ഓണം ഓഫറുമായി ഡാറ്റ്‌സണ്‍
Dool Business
ഓണം ഓഫറുമായി ഡാറ്റ്‌സണ്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Aug 29, 09:45 am
Thursday, 29th August 2019, 3:15 pm

കൊച്ചി: കേരളത്തിലെ ഉപഭോക്താക്കള്‍ക്ക് ആകര്‍ഷകമായ ഓഫറുകളുമായി ഡാറ്റ്‌സണ്‍ ഇന്ത്യ. ഓണാഘോഷത്തോടനുബന്ധിച്ച് ഡാറ്റ്‌സണ്‍ റെഡി ഗോ വേരിയന്റുകള്‍ക്ക് 59,000 രൂപ വരെയും, ഡാറ്റ്‌സണ്‍ ഗോ, ഗോ പ്ലസ് വേരിയന്റുകള്‍ക്ക് 30,000 രൂപ വരെയുമുള്ള ആനുകൂല്യമാണ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കൂടാതെ, സെപ്തംബര്‍ 12 വരെ ഉപഭോക്താക്കള്‍ക്ക് ഓരോ ഡാറ്റ്‌സണ്‍ കാര്‍ വാങ്ങുമ്പോഴും ഒരു ഗോള്‍ഡ് കോയിന്‍ ഉറപ്പായും ഉത്സവ ഓഫറായി ലഭിക്കുന്നു. ഭാഗ്യശാലികളായ 100 ഉപഭോക്താക്കള്‍ക്ക് 10 ഗ്രാമിന്റെ ഗോള്‍ഡ് കോയിന്‍ നേടാനുള്ള അവസരവുമുണ്ട്.

സര്‍ക്കാര്‍ ജീവനക്കാര്‍, ബാങ്ക് ജീവനക്കാര്‍, തെരഞ്ഞെടുത്ത കോര്‍പ്പറേറ്റ് സ്ഥാപനങ്ങളില്‍ നിന്നുള്ള ജീവനക്കാര്‍, സ്വയം തൊഴില്‍ ചെയ്യുന്നവര്‍ – ഡോക്ടര്‍മാര്‍, അധ്യാപകര്‍, അഭിഭാഷകര്‍, ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുമാര്‍, ആര്‍ക്കിടെക്ടുമാര്‍- എന്നിവര്‍ക്ക് ആകര്‍ഷകമായ സ്‌പെഷ്യല്‍ ഓഫറുകളുമുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡാറ്റ്‌സണ്‍ ഓണവിരുന്നിന്റെ ഭാഗമായി പുതിയ ഡാറ്റ്‌സണ്‍ കാര്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് വാഷിങ് മെഷീന്‍, ലാപ്‌ടോപ്, സ്മാര്‍ട് ഫോണ്‍ തുടങ്ങി ഉറപ്പായ സമ്മാനങ്ങളും ഭാഗ്യശാലികളായ ദമ്പതിമാര്‍ക്ക് മുഴുവന്‍ ചെലവും വഹിക്കുന്ന ദുബായ് യാത്രയ്ക്കുള്ള അവസരവുമുണ്ട്.

കേരളത്തിലെ ഉപഭോക്താക്കള്‍ക്ക് ഓണം കൂടുതല്‍ ആസ്വാദ്യകരമാക്കാന്‍ ഈ ഓഫറുകള്‍ പ്രഖ്യാപിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് നിസ്സാന്‍ ഇന്ത്യ ഡയറക്ടര്‍ സെയില്‍സ് ആന്‍ഡ് കൊമേഴ്ഷ്യല്‍ ഹര്‍ദീപ് സിങ് ബ്രാര്‍ പറഞ്ഞു. ഡാറ്റ്‌സണ് ഇത് ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട വിപണികളിലൊന്നാണെന്നും ഈ ഉത്സവക്കാലം അവിസ്മരണീയമാക്കുന്നതിലാണ് ഞങ്ങളുടെ ശ്രദ്ധയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.