Kerala News
മകള്‍ അമ്മയെ വിഷം കൊടുത്ത് കൊന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Aug 24, 04:15 pm
Wednesday, 24th August 2022, 9:45 pm

തൃശൂര്‍: മകള്‍ അമ്മയെ വിഷംകൊടുത്ത് കൊലപ്പെടുത്തി. സ്വത്ത് തട്ടിയെടുക്കുന്നതിന് വേണ്ടിയാണ് കൊലപാതകം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം.

തൃശൂര്‍ കുന്നംകുളം കീഴൂര്‍ സ്വദേശിനി രുഗ്മിണിയാണ് (57) കൊല്ലപ്പെട്ടത്. ചോഴിയാട്ടില്‍ ചന്ദ്രന്റെ ഭാര്യയാണ് മരിച്ച രുഗ്മിണി.

മകള്‍ ഇന്ദുലേഖയെ (40) പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

അസുഖം ബാധിച്ചെന്ന് പറഞ്ഞ് ഇന്ദുലേഖ രുഗ്മിണിയെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മഞ്ഞപ്പിത്തത്തിന്റെ ലക്ഷണങ്ങളുണ്ടെന്ന് പറഞ്ഞായിരുന്നു ആശുപത്രിയിലെത്തിച്ചത്.

തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലേക്ക് ഇവരെ മാറ്റി.

ഇന്നലെ വൈകീട്ടോട് കൂടിയായിരുന്നു രുഗ്മിണി മരിച്ചത്. പരിശോധനയില്‍ ശരീരത്തില്‍ വിഷത്തിന്റെ സാന്നിധ്യം കണ്ടെത്തുകയായിരുന്നു.

വിഷാംശമുള്ളതിന്റെ ലക്ഷണങ്ങള്‍ കണ്ടതിനാലായിരുന്നു പരിശോധന നടത്തിയത്.

രുഗ്മിണിയുടെ മരണത്തിന് പിന്നാലെ ഭര്‍ത്താവ് ചന്ദ്രന്‍ മരണത്തില്‍ സംശയമുണ്ടെന്ന് പൊലീസിനോട് പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്.

Content Highlight: Daughter murdered mother for getting wealth