[] ലണ്ടന്‍: ഇസിസ് തീവ്രവാദികള്‍ മുസ്ലിങ്ങളല്ല, ചെകുത്താന്മാരാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍. ബ്രിട്ടന്റെ നായകനായ ഹെയ്ന്സിനെ വധിച്ച തിന്മയുടെ സാക്ഷാത്കാരമായ ഇസിസിനെ പൂര്‍ണമായി നശിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഇസിസ് ഭീകരതയെ ഇല്ലായ്മ ചെയ്യാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്നും ബ്രിട്ടന്റെ എല്ലാ ശക്തിയും ഇതിനായി ഉപയോഗിക്കുമെന്നും കാമറൂണ്‍ കൂട്ടിച്ചേര്‍ത്തു. ബ്രിട്ടീഷ് സന്നദ്ധ പ്രവര്ത്തകന് ഡേവിഡ് ഹെയ്ന്സിന്റെ വധത്തെ തുടര്‍ന്ന് വിളിച്ചു ചേര്‍ത്ത സുരക്ഷാ ഉദ്യോഗസ്ഥരുടെ അടിയന്തര യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ദിവസമാണ് സിറിയയില്‍ സന്നദ്ധപ്രവര്‍ത്തനം നടത്തിയിരുന്ന ഡേവിഡ് ഹെയ്ന്സിന്റെ തലയറുക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ ഇസിസ് പുറത്ത് വിട്ടത്്. പെഷ്മാര്ഗയ്ക്ക് ആയുധങ്ങള്‍ നല്‍കുമെന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന്റെ വാഗ്ദാനത്തിനുള്ള മറുപടിയാണ് കൊലപാതകമെന്ന് വീഡിയോയില്‍ ഇസിസ്് വ്യക്തമാക്കിയിരുന്നു.
ഇറാഖിലെ ഫ്രഞ്ച് സന്നദ്ധസംഘടനയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ചിരുന്ന, പെര്‍ത്ത് സ്വദേശിയായ ഹെയ്ന്‍സ് 2013 മാര്‍ച്ചിലാണ് ഇസിസിന്റെ പിടിയിലാകുന്നത്. തടവിലുള്ള ബ്രിട്ടീഷ് സന്നദ്ധ പ്രവര്ത്തകന് അലന് ഹെന്നിങ്ങിനെയും ഉടന്‍ വധിക്കുമെന്ന് വീഡിയോയിലൂടെ ഇസിസ് തീവ്രവാദികള്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തകരായ ജെയിംസ് ഫോളിയെയും സ്റ്റീവന്‍ സോട്ട്ലോഫിനെയും ഇസിസ് ഭീകരര്‍ നേരത്തെ കൊലപ്പെടുത്തിയിരുന്നു.