ഈന്തപ്പഴം ചട്‌നി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 13th November 2015, 11:03 pm
ഈന്തപ്പഴം അച്ചാര്‍ ഇവിടെ നേരത്തെ പരിചയപ്പെടുത്തിയതാണ്. ഇത്തവണ ഈന്തപ്പഴം ചട്‌നിയാണ്. അല്‍പ്പം മധുരവും എരിവും ഉപ്പും എല്ലാം ചേര്‍ന്ന് സ്വാദിഷ്ടമായ ഈ വിഭവം ഒന്നുണ്ടാക്കാന്‍ ശ്രമിച്ചു നോക്കൂ…
ചേരുവകള്‍
ഈന്തപ്പഴം- 1 കിലോ
ഉപ്പ്- 4 ടീസ്പൂണ്‍
പഞ്ചസാര- 2 കപ്പ്
ഉണക്കമുന്തിരി – 12 ടീസ്പൂണ്‍
വിനാഗിരി- 2 കപ്പ്
ഇഞ്ചി- 1 ചെറിയത് ചെറുതായി അരിഞ്ഞത്
ബദാം- 1 കപ്പ്
കറയാമ്പൂ- 2 എണ്ണം
എലയ്ക്ക- 2 എണ്ണം
കറുവാപട്ട പൊടിച്ചത് – കാല്‍ ടീസ്പൂണ്‍
മുളകുപൊടി- കാല്‍ ടീസ്പൂണ്‍
ഉണ്ടാക്കുന്ന വിധം
ഈന്തപ്പഴങ്ങള്‍ രണ്ടായി മുറിക്കുക
ഇന്തപ്പഴം, ഇഞ്ചി, മുളക് പൊടി, കറുവപ്പട്ട പൊടി, എലയ്ക്ക, വിനാഗിരി, ഉപ്പ് എന്നിവ ചേര്‍ത്ത് വേവിക്കുക
ഇതിലേക്ക് പഞ്ചസാര ചേര്‍ക്കുക. മിശ്രിതം കട്ടിയാവുന്നത് വരെ വേവിക്കുക.
ഇതിലേക്ക് ഉണക്കമുന്തിരി, ഹദാം എന്നിവ കഷ്ണങ്ങളാക്കി ചേര്‍ക്കാം