ദുബായ്: ട്വന്റി-20 ലോകകപ്പുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെ കൊക്കകോള കുപ്പി എടുത്തുമാറ്റി ഓസ്‌ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണര്‍. ശ്രീലങ്കക്കെതിരായ മത്സരത്തിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തിലാണ് സംഭവം.
വാര്‍ത്താസമ്മേളനത്തിനായി എത്തിയ വാര്‍ണര്‍ കസേരയില്‍ ഇരുന്ന ശേഷം മേശപ്പുറത്തുണ്ടായിരുന്ന കൊക്കകോളയുടെ രണ്ട് കുപ്പികള്‍ എടുത്തു മാറ്റുകയായിരുന്നു.
എന്നാല്‍ തിരികെ മേശയില്‍ തന്നെ വെക്കണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിച്ചതോടെ വാര്‍ണര്‍ കോളകുപ്പി തിരികെ വെച്ചു.
കോള കുപ്പികള്‍ എടുത്തുമാറ്റി പകരം വെള്ളക്കുപ്പികള്‍ വയ്ക്കുകയായിരുന്നു ക്രിസ്റ്റ്യാനോ. ഇതിന് പിന്നാലെ ഓഹരി വിപണിയില്‍ ഉള്‍പ്പെടെ കനത്ത നഷ്ടമായിരുന്നു കൊക്കകോള കമ്പനിക്ക് സംഭവിച്ചത്.
ഇതിന് പിന്നാലെ യൂറോയുടെ ഔദ്യോഗിക സ്പോണ്‍സര്‍മാരുടെ ഉല്‍പന്നങ്ങള്‍ കളിക്കാര്‍ എടുത്തുമാറ്റുന്നതിനെ വിമര്‍ശിച്ച് യുവേഫ രംഗത്തെത്തുകയും ചെയ്തിരുന്നു.
കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം നടന്ന മറ്റൊരു വാര്‍ത്താസമ്മേളനത്തില്‍ ഫ്രഞ്ച് സൂപ്പര്‍താരം പോള്‍ പോഗ്ബെ മേശപ്പുറത്തിരുന്ന ഹെനികെയ്നിന്റെ ബിയര്‍ കുപ്പി എടുത്തുമാറ്റിയതും വിവാദമായിരുന്നു. ഇറ്റാലിയന്‍ താരം ലോക്കാടെല്ലിയും വാര്‍ത്താസമ്മേളനത്തിനിടെ കോക്ക കോള കുപ്പി മേശപ്പുറത്തുനിന്ന് മാറ്റിവെച്ചിരുന്നു.