നിലവാരം വെച്ച് നോക്കുമ്പോള്‍ ഇപ്പോഴത്തെ സ്ഥാനത്തിനുപോലും ഡല്‍ഹി അര്‍ഹരല്ല; മിഗ്വെയിലിന് ഡേവിഡ് ജെയിംസിന്റെ മറുപടി;
ISL
നിലവാരം വെച്ച് നോക്കുമ്പോള്‍ ഇപ്പോഴത്തെ സ്ഥാനത്തിനുപോലും ഡല്‍ഹി അര്‍ഹരല്ല; മിഗ്വെയിലിന് ഡേവിഡ് ജെയിംസിന്റെ മറുപടി;
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 14th January 2018, 2:13 pm

ഡല്‍ഹി ഡൈനാമോസ് പരിശീലകന്‍ മിഗ്വെയില്‍ പോര്‍ച്ചുഗലിന് മറുപടി നല്‍കിയും മുംബൈക്കെതിരായ മത്സരത്തില്‍ പ്രതീക്ഷ പ്രകടിപ്പിച്ചും ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ഡേവിഡ് ജെയിംസ്. മുംബൈയ്‌ക്കെതിരായ മത്സരത്തിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു ജെയിംസ്.

നിലവാരം വെച്ചു നോക്കുമ്പോള്‍ ഇപ്പോഴുള്ള സ്ഥാനത്തെത്താന്‍ ഡല്‍ഹിക്ക് യോഗ്യതയില്ല. മുംബൈ മികച്ച ടീമാണ്. അവരുടെ കളിരീതി വ്യത്യസ്തമാണ്. മികച്ച ടീമായത് കൊണ്ടാണ് പോയന്റ് പട്ടികയില്‍ മുംബൈ മുന്നിലുള്ളതെന്നും ഡേവിഡ് ജെയിംസ് പറഞ്ഞു. ഇനി തോല്‍വി ഉള്‍ക്കൊള്ളാന്‍ പോയന്റ് പട്ടികയില്‍ എ.ടി.കെയെ മറികടക്കണമെന്നും ജെയിംസ് പറഞ്ഞു. കഴിഞ്ഞ മത്സരത്തിലെ വിജയം ടീമിനെ ആത്മവിശ്വാസത്തിലെത്തിച്ചെന്നും അദ്ദേഹം പറഞ്ഞു.

Image result for kerala blasters

ഡേവിഡ് ജെയിംസിന് കീഴില്‍ കേരള ബ്ലാസ്റ്റേഴ്‌സ് കളിച്ചത് ഫുട്‌ബോളല്ലെന്നും മ്യൂലന്‍സ്റ്റീന് പകരം ഡേവിഡ് ജെയിംസ് വന്നിട്ടും ടീമിന് മാറ്റമൊന്നും വന്നിട്ടില്ലെന്നും മിഗ്വെയിന്‍ പറഞ്ഞിരുന്നു.

പരിക്കിന്റെ പിടിയിലായിരുന്ന വിനീത് പരിശീലനത്തിന് തിരിച്ചെത്തിയെന്നും ജെയിംസ് പറഞ്ഞു.

ഇന്ന് രാത്രി എട്ട് മണിക്ക് മുംബൈ ഫുട്‌ബോള്‍ അരീനയിലാണ് മുംബൈ സിറ്റിയുമായുള്ള ബ്ലാസ്റ്റേഴ്‌സിന്റെ മത്സരം. അവസാനം ഇരുടീമുകളും കൊച്ചിയില്‍ ഏറ്റമുട്ടിയപ്പോള്‍ 1-1ന് സമനിലയില്‍ പിരിയുകയായിരുന്നു.