കോഴിക്കോട്: ഇ.കെ വിഭാഗം സമസ്തയുടെ കീഴില്‍ നടത്തുന്ന ദര്‍ശന ടി.വിയിലെ “കുട്ടിക്കുപ്പായം” റിയാലിറ്റി ഷോയില്‍ സമ്മാനം നേടിയ മത്സരാര്‍ത്ഥിക്ക് വണ്ടിച്ചെക്ക് നല്‍കി പറ്റിച്ചെന്ന് ആരോപണം. ഇത് ചൂണ്ടിക്കാണിച്ച് ചെയര്‍മാന്‍ സാദിഖലി ശിഹാബ് തങ്ങള്‍ക്കും സിദ്ദീഖ് എന്നയാള്‍ക്കും വക്കീല്‍ നോട്ടീസ് അയച്ചു.
ദര്‍ശന ടി.വിയില്‍ സത്യധാര കമ്മ്യൂണിക്കേഷന്‍സ് സ്‌പോണ്‍സര്‍ ചെയ്ത് നടത്തുന്ന കുട്ടിക്കുപ്പായം സീസണ്‍ 5 എന്ന മാപ്പിളപ്പാട്ട് റിയാലിറ്റി ഷോയില്‍ പങ്കെടുത്ത് രണ്ടാം സ്ഥാനം കരസ്ഥമാക്കിയ സുഫിയാന്‍ മുഹമ്മദ് എന്ന മത്സരാര്‍ത്ഥിയെയാണ് സംഘാടകര്‍ വണ്ടിച്ചെക്ക് നല്‍കി പറ്റിച്ചത്.
Read Also : ശുഹൈബിന്റെ കുടുംബത്തിനായി പിരിച്ച തുകകൊണ്ട് സ്വന്തം കടംവീട്ടി; യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ ആരോപണം
15-02-2018 ന് ചെമ്മാട് വെച്ച് നടന്ന ഫൈനല്‍ മത്സരത്തില്‍ രണ്ടാം സ്ഥാനം നേടിയ സുഫിയാന് വേദിയില്‍ വെച്ച് സത്യധാര കമ്മ്യുണിക്കേഷന്റെ ഡയറക്ടര്‍മാരായ സിദ്ദീഖ്, സാദിഖലി ശിഹാബ് തങ്ങള്‍ എന്നിവര്‍ ഒപ്പിട്ട് എക്‌സിക്യൂട്ട് ചെയ്ത് നല്‍കിയ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വെസ്റ്റ്ഹില്‍ ബ്രാഞ്ചിന്റെ 20,000 രൂപയുടെ ചെക്ക് പാരിതോഷികമായി നല്‍കിയിരുന്നെന്നും എന്നാല്‍ ബാങ്കില്‍ ചെന്നപ്പോള്‍ പണം പിന്‍വലിക്കാന്‍ കഴിഞ്ഞില്ലെന്നുമാണ് ആരോപണം.
പണം പിന്‍വലിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് പലതവണ സംഘാടകരെ സമീപിച്ചെന്നും അപ്പോഴെല്ലാം ഓരോ ഒഴിവുകിഴിവ് പറഞ്ഞ് നീട്ടികൊണ്ടുപോയെന്നും ഒടുവില്‍ നിയമനടപടി സ്വീകരിച്ചാല്‍ കൊന്നുകളയുമെന്ന് പ്രൊഡൂസര്‍ മുഹമ്മദ് അക്രം എന്നയാള്‍ ഭീഷണിപ്പെടുത്തിയെന്നും നോട്ടീസില്‍ ആരോപിക്കുന്നു.
Read Also : ബി.ജെ.പി സര്‍ക്കാരിനെതിരെ സംയുക്ത പ്രക്ഷോഭത്തിനൊരുങ്ങി പ്രതിപക്ഷം; കോണ്‍ഗ്രസ് നയിക്കും
വടക്കാഞ്ചേരിയിലെ ഓട്ടോ ഡ്രൈവറുടെ മകനായ സുഫിയാന്‍ പരിപാടിയില്‍ പങ്കെടുക്കുന്നതിന് വേണ്ടി മൂന്ന് ലക്ഷത്തോളം രൂപ ചെലവിട്ടെന്നും എന്നാല്‍ സംഘാടകര്‍ പറഞ്ഞ് പറ്റിക്കുകയായിരുന്നെന്നും അമിതലാഭം കൊയ്യാന്‍ വേണ്ടിമാത്രമാണ് ഇത്തരത്തിലൊരു പരിപാടി സംഘടിപ്പിച്ചതെന്നും നോട്ടീസില്‍ പറയുന്നു.
നിങ്ങളുടെ പ്രവൃത്തിയില്‍ ചതിയും വിശ്വാസ വഞ്ചനയും വിശ്വാസ ലംഘനവും ഇന്ത്യന്‍ ശിക്ഷാ നിയമം 406, 417, 420, 506, 34, വകുപ്പുകള്‍ പ്രകാരവും നെഗോഷ്യബിള്‍ ഇന്‍സ്ട്രൂമെന്റ് ആക്ട് 138-ാം വകുപ്പ് പ്രകാരവും കുറ്റകരമാണെന്നും ആയത് കൊണ്ട് നോട്ടീസ് ലഭിച്ച് മൂന്നു ദിവസത്തിനകം 20000 രൂപയും നഷ്ടപരിഹാരമുള്‍പ്പടെയുള്ള സംഖ്യ നല്‍കി രസീത് കൈപ്പറ്റണമെന്നും അല്ലെങ്കില്‍ ക്രിമിനലായും സിവിലായും നിയമ നടപടി സ്വീകരിക്കുമെന്നും നോട്ടീസില്‍ പറയുന്നു.