Honour Killing
പ്രണയിച്ച് വിവാഹം ചെയ്ത മകളെ വെട്ടിക്കൊന്നു; പിതാവ് അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Jul 01, 02:44 am
Thursday, 1st July 2021, 8:14 am

തെങ്കാശി: പ്രണയിച്ച് വിവാഹം കഴിച്ചതിന് പിതാവ് മകളെ വെട്ടിക്കൊന്നു. ആലംകുളം ഊത്തുമല തെക്കുകാവലാകുറിച്ചി സ്വദേശിയായ ഷാലോം ഷീബയാണ് വെട്ടേറ്റുമരിച്ചത്. 19 വയസായിരുന്നു.

സംഭവത്തില്‍ ഷീബയുടെ അച്ഛന്‍ മാരിമുത്തുവിനെ പൊലീസ് അറസ്റ്റു ചെയ്തു. ഒരുവര്‍ഷം മുമ്പായിരുന്നു ഷീബ മുത്തുരാജ് എന്ന യുവാവിനെ പ്രണയിച്ച് വിവാഹം ചെയ്തത്.

ഇതില്‍ ഉണ്ടായ പക മൂലമാണ് കൊലപാതകമെന്ന് പൊലീസ് പറഞ്ഞു.വിവാഹശേഷം ഷീബയും മുത്തുരാജും കഴിഞ്ഞ ദിവസം ഊത്തുമലയിലെ ക്ഷേത്രത്തില്‍ ഉത്സവത്തിന് എത്തിയിരുന്നു.

നാട്ടിലെത്തിയപ്പോള്‍ ഷീബ മാതാപിതാക്കളെ കാണാന്‍ സ്വന്തം വീട്ടിലും ചെന്നു. ഷീബ വീട്ടിലെത്തിയത് കണ്ട മാരിമുത്തു വെട്ടുകത്തികൊണ്ട് ഷീബയെ വെട്ടുകയായിരുന്നു.

തലയ്ക്കും കൈയ്ക്കും പരുക്കേറ്റ ഷീബയെ പാളയംകോട്ടൈ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് മാരിമുത്തുവിനെ അറസ്റ്റ് ചെയ്തു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Daughter hacked to death for love marriage; The father was arrested