ഓസ്‌ട്രേലിയ-പാകിസ്ഥാന്‍ മൂന്ന് ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തില്‍ പാക്കിസ്ഥാന്‍ ഓസ്‌ട്രേലിയയെ നേരിടുകയാണ്.
ഓസ്‌ട്രേലിയയുടെ ഹോം ഗ്രൗണ്ടായ മെല്‍ബണില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ പാകിസ്ഥാന്‍ ഓസ്‌ട്രേലിയയെ ബാറ്റിങ്ങിനയക്കുകയായിരുന്നു.
ഓസീസ് ബാറ്റിങ്ങില്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണറും ഉസ്മാന്‍ ഖവാജയും മികച്ച തുടക്കമാണ് മത്സരത്തില്‍ നല്‍കിയത്. 27.1 ഓവറില്‍ 90 റണ്‍സിന്റെ തകര്‍പ്പന്‍ കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് നേടിയത്.
മത്സരത്തില്‍ ഓസ്‌ട്രേലിയന്‍ സ്റ്റാര്‍ ഓപ്പണര്‍ 38 റണ്‍സാണ് നേടിയത്. ഇതിനു പിന്നാലെ ഒരു ചരിത്രനേട്ടം സ്വന്തം പേരിലാക്കി മാറ്റാനും വാര്‍ണറിന് സാധിച്ചു. ഓസ്‌ട്രേലിയന്‍ ടീമിനായി എല്ലാ ഫോര്‍മാറ്റിലും ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന രണ്ടാമത്തെ താരമെന്ന തകര്‍പ്പന്‍ നേട്ടത്തിലേക്കാണ് വാര്‍ണര്‍ നടന്നുകയറിയത്. 18515 റണ്‍സാണ് വാര്‍ണര്‍ ഓസ്‌ട്രേലിയക്ക് വേണ്ടി എല്ലാ ഫോര്‍മാറ്റുകളിലും അടിച്ചെടുത്തത്.
ഓസീസ് മുൻ നായകന്‍ റിക്കി പോണ്ടിങ്ങാണ് ഒന്നാം സ്ഥാനത്തുള്ളത്. 27368 റണ്‍സാണ് പോണ്ടിങ് ഓസ്‌ട്രേലിയക്കായി എല്ലാ ഫോര്‍മാറ്റിലും നേടിയിട്ടുള്ളത്.
ഓസ്‌ട്രേലിയക്കായി എല്ലാ ഫോര്‍മാറ്റിലും ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങൾ
(താരം, റണ്‍സ് എന്നീ ക്രമത്തില്‍)
റിക്കി പോണ്ടിങ്ങ്- 27368
ഡേവിഡ് വാര്‍ണര്‍- 18515
സ്റ്റീവ് റോജര്‍ വോ- 18496
അലന്‍ ബോര്‍ഡര്‍- 17698
മൈക്കല്‍ ക്ലാര്‍ക്ക്-17112
അതേസമയം പാക്കിസ്ഥാനും ഓസ്‌ട്രേലിയയും തമ്മില്‍ നടന്ന ആദ്യ ടെസ്റ്റില്‍ 360 റണ്‍സിന്റെ പടുകൂറ്റന്‍ വിജയം കങ്കാരുപ്പട സ്വന്തമാക്കിയിരുന്നു. ഈ ടെസ്റ്റ് വിജയിച്ചാല്‍ ഓസ്‌ട്രേലിയക്ക് പരമ്പര സ്വന്തമാക്കാം. എന്നാല്‍ പരമ്പര വിജയിച്ചുകൊണ്ട് സമനിലയില്‍ ആക്കാനാവും പാക് ലക്ഷ്യമിടുക.
Content Highlight; David warner create a new record.