| Friday, 22nd December 2023, 11:27 pm

ബെക്കാമിന് മുന്നിൽ വീണ് റൊണാൾഡോ; ഒന്നാമതെത്താൻ ഇനിയും സമയമെടുക്കും

സ്പോര്‍ട്സ് ഡെസ്‌ക്

ഫുട്‌ബോളില്‍ ഏറ്റവും സമ്പന്നരായ കപ്പിള്‍സിന്റെ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി ഇംഗ്ലണ്ട് ഇതിഹാസം ഡേവിഡ് ബെക്കാമും ഭാര്യ വിക്ടോറിയയും. ദി സൺ പറയുന്നതനുസരിച്ച് 412 മില്യണ്‍ പൗണ്ട് ഇരുവരുടെയും വരുമാനം.

ഡേവിഡ് ബെക്കാം നിരവധി ലൈഫ് സ്‌റ്റൈല്‍ ബ്രാന്‍ഡുകളുടെ അംബാസഡര്‍ ആണ്. വിക്ടോറിയ വെക്കാം പോപ് സ്റ്റാര്‍ ഗായികയും ഉയര്‍ന്ന ഫാഷന്‍ ലൈഫ് പിന്തുടരുന്നവരുമാണ്. ഇതെല്ലാമാണ് ഡേവിഡ് ബെക്കാമിനെയും ഫാമിലിയെയും പട്ടികയില്‍ ഒന്നാമതെത്തിച്ചത്.

410.5 മില്യണ്‍ വരുമാനവുമായി പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ഫാമിലിയുമാണ് രണ്ടാം സ്ഥാനത്ത്. റൊണാള്‍ഡോയും പങ്കാളി ജോര്‍ജിന റോഡ്രിഗസുമാണ് ഫുട്‌ബോളിലെ ഏറ്റവും കൂടുതല്‍ ആസ്തിയുള്ള രണ്ടാം കപ്പിള്‍സ്. റൊണാള്‍ഡോ സൗദി വമ്പന്‍മാരായ അല്‍ നസറിന് വേണ്ടി വമ്പന്‍ പ്രതിഫലങ്ങളാണ് കൈപറ്റുന്നത്. റോണോയുടെ ഭാര്യ ജോര്‍ജിന നെറ്റ് ഫ്‌ലക്‌സ് സിരീസ് ആയ ‘ ഐ ആം ജോര്‍ജീനയിലൂടെ വലിയ പ്രതിഫലങ്ങള്‍ സമ്പാദിക്കുന്നവരാണ്.

ലോക ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ സാലറി വാങ്ങുന്ന ഫുട്‌ബോള്‍ താരങ്ങളില്‍ ഒരാളാണ് റൊണാള്‍ഡോ. 2022ല്‍ ഇംഗ്ലീഷ് വമ്പന്‍മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്നും സൗദി വമ്പന്മാര്‍ അല്‍ നാസര്‍ റെക്കോഡ് തുകയ്ക്കാണ് റോണോയുടെ ട്രാന്‍സ്ഫര്‍ നടത്തിയത്.

റൊണാള്‍ഡോയുടെ സൗദിയിലേക്കുള്ള മാറ്റത്തിന് പിന്നാലെ യൂറോപ്പ്യന്‍ ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റില്‍ വിപ്ലവാത്മകമായ മാറ്റങ്ങള്‍ക്കാണ് സൗദി ലീഗ് തുടക്കം കുറിച്ചത്. പോര്‍ച്ചുഗീസ് സൂപ്പര്‍താരത്തിന്റെ കൂട് മാറ്റത്തിന് പിന്നാലെ യൂറോപ്പില്‍ നിന്നുള്ള പ്രമുഖ താരങ്ങളെല്ലാം സൗദിയിലേക്ക് ചേക്കേറിയിരുന്നു.

അര്‍ജന്റീനന്‍ സൂപ്പര്‍താരം ലയണല്‍ മെസിക്കും കുടുംബത്തിനും 182 മില്യണ്‍ വരുമാനമാണുള്ളത്.

അതേസമയം മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇതിഹാസം വെയ്ന്‍ റൂണി 181 മില്യണും സ്പാനിഷ് ഇതിഹാസ ഡിഫന്‍ഡര്‍ സെര്‍ജിയോ റാമോസ് 120.2 മില്യണുമായി തൊട്ടു പിറകില്‍ ഉണ്ട്.

Content Highlight: David Beckham and wife become football’s richest couples.

We use cookies to give you the best possible experience. Learn more