ഐ.പി.എല്ലില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സിന് തുടര്‍ച്ചയായ രണ്ടാം തോല്‍വി. കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് 12 റണ്‍സിനായിരുന്നു ദല്‍ഹി ക്യാപ്പിറ്റല്‍സിനെ പരാജയപ്പെടുത്തിയത്.
ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ക്യാപ്പിറ്റല്‍സിന് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സ് നേടാനാണ് സാധിച്ചത്.
മത്സരത്തില്‍ ദല്‍ഹിയുടെ ബാറ്റിങ്ങില്‍ 34 പന്തില്‍ 49 റണ്‍സ് നേടി ഡേവിഡ് വാര്‍ണര്‍ മിന്നും പ്രകടനമാണ് നടത്തിയത്. അഞ്ച് ഫോറുകളും മൂന്ന് സിക്സുകളും ആണ് വാര്‍ണര്‍ അടിച്ചെടുത്തത്. 144.12 സ്ട്രൈക്ക് റേറ്റില്‍ ആയിരുന്നു താരം ബാറ്റ് വീശിയത്.
Pure Entertainment Davey 🔥
Well played 🤝#YehHaiNayiDilli #IPL2024 #RRvDC | @davidwarner31 pic.twitter.com/9lpdrG1R29
— Delhi Capitals (@DelhiCapitals) March 28, 2024
ഈ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ ഒരു അവിസ്മരണീയ നേട്ടമാണ് ഡേവിഡ് സ്വന്തമാക്കിയത്. ഐ.പി.എല്ലില്‍ ചെയ്‌സിങ്ങില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ നേടുന്ന മൂന്നാമത്തെ താരം എന്ന നേട്ടമാണ് വാര്‍ണര്‍ സ്വന്തമാക്കിയത്. ചെയ്‌സിങ് ചെയ്യുന്ന മത്സരങ്ങളില്‍ 112 സിക്‌സുകളാണ് വാര്‍ണര്‍ അടിച്ചെടുത്തത്. 110 സിക്സുകൾ നേടിയ മുന്‍ ഓസ്‌ട്രേലിയന്‍ താരം ഷെയ്ൻ വാട്‌സണ്‍ മറികടന്നു കൊണ്ടായിരുന്നു വാര്‍ണറിന്റെ മുന്നേറ്റം.
ഐപിഎല്‍ ചരിത്രത്തില്‍ ചെയ്‌സിങ്ങില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ നേടിയ താരം, സിക്‌സുകളുടെ എണ്ണം എന്നീ ക്രമത്തില്‍
ക്രിസ് ഗെയ്ല്‍-156
രോഹിത് ശര്‍മ-113
ഡേവിഡ് വാര്‍ണര്‍-112
ഷെയ്ന്‍ വാട്‌സണ്‍-110
റോബിന്‍ ഉത്തപ്പ-110
യൂസഫ് പത്താന്‍-109
വിരാട് കോഹ്‌ലി-108
കീറോണ്‍ പൊള്ളാര്‍ഡ്-104
എം.എസ് ധോണി-100
വാര്‍ണറിന് പുറമേ ട്രിസ്റ്റണ്‍ സ്റ്റബ്‌സ് 23 പന്തില്‍ 44 റണ്‍സും നേടി മികച്ച ചെറുത്തുനില്‍പ്പ് നടത്തി.
This is him. 🔥 pic.twitter.com/vI2foj1LOS
— Rajasthan Royals (@rajasthanroyals) March 28, 2024
അതേസമയം രാജസ്ഥാന്‍ ബാറ്റിങ്ങില്‍ നിര്‍ണായകമായത് റിയാന്‍ പരാഗിന്റെ തകര്‍പ്പന്‍ ഇന്നിങ്സ് ആയിരുന്നു. 45 പന്തില്‍ പുറത്താവാതെ 84 റണ്‍സ് നേടിക്കൊണ്ടായിരുന്നു പരാഗിന്റെ വെടിക്കെട്ട് പ്രകടനം. ഏഴ് ഫോറുകളും ആറ് കൂറ്റന്‍ സിക്‌സുകളും ആണ് താരം നേടിയത്. 186.67 സ്‌ട്രൈക്ക് റേറ്റില്‍ ആയിരുന്നു താരം ബാറ്റ് വീശിയത്.
മാര്‍ച്ച് 31ന് ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെയാണ് ദല്‍ഹിയുടെ അടുത്ത മത്സരം. വിശാഖപട്ടണത്തിലാണ് മത്സരം നടക്കുക.
Content Highlight: David Warner Great performance against Rajasthan Royals