ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ആക്ടീവ് പ്ലെയറെന്ന റെക്കോഡ് സ്വന്തമാക്കി ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍. വിരാട് കോഹ്‌ലിയുടെ റെക്കോഡാണ് താരം മറികടന്നത്.
ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ആക്ടീവ് പ്ലെയറെന്ന റെക്കോഡ് സ്വന്തമാക്കി ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍. വിരാട് കോഹ്‌ലിയുടെ റെക്കോഡാണ് താരം മറികടന്നത്.
ധര്‍മശാലയില്‍ നടക്കുന്ന ന്യൂസിലാഡിനെതിരായ ഗ്രൂപ്പ് ഘട്ട ലോകകപ്പ് മത്സരത്തില്‍ 81 റണ്‍സ് നേടി മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചത്. ഇതിനിടിയിലാണ് വാര്‍ണര്‍ പുതിയ റെക്കോഡ് സ്വന്തമാക്കിയത്.
മത്സരത്തില്‍ 65 പന്തില്‍ നിന്ന് നാല് ഫോറും അഞ്ച് സിക്‌സും സഹിതം 81 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. 23 ഇന്നിങ്‌സില്‍ നിന്ന് 1324 റണ്‍സ് എന്ന റെക്കോഡോടെ കളി ആരംഭിച്ച വാര്‍ണര്‍ പുറത്താകുമ്പോള്‍ 1400 റണ്‍സ് എന്ന നേട്ടത്തിലെത്തി. ഏകദിന ലോകകപ്പില്‍ 31 ഇന്നിങ്‌സില്‍ നിന്ന് 1384 റണ്‍സ് നേടിയ കോഹ്‌ലിയുടെ റെക്കോഡാണ് വാര്‍ണര്‍ ഇതോടെ മറികടന്നത്. പട്ടികയില്‍ മുന്നാം സ്ഥാനത്തുള്ള രോഹിത് 22 ഇന്നിങ്‌സില്‍ നിന്ന് 1289 റണ്‍സാണ് രോഹിത്ത് നേടിയത്.
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, റിക്കി പോണ്ടിങ്, കുമാര്‍ സംഗക്കാര എന്നിവരാണ് ലിസ്റ്റില്‍ വാര്‍ണറിന് മുകളിലുള്ളത്.
വാര്‍ണര്‍ മത്സരത്തില്‍ ട്രാവിസിനോടൊപ്പം 175 റണ്‍സിന്റെ മികച്ച ഓപ്പണിങ് കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. ഏകദിനത്തിലെ അരങ്ങേറ്റ മത്സരത്തില്‍ ഒരു താരം നേടുന്ന ഏറ്റവും വേഗമേറിയ സെഞ്ച്വറിയാണ് ഹെഡ് സ്വന്തമാക്കിയത്. ഇരുവരും ചേര്‍ന്ന് പവര്‍പ്ലേയില്‍ 118 റണ്‍സ് നേടി. ലോകകപ്പിലെ ആദ്യ പത്തോവറിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറെന്ന റെക്കോര്‍ഡും ഓസ്‌ട്രേലിയ സ്വന്തമാക്കി.
ടോസ് നേടിയ ന്യൂസിലാന്‍ഡ് ക്യാപ്റ്റന്‍ ടോം ലാഥം ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. പരിക്കിനെ തുടര്‍ന്ന് ആദ്യ അഞ്ച് മത്സരങ്ങള്‍ നഷ്ടമായ ഹെഡ് കാമറൂണ്‍ ഗ്രീനിന് പകരമായാണ് പ്ലെയിങ് ഇലവനില്‍ ഉള്‍പെട്ടത്.
content highlight : David Warner breaks Virat Kohlis record for most runs in ICC ODI world cup