ ദല്‍ഹി കാപ്പിറ്റല്‍സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ഇന്ന് നേരിടും. വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തിലാണ് മത്സരം. ഇരു ടീമുകളും മത്സരത്തിനുള്ള പടയൊരുക്കത്തിലാണ്.
നിലവില്‍ രണ്ടു മത്സരങ്ങള്‍ കളിച്ചു രണ്ടു വിജയം സ്വന്തമാക്കിയ കൊല്‍ക്കത്ത നാലു പോയിന്റോടെ രണ്ടാം സ്ഥാനത്താണ് ഉള്ളത്. ഡല്‍ഹി മൂന്നില്‍ നിന്നും ഒരു വിജയം മാത്രം നേടി രണ്ടു പോയിന്റുമായി ഏഴാം സ്ഥാനത്തുമാണ്. മുന്നോട്ടുള്ള കുതിപ്പിന് ഇരു ടീമുകള്‍ക്കും ഈ മത്സരം നിര്‍ണായകമാണ്.
ദല്‍ഹി കാപ്പിറ്റല്‍സിന്റെ ഓപ്പണര്‍ ഡേവിഡ് വാര്‍ണറിന്റെ പ്രകടനം കാണാനാണ് ഏവരും ഉറ്റുനോക്കുന്നത്.
വാര്‍ണര്‍ സീസണിലെ ആദ്യ മത്സരത്തില്‍ പഞ്ചാബിനെതിരെ 29 റണ്‍സും രാജസ്ഥാനെതിരെ 49 റണ്‍സും ചെന്നൈക്ക് എതിരെ 52 റണ്‍സും നേടി മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. അതുകൊണ്ടുതന്നെ കൊല്‍ക്കത്തയെ നേരിടുമ്പോള്‍ ഡേവിഡ് വാര്‍ണര്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെക്കും എന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.
ഐ.പി.എല്ലില്‍ ഉടനീളം മികച്ച പ്രകടനം തന്നെയാണ് ഡേവിഡ് വാര്‍ണര്‍ കാഴ്ചവെക്കുന്നത്. ഇത് തെളിയിക്കുന്ന ഒരു തകര്‍പ്പന്‍ റെക്കോര്‍ഡ് ആണ് വാര്‍ണര്‍ ഇപ്പോള്‍ സ്വന്തമാക്കിയിരിക്കുന്നത്. ഐ.പി.എല്‍ സീസണുകളില്‍ ഏറ്റവും കൂടുതല്‍ 500 റണ്‍സിന് മുകളില്‍ നേടുന്ന താരം എന്ന റെക്കോഡ് ആണ് വാര്‍ണര്‍ റാഞ്ചിയത്. ഇന്ത്യന്‍ ശക്തികളായ ശിഖര്‍ ധവാനെയും കെ.എല്‍. രാഹുലിനെയും വിരാട് കോഹ്‌ലിയെയും മറികടന്നാണ് വാര്‍ണര്‍ ഈ നേട്ടത്തില്‍ എത്തിയത്. 7 തവണയാണ് വാര്‍ണര്‍ ഐ.പി.എല്‍ സീസണുകളില്‍ 500 റണ്‍സിന് മുകളില്‍ നേടിയത്.
ഐ.പി.എല്‍ സീസണുകളില്‍ ഏറ്റവും കൂടുതല്‍ തവണ 500 റണ്‍സിന് മുകളില്‍ സ്വന്തമാക്കുന്ന താരം, എണ്ണം
ഡേവിഡ് വാര്‍ണര്‍ – 7*
വിരാട് കോഹ്‌ലി – 6
കെ എല്‍ രാഹുല്‍ – 5
ശിഖര്‍ ധവാന്‍ – 5
Content Highlight: David Warner In New Record Achievement