ലണ്ടന്‍: ഹെര്‍ട്ട്ഫോര്‍ഡ് ഷെയറിലുള്ള ആഡംബര ബംഗ്ലാവ് വില്ക്കാന് മുന്‍ ഇംഗ്ലണ്ട് ഫുട്ബോള്‍ താരമായ ഡേവിഡ് ബെക്കാമും ഭാര്യ വിക്ടോറിയ ബെക്കാമും ഒരുങ്ങുന്നു.
ലണ്ടനിലേക്ക് താമസം മാറുന്നതിന്റെ ഭാഗമായാണ് ബംഗ്ലാവ് വില്ക്കാന് ഒരുങ്ങുന്നതെന്നാണ് അറിയുന്നത്. പത്ത് മില്യന്‍ പൗണ്ടാണ് ബംഗ്ലാവിന് ബെക്കാം ഇട്ടിരിക്കുന്ന വില.[]
14 വര്‍ഷം മുന്‍പ് രണ്ടര മില്യന്‍ പൗണ്ടിനാണ് ബെക്കാം വിക്ടോറിയ ദമ്പതികള്‍ ബംഗ്ലാവ് സ്വന്തമാക്കിയത്. പ്രൈവറ്റ് ഹെലിപാഡും ഇന്‍ഡോര്‍ ഔട്ട് ഡോര്‍ സ്വിമ്മിങ് പൂളുകളും ഈ ബംഗ്ലാവില്‍ പിന്നീട് നിര്‍മ്മിച്ചിട്ടുണ്ട്.
എന്നാല്‍ 22 ഏക്കറുള്ള വീട് എസ്റ്റേറ്റ് ഏജന്റുമാര്‍ക്ക് വില്‍ക്കില്ലെന്ന് ബെക്കാം വ്യക്തമാക്കിയിട്ടുണ്ട്. ഏജന്റുമാര്‍ വീട് അപ്പാര്‍ട്ട്മെന്റുകളായി വിഭജിക്കുമെന്ന് ഭയന്നാണ് ഈ തീരുമാനം.
റൗണിബെറി ഹൗസ് എന്ന പേരിലുള്ള വീട് ബെക്കിങ്ഹാം പാലസ് എന്നാണ് പൊതുവേ അറിയപ്പെടു്നനത്. അമേരിക്കയില്‍ നിന്ന് മടങ്ങിയ ബെക്കാം പാരിസ് സെന്റ് ജര്മൈന് ക്ലബിന് വേണ്ടിയാണ് ഇപ്പോള്‍ ബൂട്ടണിയുന്നത്.
ലണ്ടിനിലെത്തുമ്പോള് ഇപ്പോള്‍ ഹോട്ടലിലിാണ് ബെക്കാം താമസിക്കുന്നത്. ഒരു മണിക്കൂര്‍ കൂടി യാത്ര ചെയ്താലേ ഹെര്ട്ടഫോര്ഡിലെ വസതിയില്‍ എത്താന്‍ കഴിയൂ എന്നത്കൊണ്ടാതിണിത്.
കെന്സിങ്ടണിലോ മെയ്ഫെയറിലോ അനുയോജ്യമായ വീട് കണ്ടെത്താനാണ് ഇവരുടെ ശ്രമമെന്നാണ് അറിയുന്നത്.