|

ഇവിടെ മാത്രമല്ലടാ, ദാമുവിന് അങ്ങ് അമേരിക്കയിലും ഉണ്ടെടാ പിടി; എന്‍.ബി.എ ചാമ്പ്യന്‍ഷിപ്പ് വേദിയില്‍ തരംഗമായി ദശമൂലം ദാമു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികളുടെ ഏറെ പ്രിയപ്പെട്ട കഥാപാത്രമാണ് ദശമൂലം ദാമു. 2009ല്‍ മമ്മൂട്ടിയെ നായകനായി ഷാഫി സംവിധാനം ചെയ്ത ചിത്രമായ ചട്ടമ്പിനാടിലാണ് ദാമു ആദ്യമായി പ്രത്യക്ഷപെട്ടത്.

അടിക്ക് ശേഷം ദശമൂലാരിഷ്ടം കുടിക്കുന്ന ദാമുവിനെ ആരാധകര്‍ ഏറ്റെടുക്കുകയായിരുന്നു. തല്ലുകൊള്ളിയായ എന്നാല്‍ സ്നേഹം നിറഞ്ഞ ഒരു പാവം ഗുണ്ടയായിരുന്നു ദാമു.

മലയാളത്തില്‍ ട്രോള്‍ സംസ്‌കാരം വന്നതോടെ ദാമുവിന്റെ തിരിച്ചുവരവായിരുന്നു കണ്ടത്. ദശമൂലം ദാമുവും രമണനും മണവാളനുമായിരുന്നു ഒരുകാലത്ത് സോഷ്യല്‍ മീഡിയയിലെ രാജാക്കന്‍മാര്‍.

ട്രോളുകളില്‍ നിറഞ്ഞു നില്‍ക്കുന്ന, ഇന്നും ട്രോളന്‍മാരുടെ സ്ഥിരം വേട്ടമൃഗമായ ദാമു ഇന്നും മലയാളികളെ ചിരിപ്പിക്കുന്നുണ്ട്.

ഇപ്പോള്‍ ഇതാ ദേശങ്ങള്‍ താണ്ടി അങ്ങു അമേരിക്കയിലും ദാമുവിന്റെ ട്രോളുകള്‍ നിറയുകയാണ്.

സംഭവം ഇങ്ങനെ. അമേരിക്കയില്‍ നടന്ന നാഷണല്‍ ബാസ്‌ക്കറ്റ് ബോള്‍ അസോസിയേഷന്‍ (എന്‍.ബി.എ) ചാമ്പ്യന്‍ഷിപ്പാണ് വേദി. ലോകത്തിലെ തന്നെ പ്രശസ്ത ബാസ്‌ക്കറ്റ് ബോള്‍ കളിക്കാര്‍ മത്സരിക്കുന്ന വലിയ വേദിയാണ് ഇത്.

ഈ എന്‍.ബി.ഐ മത്സരങ്ങള്‍ വിലയിരുത്തുന്ന പരിപാടിയാണ് ഇന്‍സൈഡ് ദി എന്‍.ബി.എ. ഏറെ ആരാധകരുള്ള ഈ പരിപാടിക്ക് ഇടയിലാണ് ദാമു പ്രത്യക്ഷപ്പെട്ടത്.

ലോകപ്രശസ്ത ബാസ്‌ക്കറ്റ് ബോള്‍ കളിക്കാരായ ഷാക്കില്‍ ഒ നീല്‍, ചാള്‍സ് ബ്ലാക്കി, കെന്നി സ്മിത്, പ്രശ്സ്ത സപോര്‍ട്സ് അനലിസ്റ്റായ ഏണി ജോണ്‍സും ചേര്‍ന്നാണ് ഇന്‍സൈഡ് ദി എന്‍.ബി.ഐയുടെ അവതരിപ്പിക്കുന്നത്. ഇവരെ കളിയാക്കിക്കൊണ്ടാണ് ആരാധകര്‍ ദാമുവിനെ ആയുധമാക്കിയത്.

സാധാരണയായി പരിപാടിയുടെ ഇടയില്‍ ഇതിലെ അവതാകരെയും കളിക്കാരെയും കളിയാക്കി ലോകത്താകമാനമുള്ള ബാസ്‌ക്കറ്റ് ബോള്‍ ആരാധകര്‍ പോസ്റ്റ് ചെയ്യുന്ന മീമുകളില്‍ തിരഞ്ഞെടുത്തവ കാണിക്കാറുണ്ട്. ഈ മീമുകളുടെ കൂട്ടത്തിലാണ് ദാമവും ഇടം പിടിച്ചത്.

അമേരിക്കന്‍ മീമുകളുടെ കൂട്ടത്തില്‍ ഇത്തരത്തില്‍ പുറത്ത് നിന്ന് ഉള്ള മീമുകള്‍ തെരെഞ്ഞെടുത്ത് പ്രദര്‍ശിപ്പിക്കുന്നത് തന്നെ വളരെ വിരളമായിട്ടാണ്.

സംഭവം അങ്ങ് അമേരിക്കയിലാണെങ്കിലും ദശമൂലം ഫാന്‍സ് അവിടെയെത്തിയും ദാമുവിനെ ആഘോഷിക്കുന്നുണ്ട്. ‘ഗ്രാന്‍ഡ്പാ ക്വിസ്’ എന്ന ഐ.ഡിയില്‍ നിന്നുമാണ് ഈ മീം പങ്കുവെച്ചിട്ടുള്ളത്. ഇതിന് താഴെ മലയാളികളുടെ ബഹളമാണ്.

Content Highlight: Dashamoolam Damu, character by Suraj Venjaramoodu  featured in NBA Championship

Latest Stories

Video Stories