| Monday, 28th August 2017, 9:42 am

ചിരിച്ചു തള്ളിയവരെല്ലാം ഇന്ന് ആ ദളിത് യുവാവിനോട് കടപ്പെട്ടിരിക്കുന്നു; നാടിനായി 27 വര്‍ഷത്തെ പ്രയത്‌നത്തിനൊടുവില്‍ കുളം സമര്‍പ്പിച്ച് യുവാവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊരിയ: ഛത്തീസ്ഗണ്ഡിലെ കൊരിയ ജില്ലയിലെ സജാ പഹദ് ഗ്രാമം വര്‍ഷങ്ങളായി വരള്‍ച്ചയിലായിരുന്നു. കൃഷിക്കും മറ്റു കാര്യങ്ങള്‍ക്കും ബുദ്ധിമുട്ടിയ നാട്ടുകാര്‍ക്ക് വെള്ളത്തിനായി എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു. സര്‍ക്കാരാണെങ്കില്‍ അവര്‍ക്കായി ഒന്നും ചെയ്തതുമില്ല.

ഗ്രാമത്തെ ഈ അവസസ്ഥയില്‍ നിന്നും രക്ഷിക്കണമെന്ന് മനസിലുറപ്പിച്ച 15 കാരനായ ശ്യാം ലാല്‍ തന്റെ മണ്‍വെട്ടിയുമായി നാട്ടിലേക്കിറങ്ങുകയായിരുന്നു. എന്നാല്‍ ശ്യാം ലാലിന്റെ പ്രവൃത്തി കണ്ടവര്‍ ഈ ദളിത് യുവാവിനെ കളിയാക്കി ചിരിക്കുകയായിരുന്നു.


Also read: ഡ്രൈവര്‍ എത്തിയില്ല; വളയം പിടിച്ച് കെ.എസ്.ആര്‍.ടി.സി സൂപ്പര്‍വൈസര്‍


എത്ര കിണര്‍ കുഴിച്ചാലും വെള്ളം കിട്ടാത്ത മണ്ണില്‍ കുളം കുത്തുന്ന യുവാവിനെ അങ്ങിനെ കാണാനെ അവര്‍ക്ക് കഴിഞ്ഞുള്ളു. എന്നാല്‍ വനത്തോട് ചേര്‍ന്ന പ്രദേശത്ത് കുളത്തിനായി സ്ഥലം കണ്ടെത്തിയ ശ്യാം ലാല്‍ തന്റെ പണി ആരംഭിച്ചിരുന്നു.

27 വര്‍ഷമാണ് ശ്യം ലാല്‍ കുളത്തിനായി പണിയെടുത്തത്. തന്റെ യൗവനകാലത്ത് ആരംഭിച്ച പ്രവൃത്തിയുടെ ഫലം ലാലിനെ മാത്രമല്ല ഇന്നാഗ്രാമത്തെയാകെ തേടിയെത്തിയിരിക്കുകയാണ്. ദസ്രത് മാഞ്ജിയില്‍ ഒരു ഏക്കര്‍ വീതിയിലും 15 അടി ആഴത്തിലുമുള്ള കുളമാണ് ശ്യം ലാല്‍ തീര്‍ത്തത്.

“ഒരാളും എന്നെ പണിക്കിടയില്‍ സഹായിക്കാനെത്തിയിരുന്നില്ല. ഭരണകൂടമോ നാട്ടുകാരോ ആരും” 42 കാരനായ ശ്യം ലാല്‍ അഭിമാനത്തോടെ പറയുന്നു. എന്നാല്‍ താനിത് ചെയ്തത് തന്റെ നാട്ടുകാര്‍ക്കും ഗ്രാമത്തിലെ കന്നു കാലികള്‍ക്കും കൂടിയാണെന്നും ശ്യാം ലാല്‍ കൂട്ടിച്ചേര്‍ത്തു.

വൈദ്യുതിയും ശരിയായ റോഡ് സൗകര്യവും ഇല്ലാത്ത ഗ്രാമമാണ് സജാ പഹദ്. ആകെയുള്ള രണ്ടു കിണറുകള്‍ മാത്രമാണ് നാട്ടുകാര്‍ ഉപയോഗിക്കുന്നത്. ഇന്ന് ശ്യാം ലാലിന്റെ കുളം എല്ലാവരും ഒരു പോലെ ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്. “ഞങ്ങളെല്ലാവരും ആ കുളം ഉപയോഗിക്കുന്നുണ്ട്. ഞങ്ങളെല്ലാം ഇന്ന് അവനോട് കടപ്പെട്ടിരിക്കുന്നു”. 70 കാരനാ രാംസരണ്‍ ബാര്‍ഗര്‍ പറയുന്നു.


You Must Read This ‘ഇതൊക്കെ നമ്മളു കുറേ കണ്ടതാ’; ലങ്കന്‍ ആരാധകരുടെ പ്രതിഷേധത്തിനിടെ ഗ്രൗണ്ടില്‍ കിടന്നുറങ്ങി ധോണി; വീഡിയോ


കഴിഞ്ഞ വെള്ളിയാഴ്ച ഗ്രാമം സന്ദര്‍ശിച്ച എ.എല്‍.എ ശ്യം ബിഹാരി കുളം സന്ദര്‍ശിക്കുകയും 10,000 രൂപ പാരിതോഷികമായി ശ്യം ലാലിന് നല്‍കുകയും ചെയ്തു.

We use cookies to give you the best possible experience. Learn more