| Thursday, 20th June 2024, 10:30 am

മമ്മൂക്കയും ലാലേട്ടനുമൊക്കെ ചെയ്ത സാധനം ഞാൻ ചെയ്യുന്നത് കണ്ട് പ്രേക്ഷകർ കയ്യടിച്ചപ്പോൾ മറ്റൊരു ലോകം തുറന്നപോലെ തോന്നി: ദർശന

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബേസിൽ ജോസഫ് – ദർശന എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിപിൻ ദാസ് സംവിധാനം ചെയ്ത ചിത്രമാണ് ജയ ജയ ജയ ജയഹേ. വളരെ സീരിയസായ ഒരു വിഷയത്തെ തമാശയിലൂടെ അവതരിപ്പിച്ച ചിത്രമായിരുന്നു ജയ ജയ ജയ ജയഹേ.

ചിത്രത്തിലെ പ്രധാന ഹൈലൈറ്റിൽ ഒന്നായിരുന്നു ദർശനയും ബേസിലും തമ്മിലുള്ള ഫൈറ്റ് രംഗങ്ങൾ. ഏറെ കയ്യടിയും പ്രശംസയും നേടിയ രംഗങ്ങളായിരുന്നു ഇവ. എന്നാൽ പ്രേക്ഷകർ ഇത് എങ്ങനെ സ്വീകരിക്കുമെന്ന് തനിക്ക് ടെൻഷൻ ഉണ്ടായിരുന്നുവെന്ന് ദർശന പറയുന്നു. എന്നാൽ ആ മൊമെന്റിൽ തിയേറ്ററിൽ ആകെ കയ്യടിയായിരുന്നുവെന്നും ദർശന പറഞ്ഞു. സൈന സൗത്ത് പ്ലസിനോട് സംസാരിക്കുകയായിരുന്നു താരം.

‘അത് ഞാൻ ആയതുകൊണ്ട് ഉണ്ടായ ഒരു എക്സൈറ്റ്മെന്റിനെക്കാളും മോഹൻലാലും മമ്മൂട്ടിയും അങ്ങനെയുള്ള ഹീറോസെല്ലാം ചെയ്ത് കണ്ടിട്ടുള്ള ഒരു സാധനം എല്ലാവരും കയ്യടിച്ചു കണ്ടപ്പോൾ പെട്ടെന്ന് മറ്റൊരു ലോകം തുറന്ന പോലെ എനിക്ക് തോന്നിയിരുന്നു.

സത്യത്തിൽ ഭയങ്കര ടെൻഷനോടെയാണ് ഇരുന്നത്. ഇത് എങ്ങനെ പ്രേക്ഷകർ സ്വീകരിക്കുമെന്ന് എനിക്കറിയില്ലായിരുന്നു. അതിനെ കുറിച്ച് നമുക്കൊരു പിടിയുമില്ല. ബേസിലിനെ തിരിച്ച് അടിക്കുന്ന ആ മൊമെന്റ് എങ്ങനെയാവും എന്നെനിക്ക് അറിയില്ല.

എനിക്കിപ്പോഴും ഓർമയുണ്ട്. ഞങ്ങൾ തിയേറ്ററിൽ ലാസ്റ്റ് വരിയിൽ ഇങ്ങനെ ഇരിക്കുകയായിരുന്നു. എല്ലാവരും ഇപ്പോൾ വരും എന്നൊക്കെ പറഞ്ഞ് ഇരുന്നിട്ട് ആ കിക്ക് വന്നതും തിയേറ്ററിലെ പ്രേക്ഷകർ എല്ലാവരും ആഘോഷമാക്കി. എല്ലാവരും എണീറ്റ് നിന്ന് കയ്യടിയായിരുന്നു.

പിന്നെ അതിനെ പ്രേക്ഷകർ ഏറ്റെടുക്കുമെന്ന് അറിയാം. ആ മൊമെന്റ് എങ്ങനെയായിരിക്കും എന്നതിനാണ് കാത്തിരുന്നത്. ഞാൻ ഒരുപാട് എൻജോയ് ചെയ്ത് സിനിമയാണ് അത്. ഈ സ്ലോ മോഷനിലൊക്കെ കവിളൊക്കെ ഇളകി ഇടിക്കാനായി നടന്ന് പോവുന്നത് പെണ്ണുങ്ങൾ ചെയ്യുന്നത് കാണാറില്ല. അതുകൊണ്ട് എനിക്ക് നല്ല ത്രില്ല് തോന്നി. ഞാനത് കാണുന്നു. അത് മാത്രമല്ല അതിൽ ഞാനാണ് എന്നുള്ളത് കൊണ്ടും എനിക്ക് നല്ല സന്തോഷം തോന്നി,’ദർശന പറയുന്നു.

Content Highlight: Darshana Rjendran Talk About Jaya jaya jaya hey Movie Fight

We use cookies to give you the best possible experience. Learn more