വര്‍ഷങ്ങളായി അവന്‍ ഒരു വേള്‍ഡ് ക്ലാസ് ബൗളറാണ്, ലോകകപ്പില്‍ അവന്‍ എനിക്കും ഭീഷണിയാണ്; ഡേവിഡ് മില്ലര്‍
Sports News
വര്‍ഷങ്ങളായി അവന്‍ ഒരു വേള്‍ഡ് ക്ലാസ് ബൗളറാണ്, ലോകകപ്പില്‍ അവന്‍ എനിക്കും ഭീഷണിയാണ്; ഡേവിഡ് മില്ലര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 14th May 2024, 4:01 pm

ഐ.പി.എല്ലില്‍ ഹര്‍ദിക് പാണ്ഡ്യ ക്യാപ്റ്റനായ മുംബൈ ഇന്ത്യന്‍ പുറത്തായിരിക്കുകയാണ്. ടീം പ്ലേ ഓഫ് പോലും കാണാതെയാണ് പുറത്തായത്. ഇതോടെ വമ്പന്‍ വിമര്‍ശനങ്ങളും താരം നേരിടേണ്ടി വന്നിരുന്നു. എന്നാല്‍ പുറത്തായപ്പോഴും ടീമില്‍ തലയുയര്‍ത്തിയ ഒരേയൊരു താരം പേസ് അറ്റാക്കര്‍ ജസ്പ്രീത് ബുംറയാണ്.

നിലവില്‍ 13 മത്സരങ്ങളില്‍ നിന്ന് 6.48 എക്കണോമിയില്‍ 20 വിക്കറ്റ് സ്വന്തമാക്കിയ ബുംറ 2024 ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന താരമാണ്. 12 മത്സരത്തില്‍ നിന്നും പഞ്ചാബിന്റെ ഹര്‍ഷല്‍ പട്ടേലും 20 വിക്കറ്റ് നേടിയിട്ടുണ്ട്.

ഇപ്പോള്‍ താരത്തെക്കുറിച്ച് സംസാരിക്കുകയാണ് ഗുജറാത് ടൈറ്റന്‍സ് താരം ഡേവിഡ് മില്ലര്‍. ബുംറ ഒരു ലോകോത്തര കളിക്കാരനാണെന്നും ലോകകപ്പില്‍ താരം വന്‍ ഭീഷണിയാണെന്നുമാണ് ഡേവിഡ് മില്ലര്‍ പറഞ്ഞത്.

‘എത്രയോ മികച്ച ഇന്ത്യന്‍ താരങ്ങളുണ്ട്. എന്നാല്‍ ബൗളര്‍മാരെ ഫേസ് ചെയ്യുന്ന ബാറ്റര്‍ എന്ന നിലയില്‍ ബുംറ മികച്ചതാണ്. മാത്രമല്ല അദ്ദേഹം വര്‍ഷങ്ങളായി ലോകോത്തര ബൗളറാണ്. ലോകകപ്പിലെ മറ്റെല്ലാ ബാറ്റര്‍മാരെയും പോലെ അദ്ദേഹം എനിക്കും ഒരു ഭീഷണിയാണ്,’ മില്ലര്‍ പറഞ്ഞു.

ഐ.പി.എല്ലില്‍ തന്നെ കഴിഞ്ഞ എട്ട് വര്‍ഷമായി ബുംറ അപരാജിതമായ പ്രകടനമാണ് കാഴ്ചവെക്കുന്നത്.

2016 – 15 വിക്കറ്റ് – 7.81 എക്കണോമി

2017 – 20 വിക്കറ്റ് – 7.43 എക്കണോമി

2018 – 17 വിക്കറ്റ് – 6.89 എക്കണോമി

2019 – 19 വിക്കറ്റ് – 6.63 എക്കണോമി

2020 – 27 വിക്കറ്റ് – 6.73 എക്കണോമി

2021 – 21 വിക്കറ്റ് – 7.45 എക്കണോമി

2022 – 15 വിക്കറ്റ് – 7.18 എക്കണോമി

2024 – 20 വിക്കറ്റ് – 6.48 എക്കണോമി

2024 സീസണില്‍ ഏറ്റവും വും കൂടുതല്‍ ബൗള്‍ഡ് വിക്കറ്റ് സ്വന്തമാക്കുന്നതാരവും ബുംറയാണ്

2024 ഐ.പി.എല്‍ ഏറ്റവും കൂടുതല്‍ ബൗള്‍ഡ് വിക്കറ്റുകള്‍

ജസ്പ്രീത് ബുംറ – 6*

മതീശ പതിരാന – 5

മുകേഷ് കുമാര്‍ – 4

 

Content Highlight: David Miller Talking About Indian Fast Bowler Jasprit  Bumrah