കൊച്ചി: കേരളാ ബ്ലാസ്റ്റേഴ്‌സ് നായകന്‍ സന്ദേശ് ജിങ്കനെതിരെയുള്ള മുന്‍ പരിശീലകന്‍ റെനെ മ്യൂളന്‍സ്റ്റീനിന്റെ പ്രസ്താവന വിവാദമായിരിക്കുകയാണ്. ഇന്നലത്തെ മത്സര ശേഷം സംഭവത്തില്‍ പ്രതികരണവുമായി മലയാളി താരം സി.കെ വിനീതും സന്ദേശ് ജിങ്കാനും രംഗത്തു വന്നിരുന്നു. റെനെയുടെ വിവാദ പരാര്‍ശത്തില്‍ പരിശീലകന്‍ ഡേവിഡ് ജെയിംസും പ്രതികരണവുമായി എത്തിയിരിക്കുകയാണ്.
ഇന്നലെ മത്സരശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെയായിരുന്നു ഡേവിഡിന്റെ പ്രതികരണം. ” കഥകളെല്ലാമൊന്നും ഞാന്‍ വായിച്ചിട്ടില്ല. പക്ഷെ ഞാന്‍ സന്ദേശുമായി സംസാരിച്ചിരുന്നു. ഒന്നിനെ കുറിച്ചും ആശങ്ക വേണ്ടെന്ന് അവനോട് പറഞ്ഞിട്ടുണ്ട്.” ഡേവിഡ് പറയുന്നു.
“ഇന്ന് സന്ദേശ് നന്നായി കളിച്ചിരുന്നു. ഒരു ക്യാപ്റ്റനില്‍ നിന്നും ഞാന്‍ ഇതാണ് പ്രതീക്ഷിക്കുന്നത്. അവനെ കുറ്റം പറയാന്‍ കഴിയില്ല. സന്ദേശ് നന്നായി കളിച്ചെന്നാണ് ഞാന്‍ കരുതുന്നത്. അവന് ജയിക്കണമായിരുന്നു.” എന്നായിരുന്നു കഴിഞ്ഞ ദിവസത്തെ ജിങ്കാന്റെ പ്രകടനത്തെ കുറിച്ചുള്ള ഡേവിഡിന്റെ പ്രതികരണം.
അതേസമയം, താന്‍ ഇല്ലാതിരുന്ന സമയത്തെ കുറിച്ച് പ്രതികരിക്കാന്‍ കഴിയില്ലെന്നും അതില്‍ നിന്നും വ്യത്യസ്തമായ അന്തരീക്ഷമാണ് താനിപ്പോള്‍ സൃഷ്ടിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ജിങ്കാനെതിരായ മദ്യപാന ആരോപണത്തില്‍ താന്‍ താരങ്ങളെ വിശ്വസിക്കുന്നുണ്ടെന്നായിരുന്നു ഡേവിഡിന്റെ പ്രതികരണം.
താരങ്ങള്‍ക്ക് സ്വയം നോക്കാന്‍ അറിയാമെന്നും അല്ലെങ്കില്‍ അവര്‍ക്ക് കളിക്കാന്‍ കഴിയില്ലെന്നും പരിശീലകന്‍ പറയുന്നു. ” ക്ലബ്ബിലെ പരസ്പരമുള്ള ആശയവിനിമയം വളരെ നല്ലതാണ്. എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ ഉടനെ തന്നെ അത് കണ്ടു പിടിക്കും. ഞാന്‍ സന്ദേശിനോട് പറഞ്ഞത് ഞാന്‍ അവിടെയില്ലായിരുന്നു അതുകൊണ്ട് എനിക്കിതൊന്നും പ്രശ്‌നമല്ലെന്നുമായിരുന്നു.” ഡേവിഡ് കൂട്ടിച്ചേര്‍ക്കുന്നു.