കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് പരിശീലക സ്ഥാനത്ത് നിന്ന് ഡേവിഡ് ജെയിംസ് രാജിവെച്ചു. ഈ സീസണിലെ ദയനീയ പ്രകടനത്തെ തുടര്‍ന്ന് മാനേജ്മെന്റുമായി നടത്തിയ പരസ്പര ധാരണ പ്രകാരമാണ് നീക്കം.
ഈ സീസണില്‍ 12 കളികളില്‍ ഒരു കളിയില്‍ മാത്രമാണ് ബ്ലാസ്റ്റേഴ്സിന് ജയിക്കാനായത്. കഴിഞ്ഞ സീസണിന്റെ പകുതിയോടെയാണ് ജെയിംസ് ബ്ലാസ്റ്റേഴ്സില്‍ വീണ്ടും തിരിച്ചെത്തിയിരുന്നത്. ഇനി ആറു മത്സരങ്ങളാണ് സീസണില്‍ ബ്ലാസ്റ്റേഴ്സിന് ബാക്കിയുള്ളത്. ഈ സാഹചര്യത്തില്‍ പുതിയ കോച്ചിനെ കൊണ്ടുവരുമോയെന്നത് വ്യക്തമല്ല.
ബ്ലാസ്റ്റേഴ്സിന്റെ മോശം പ്രകടനത്തില്‍ ക്യാപ്റ്റന്‍ സന്ദേശ് ജിങ്കനും കഴിഞ്ഞ ദിവസം ആരാധകരോട് മാപ്പ് പറഞ്ഞിരുന്നു.
ബ്ലാസ്റ്റേഴ്സിന് ഈ സീസണില്‍ ഇനി സാധ്യതകളൊന്നുമില്ലെങ്കിലും ലീഗില്‍ ആദ്യ ആറ് സ്ഥാനത്ത് എത്താന്‍ സാധിച്ചാല്‍. വരാനിരിക്കുന്ന സൂപ്പര്‍കപ്പിലേക്ക് യോഗ്യത ലഭിച്ചേക്കും. ഈ ലക്ഷ്യമായിരിക്കും 2019ല്‍ ബ്ലാസ്റ്റേഴ്സ് ടീം ലക്ഷ്യമിടുക.