ഇന്ത്യയുടെ മുന്‍ താരവും ക്യാപ്റ്റനുമായ സൗരവ് ഗാംഗുലിയെക്കുറിച്ച് സംസാരിച്ച് രംഗത്ത് വന്നിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് താരവും അമ്പയറുമായ ഡേവിഡ് ലിയോഡ്. ഇന്ത്യയുടെ മികച്ച ക്യാപ്റ്റ്ന്‍ ആരാണെന്ന ചോദ്യത്തിന് ടോക്ക്സ്പോര്‍ട്ട് ക്രിക്കറ്റിനോട് മറുപടി പറയുകയായിരുന്നു അദ്ദേഹം.
‘സൗരവ് ഗാംഗുലിയാണ് ഏറ്റവും മികച്ച ഇന്ത്യന്‍ ക്യാപ്റ്റന്‍, അവനാണ് ടീമിനെ ശക്തിപ്പെടുത്തിയത്. അവന്‍ കളത്തില്‍ അങ്ങനെയായിരുന്നു. ആരെങ്കിലും സ്ലെഡ്ജ് ചെയ്താല്‍ സൗരവ് ഗാംഗുലി എപ്പോഴും അവരെ തിരിച്ചടിക്കും,’ ഡേവിഡ് ലിയോഡ് ടോക്ക്സ്പോര്‍ട്ട് ക്രിക്കറ്റിനോട് പറഞ്ഞു.
113 ടെസ്റ്റ് മത്സരങ്ങളില്‍ ഇന്ത്യയ്ക്ക് വേണ്ടി 7212 റണ്‍സും 239 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും ഗാംഗുലി നേടിയിട്ടുണ്ട്. ഏകദിനത്തില്‍ 311 മത്സരത്തില്‍ നിന്ന് 11363 റണ്‍സും 183 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും താരം നേടി. ടി-20യില്‍ 77 മത്സരത്തില്‍ നിന്ന് 1726 റണ്‍സും ഗാംഗുലി സ്വന്തമാക്കിയിരുന്നു. ബാറ്റിങ്ങില്‍ മാത്രമല്ല താരം തന്റെ കഴിവ് തെളിയിച്ചത്, ടെസ്റ്റ് ബൗളിങ്ങില്‍ 32 വിക്കറ്റും ഏകദിനത്തില്‍ 100 വിക്കറ്റും ടി-20യില്‍ 29 വിക്കറ്റുമാണ് ഗാംഗുലി വീഴ്ത്തിയത്.
ഇന്ത്യന്‍ ടീമില്‍ എത്തിയശേഷം ക്യാപ്റ്റന്‍സിയിലും താരം മികവ് തെളിയിച്ചിരുന്നു. അദ്ദേഹത്തിന്റെ മേല്‍നോട്ടത്തില്‍ ഇന്ത്യ ടെസ്റ്റ് മത്സരങ്ങള്‍ ജയിക്കാന്‍ തുടങ്ങി, ഒപ്പം 2003ലെ ഏകദിന ലോകകപ്പ് ഫൈനല്‍ വരെ അവരെ ഇന്ത്യയെ മികച്ച രീതിയില്‍ നയിച്ചു.
നിലവില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഏകദിന, ടെസ്റ്റ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ്. 2023 ഏകദിന ലോകകപ്പിന്റെ ഫൈനലില്‍ ഒരു മത്സരം പോലും പരാജയപ്പെടാതെ രോഹിത്തിന്റെ നേതൃത്വത്തില്‍ ഇന്ത്യ മുന്നോട്ട് പോയെങ്കലും ഫൈനലില്‍ ഓസീസിനോട് പരാജയപ്പെടേണ്ടി വന്നിരുന്നു. എന്നാല്‍ 2024 ടി-20 ലോകകപ്പില്‍ ഇന്ത്യ ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചുകൊണ്ട് സൗത്ത് ആഫ്രിക്കയെ പരാജയപ്പെടുത്തി കിരീടം ചൂടിയിരുന്നു.
Content Highlight: David Lloyd Talking About Gourav Ganguly