കോഹ്‌ലിയേക്കാള്‍ മികച്ച കവര്‍ ഡ്രൈവ് കളിക്കുന്നത് പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസമാണെന്ന് ദക്ഷിണാഫ്രിക്കന്‍ താരം ഡേവിഡ് മില്ലര്‍. ഇ.എസ്.പി.എന്‍ സംഘടിപ്പിച്ച ചോദ്യോത്തര സെഗ്‌മെന്റിലാണ് മില്ലര്‍ ബാബറിനെ പുകഴ്ത്തി രംഗത്ത് വന്നത്.
‘കവര്‍ ഡ്രൈവിന്റെ് കാര്യമാണെങ്കില്‍ ഞാന്‍ ബാബറിനെ സെലക്ട് ചെയ്യും,’ മില്ലര്‍ പറഞ്ഞു.
ഇതിന് മുമ്പ് മുന്‍ പാക്കിസ്ഥാന്‍ താരം ശുഐബ് അക്തറും ബാബറിന്റെ കവര്‍ ഡ്രൈവിനെ പുകഴ്ത്തി രംഗത്ത് വന്നിരുന്നു. കോഹ്‌ലി കവര്‍ ഡ്രൈവ് ചെയ്യുന്നതിനേക്കാള്‍ ഭംഗിയായി ബാബര്‍ അസം ആ ഷോട്ട് കളിക്കുമെന്നാണ് ശുഐബും അഭിപ്രായപ്പെട്ടത്.
ഇരു താരങ്ങളുടെയും ആരാധകര്‍ക്കിടയിലും വളരെ കാലമായി കവര്‍ ഡ്രൈവിനെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ നടക്കാറുണ്ട്. ഇന്റര്‍നാഷണല്‍ ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച രണ്ട് ബാറ്റര്‍മാരായ കോഹ്‌ലിയെയും, ബാബര്‍ അസമിനെയും താരതമ്യം ചെയ്ത് നിരവധി കമന്റുകളാണ് സമൂഹമാധ്യമങ്ങളിലടക്കം വരാറുള്ളത്.
നിലവില്‍ ഐ.സി.സിയുടെ ഏകദിന റാങ്കിങ്ങില്‍ ബാബര്‍ അസമാണ് ഒന്നാം സ്ഥാനത്ത്. കോഹ്‌ലി ഏഴാം സ്ഥാനത്തുമാണ്.
ഇന്ത്യയും ഓസീസും തമ്മിലുള്ള ബോര്‍ഡര്‍ ഗവാസ്‌കര്‍ ടെസ്റ്റ് സീരീസില്‍ മികച്ച പ്രകടനമാണ് കോഹ്‌ലി പുറത്തെടുക്കുന്നത്. ദല്‍ഹിയില്‍ വച്ച് നടന്ന രണ്ടാം മത്സരത്തിന്റെ ആദ്യ ഇന്നിങ്‌സില്‍ 44 റണ്‍സും, രണ്ടാം ഇന്നിങ്‌സില്‍ 20 റണ്‍സുമാണ് കോഹ്‌ലി നേടിയത്.
പൊതുവെ ബാറ്റിങ് ദുഷ്‌കരമായ പിച്ചില്‍ കോഹ്‌ലിയുടെ പ്രകടനം ടീമിന് ഏറെ ആശ്വസമാണ് നല്‍കിയത്. കൂട്ടത്തില്‍ അന്താരാഷ്ട്ര ടെസ്റ്റ് മത്സരങ്ങളില്‍ ഏറ്റവും വേഗത്തില്‍ 25000 റണ്‍സ് തികയ്ക്കുന്ന താരമെന്ന റെക്കോഡും വിരാട് സ്വന്തമാക്കിയിരുന്നു.
അതിനിടെ ബോര്ഡര്‍ ഗവാസ്‌കര്‍ ടെസ്റ്റില്‍ രണ്ട് മത്സരങ്ങള്‍ ഇതിനോടകം വിജയിച്ച ഇന്ത്യ ടൂര്‍ണമെന്റില്‍ വ്യക്തമായ ആധിപത്യം നേടിക്കഴിഞ്ഞു. ആദ്യ മത്സരം ഇന്നിങ്‌സിനും 132 റണ്‍സിനും വിജയിച്ച രണ്ടാം ടെസ്റ്റില്‍ ആറ് വിക്കറ്റിന്റെ വിജയമാണ് നേടിയെടുത്തത്.
നാല് മത്സരങ്ങളുള്ള സീരീസില്‍ ബാക്കി മത്സരങ്ങള്‍ വലിയ മാര്‍ജിനില്‍ ജയിക്കാനായാല്‍ ഇന്ത്യക്ക് അന്താരാഷ്ട്ര ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ കളിക്കാനാകും. മാര്‍ച്ച് ഒന്നുമുതല്‍ ഇന്‍ഡോറിലെ ഹോള്‍ക്കാര്‍ സ്‌റ്റേഡിയത്തില്‍ വെച്ചാണ് മൂന്നാം ടെസ്റ്റ് ആരംഭിക്കുന്നത്.
Content Highlight: David Miller comparing Virat Kohli and Babar Asam