| Thursday, 27th June 2024, 4:22 pm

ബാക്കിയെല്ലാ സീനുകൾക്കും വേണ്ട തയ്യാറെടുപ്പുകൾ മാത്രമാണ് ആ ഇന്റിമേറ്റ് സീനിനും നടത്തിയത്: ദർശന രാജേന്ദ്രൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അവതരണം കൊണ്ടും പ്രകടങ്ങൾ കൊണ്ടും വലിയ ശ്രദ്ധ നേടിയ ആന്തോളജി ചിത്രമായിരുന്നു ആണും പെണ്ണും. ചിത്രത്തിൽ ആഷിഖ് അബു സംവിധാനം ചെയ്ത പാർട്ടിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത് റോഷൻ മാത്യുവും ദർശന രാജേന്ദ്രനുമായിരുന്നു.

ചിത്രത്തിലെ ഇരുവരുടെയും ഇന്റിമേറ്റ് സീൻ വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു. എന്നാൽ ചിത്രത്തിൽ മറ്റെല്ലാ സീനുകളെ പോലെ തന്നെയാണ് താൻ ആ രംഗത്തെ സമീപിച്ചതെന്നും ആദ്യം ആ ചെറുകഥ വായിക്കാനാണ് തന്നോട് പറഞ്ഞതെന്നും ദർശന പറയുന്നു. ദി നെക്സ്റ്റ് 14 മിനിറ്റ്സിനോട് സംസാരിക്കുകയായിരുന്നു താരം.

‘ആണും പെണ്ണും എന്ന ചിത്രത്തിലാണ് ഞാൻ ആദ്യമായി ഒരു ഇന്റിമേറ്റ് സീൻ ചെയ്യുന്നത്. എങ്ങനെയാണ് ഷൂട്ട്‌ ചെയ്യുന്നത് എന്നൊന്നും എന്നോട് പറഞ്ഞിട്ടില്ല. ഷോട്ട് സ്റ്റോറി വായിക്ക് എന്നിട്ട് വിളിക്ക് എന്നായിരുന്നു ആഷിഖ് ചേട്ടൻ പറഞ്ഞത്. ഷോർട്ട് സ്റ്റോറി വായിച്ചപ്പോൾ നല്ല രസമുള്ള ഒരു കഥ എന്നാണ് തോന്നിയത്. എനിക്ക് എന്തായാലും ചെയ്യണം എന്നാണ് തോന്നിയത്. എനിക്ക് വേറേ ചോദ്യങ്ങൾ ഒന്നുമില്ലായിരുന്നു.

ആഷിഖ് ഏട്ടൻ എന്ന സംവിധായകനിലും ഷൈജുക്കയെന്ന സിനിമട്ടോഗ്രാഫറിലും റോഷൻ എന്ന എന്റെ കോ ആക്ടറിലും എനിക്ക് വലിയ വിശ്വാസമായിരുന്നു. മൂന്ന് പേരെയും ഞാൻ അത്രയും റെസ്‌പെക്ട് ചെയ്യുന്നുണ്ട്. അത്രയും സേഫ് ആയിട്ട് തോന്നുന്ന ആൾക്കാരാണ്.

അതുകൊണ്ട് തന്നെ എനിക്ക് അങ്ങനെയുള്ള ചോദ്യങ്ങൾ ഇല്ലായിരുന്നു. ആ സിനിമയിലെ ബാക്കി സീനുകൾക്ക് വേണ്ടി എടുത്ത തയ്യാറെടുപ്പുകൾ തന്നെയാണ് ആ ഒരു സീനിന് വേണ്ടിയും ഞാൻ നടത്തിയിട്ടുള്ളൂ. ആ സിനിമയെ ഞാൻ അങ്ങനെ തന്നെയാണ് ട്രീറ്റ്‌ ചെയ്തത്. ഞങ്ങൾ കോളേജിൽ ഇരുന്ന് സംസാരിക്കുന്ന സീൻ ഷൂട്ട്‌ ചെയ്ത പോലെ തന്നെയാണ് ആ ഇന്റിമേറ്റ് സീനും എടുത്തത്,’ദർശന പറയുന്നു.

തന്റെ ശരീരവും ശബ്‌ദവും അഭിനയിക്കാനുള്ള ടൂൾ ആണെന്നും അതുപയോഗിക്കാൻ കഴിയുന്ന വിധം താൻ യൂസ് ചെയ്യുമെന്നും ദർശന കൂട്ടിച്ചേർത്തു.

‘അത് ഹ്യൂമൻ നേച്വറിന്റെ ഭാഗമാണ്. അത് വലിയൊരു സംഭവം ആക്കേണ്ട ആവശ്യമില്ല. എന്റെ ശരീരവും എന്റെ ശബ്‌ദവുമെല്ലാം എന്റെ ടൂൾ മാത്രമാണ് എന്നാണ് ഞാൻ കരുതുന്നത്. ആ ചിന്ത എനിക്ക് നാടകത്തിൽ നിന്ന് കിട്ടിയതാണ്. അത് എന്തൊക്കെ രീതിയിൽ യൂസ് ചെയ്യാൻ പറ്റും അങ്ങനെയെല്ലാം ഞാൻ ഉപയോഗിക്കും.

എന്റെ ചിന്തയിൽ ആ കഥാപാത്രം മാത്രമേയുള്ളൂ. കഥാപാത്രം ആ സമയത്ത് ഈ സിറ്റുവേഷനിലൂടെയാണ് പോവുന്നത്. അപ്പോൾ എനിക്ക് തുണി വേണമെന്ന് പറഞ്ഞിട്ട് കാര്യമില്ല. സീനിൽ എഴുതിയിരിക്കുന്നത് തുണിയില്ല എന്നാണ്. അതിലൊരു ചർച്ചയില്ലല്ലോ. മറ്റെല്ലാ സീനുകളും പോലെ തന്നെയായിരുന്നു ആ ഭാഗവും,’ ദർശന പറയുന്നു.

Content Highlight: Darshana Talk About Her Acting In Aanum Pennum Movie

We use cookies to give you the best possible experience. Learn more