ഓസ്ട്രേലിയയും ഇംഗ്ലണ്ടും തമ്മില്‍ നടക്കുന്ന ആഷസ് പരമ്പരയിലെ ഈ വര്‍ഷത്തെ രണ്ടാം ടെസ്റ്റ് നിലവില്‍ നടന്നുകൊണ്ടിരിക്കുകയാണ്. ആദ്യ മത്സരം ഓസ്ട്രേലിയ ഏകപക്ഷീയമായി ജയിച്ചിരുന്നു.
ഇപ്പോഴിതാ, ന്ന ഓസീസ് താരം വാര്‍ണറിന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്. ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്റെ ഇന്‍സ്റ്റഗ്രാം പേജ് വഴിയാണ് വീഡിയോ പങ്കുവെച്ചത്.
View this post on Instagram
മികച്ച രീതിയിലാണ് രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സില്‍ വാര്‍ണര്‍ ബാറ്റ് വീശിയത്. 11 ബൗണ്ടറികളുള്‍പ്പെടെ 95 റണ്‍സാണ് താരം നേടിയത്. ലാബുഷാനെയുമായി രണ്ടാം വിക്കറ്റില്‍ 172 റണ്‍സാണ് ഈ ഓപ്പണര്‍ കൂട്ടിച്ചേര്‍ത്തത്.
എന്നാല്‍ ആദ്യത്തെ ടെസ്റ്റിലെ പോലെ സെഞ്ച്വറിക്ക് തൊട്ടു മുമ്പ് ഔട്ട് ആകാനായിരുന്നു അദ്ദേഹത്തിന്റെ വിധി. 95 റണ്‍സ് എടുത്ത് നില്‍ക്കെ ബെന്‍ സ്റ്റോകസിന്റെ പന്തില്‍ ബ്രോഡിന് ക്യാച്ച് നല്‍കിയാണ് വാര്‍ണര്‍ പുറത്തായത്.
തന്റെ ഇരുപത്തിയഞ്ചാം സെഞ്ച്വറി നേടാന്‍ സാധിക്കാത്തതിന്റെ നിരാശയും അദ്ദേഹത്തിനുണ്ടായിരുന്നു. വിക്കറ്റ് നഷ്ടപ്പെട്ട് മടങ്ങുമ്പോഴായിരുന്നു ആരാധകന് താരം ബാറ്റിംഗ് ഗ്ലൗസ് സമ്മാനിച്ചത്.
മുന്‍ കാലങ്ങളില്‍ കളിക്കളത്തിനകത്തും പുറത്തും അഗ്രസ്സീവ് സ്വഭാവത്തിന് പേര് കേട്ട കളിക്കരനായിരുന്നു ഡേവിഡ് വാര്‍ണര്‍, എന്നാല്‍ ഒരു വര്‍ഷത്തെ വിലക്ക് കഴിഞ്ഞ് തിരിച്ചെത്തിയ അദ്ദേഹം ഒരുപാട് മാറിയിരുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: David Warner hands over his gloves to a lucky fan in stadium