ഐ.സി.സി ഏകദിന ലോകകപ്പിന് ശേഷം നടക്കുന്ന ഇന്ത്യ-ഓസ്‌ട്രേലിയ ടി-20 പരമ്പരയില്‍ നിന്നും പിന്‍മാറി ഓസ്‌ട്രേലിയ ബാറ്റര്‍ ഡേവിഡ് വാര്‍ണര്‍. നവംബര്‍ 23 മുതല്‍ ഡിസംബര്‍ മൂന്ന് വരെയാണ് ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള അഞ്ച് ടി-20 മത്സരങ്ങള്‍ നടക്കുക.
ലോകകപ്പ് വിജയത്തിന് പിന്നാലെ ഡേവിഡ് വാര്‍ണര്‍ നാട്ടിലേക്ക് മടങ്ങുന്നതിനാല്‍ താരം പരമ്പരയില്‍ നിന്നും പിന്മാറുന്നു എന്നാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ അറിയിച്ചത്.
വാര്‍ണര്‍ക്ക് പകരം ആരോണ്‍ ഹാര്‍ഡിയെ ടീമില്‍ ഉള്‍പ്പെടുത്തിയെന്നും ക്രിക്കറ്റ് ഓസ്‌ട്രേലിയ അറിയിച്ചു.
ലോകകപ്പില്‍ തകര്‍പ്പന്‍ പ്രകടനമാണ് ഡേവിഡ് വാര്‍ണര്‍ ഓസ്‌ട്രേലിയക്ക് വേണ്ടി കാഴ്ചവെച്ചത്. 11 മത്സരങ്ങളില്‍ നിന്നും 533 റണ്‍സാണ് വാര്‍ണര്‍ അടിച്ചുകൂട്ടിയത്. ലോകകപ്പില്‍ ഓസ്‌ട്രേലിയക്ക് വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമായി മാറാനും വാര്‍ണറിന് സാധിച്ചിരുന്നു.
വാര്‍ണര്‍ ഇല്ലെങ്കിലും ലോക വിജയിച്ച ഓസ്‌ട്രേലിയന്‍ ടീമിലെ ഏഴ് താരങ്ങളാണ് ഇന്ത്യക്കെതിരായ പരമ്പരയില്‍ കളിക്കുക. ഷോണ്‍ ആബട്ട്, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, ഗ്ലെന്‍ മാക്സ്വെല്‍, സ്റ്റീവ് സ്മിത്ത്, മാര്‍ക്കസ് സ്റ്റോണിസ്, ആദം സാംപ തുടങ്ങിയ ലോകകപ്പ് റോഡില്‍ ഉണ്ടായിരുന്ന താരങ്ങളാണ് ഇന്ത്യക്കെതിരെ ഇറങ്ങുക.
പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ലോകകപ്പില്‍ ഉണ്ടായ പ്രധാനകാരങ്ങളോന്നുമില്ലാതെയാണ് ഇന്ത്യന്‍ ടീം ഇറങ്ങുന്നത്. സൂര്യകുമാര്‍ യാദവിന്റെ നേതൃത്വത്തില്‍ ഒരുപിടി യുവ നിരയുമായാണ് ഇന്ത്യന്‍ ടീം വരുന്നത്.
അതേസമയം അഹമ്മദാബാദില്‍ വെച്ച് നടന്ന ഫൈനലില്‍ ഇന്ത്യയെ ആറു വിക്കറ്റുകള്‍ക്ക് തോല്‍പ്പിച്ച് ഓസ്‌ട്രേലിയ ആറാം ലോക കിരീടം സ്വന്തമാക്കിയിരുന്നു.
ഓസ്‌ട്രേലിയന്‍ ടീം
മാത്യു വെയ്ഡ് (ക്യാപ്റ്റന്‍), ആരോണ്‍ ഹാര്‍ഡി, ജേസണ്‍ ബെഹ്റന്‍ഡോര്‍ഫ്, ഷോണ്‍ അബോട്ട്, ടിം ഡേവിഡ്, നഥാന്‍ എല്ലിസ്, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, ഗ്ലെന്‍ മാക്സ്വെല്‍, തന്‍വീര്‍ സംഗ, മാറ്റ് ഷോര്‍ട്ട്, സ്റ്റീവ് സ്മിത്ത്, മാര്‍ക്കസ് റിച്ചാര്‍ഡ്സണ്‍, ആദം സാംപ, മാര്‍ക്കസ് സ്റ്റോയ്‌നിസ്
ഇന്ത്യന്‍ ടീം
സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ഋതുരാജ് ഗെയ്ക്വാദ്, ഇഷാന്‍ കിഷന്‍, യശസ്വി ജെയ്‌സ്വാള്‍, തിലക് വര്‍മ, റിങ്കു സിങ്, ജിതേഷ് ശര്‍മ, വാഷിങ്ടണ്‍ സുന്ദര്‍, അക്‌സര്‍ പട്ടേല്‍, ശിവം ദുബെ, രവി ബിഷ്‌ണോയ്, അര്‍ഷ്ദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ, ആവേശ് ഖാന്‍, മുകേഷ് കുമാര്‍.
Content Highlight: David Warner has withdrawn from Australia’s T20 series against India.