| Thursday, 15th October 2020, 10:50 pm

ഭാര്യയ്ക്ക് ഭര്‍ത്താവിന്റെ മാതാപിതാക്കളുടെ വീട്ടില്‍ കഴിയാന്‍ അവകാശമുണ്ട്; സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരം ഭര്‍ത്താവിന്റെ മാതാപിതാക്കളുടെ പേരിലുള്ള വീട്ടില്‍ കഴിയാന്‍ ഭാര്യക്ക് അവകാശമുണ്ടെന്ന് സുപ്രീം കോടതി.

ജസ്റ്റിസ് അശോക് ഭൂഷന്റെ അധ്യക്ഷതയിലുള്ള മൂന്നംഗ ബെഞ്ചിന്റെതാണ് വിധി.

തരുണ്‍ ബത്ര കേസില്‍ വിധി പ്രഖ്യാപിക്കവെയാണ് കോടതിയുടെ ഈ നിര്‍ദ്ദേശം. നേരത്തെ സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ച് പ്രസ്താവിച്ച വിധി അസാധുവാക്കിയായിരുന്നു ഇന്നത്തെ വിധി.

നേരത്തെ പ്രഖ്യാപിച്ച വിധി പ്രകാരം ഭര്‍ത്താവിന്റെ മാതാപിതാക്കളുടെ പേരിലുള്ള വീട്ടില്‍ താമസിക്കാന്‍ ഭാര്യയ്ക്ക് അവകാശമില്ലെന്നായിരുന്നു. എന്നാല്‍ ഭര്‍ത്താവിന്റെ സ്വത്തില്‍ ഭാര്യയ്ക്ക് അവകാശമുണ്ടെന്ന് കോടതി വിധിച്ചിരുന്നു.

എന്നാല്‍ പുതിയ നിര്‍ദ്ദേശപ്രകാരം മരുമകള്‍ക്കും ഭര്‍ത്താവിന്റെ മാതാപിതാക്കളുടെ വസ്തുവില്‍ അവകാശമുണ്ടെന്ന് കോടതി നിരീക്ഷിച്ചു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: Daughter-In-Laws Have The Right To Stay In Their In-Laws Home

We use cookies to give you the best possible experience. Learn more