ഐ.പി.എല്ലിലെ ആവേശകരമായ മത്സരത്തില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സ് ചെന്നൈ സൂപ്പര്‍ കിങ്സിനെ നേരിട്ടുകൊണ്ടിരിക്കുകയാണ്. വിശാഖപട്ടണത്ത് നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ക്യാപിറ്റല്‍സ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ദല്‍ഹി ക്യാപ്പിറ്റല്‍സ് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സാണ് നേടിയത്.
മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ദല്‍ഹിക്കായി ഓപ്പണര്‍മാര്‍ തകര്‍ത്ത് അടിക്കുകയായിരുന്നു. ഡേവിഡ് വാണര്‍ 35 പന്തില്‍ 52 റണ്‍സും പ്രിത്വി ഷാ 27 പന്തില്‍ 43 റണ്‍സും നേടി മിന്നും തുടക്കമാണ് ക്യാപിറ്റല്‍സിന് നല്‍കിയത്. അഞ്ച് ഫോറുകളും മൂന്ന് സിക്സുകളും ആണ് വാര്‍ണര്‍ നേടിയത് മറുഭാഗത്ത് നാലു ഫോറുകളും രണ്ട് സിക്സുകളും ആണ് പ്രിത്വി ഷാ നേടിയത്.
ഈ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ ഒരു റെക്കോഡ് നേട്ടമാണ് ഡേവിഡ് വാര്‍ണര്‍ സ്വന്തമാക്കിയത്. ടി-20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ അര്‍ദ്ധ സെഞ്ച്വറി നേടുന്ന താരങ്ങളുടെ പട്ടികയില്‍ വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്ലിന്റെ റെക്കോഡിനൊപ്പമെത്താനാണ് വാര്‍ണര്‍ക്ക് സാധിച്ചത്.
ടി-20 ഫോര്‍മാറ്റില്‍ 110 സെഞ്ച്വറികള്‍ ആണ് ഓസ്‌ട്രേലിയന്‍ താരം അടിച്ചെടുത്തത്. ഗെയ്‌ലും ഇത്രതന്നെ അര്‍ധ സെഞ്ച്വറികളാണ് നേടിയിട്ടുള്ളത്. ഈ നേട്ടത്തില്‍ മൂന്നാം സ്ഥാനത്തുള്ളത് ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലിയാണ്. 101 ഫിഫ്റ്റിയാണ് വിരാടിന്റെ അക്കൗണ്ടില്‍ ഉള്ളത്.
ടി-20 ഫോര്‍മാറ്റില്‍ ഏറ്റവുമധികം 50+ സ്‌കോര്‍ നേടിയ താരങ്ങള്‍
ക്രിസ് ഗെയ്ല്‍ – 110
ഡേവിഡ് വാര്‍ണര്‍ – 110
വിരാട് കോഹ്‌ലി – 101
ബാബര്‍ അസം – 98
ജോസ് ബട്‌ലര്‍ – 86
32 പന്തില്‍ 51 റണ്‍സ് നേടികൊണ്ടായിരുന്നു ദല്‍ഹി നായകന്‍ പന്തും കരുത്തുകാട്ടി. നാല് ഫോറുകളും മൂന്ന് സിക്സുകളും ആണ് പന്ത് നേടിയത്. 159.38 സ്ട്രൈക്ക് റേറ്റില്‍ ആയിരുന്നു താരം ബാറ്റ് വീശിയത്.
അതേസമയം ചെന്നൈ ബൗളിങ്ങില്‍ മതീഷ് പതിരാന മൂന്ന് വിക്കറ്റും രവീന്ദ്ര ജഡേജ, മുസ്തഫിസുര്‍ റഹ്‌മാന്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി മികച്ച പ്രകടനം നടത്തി.
Content Highlight: David Warner create a new record in T20