മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് നേടിയ ആവാസവ്യൂഹം സിനിമയുടെ സംവിധായകന്‍ കൃഷാഷാന്ദ് സംവിധാനം ചെയ്യുന്ന പുരുഷ പ്രേതം റിലീസിനൊരുങ്ങുകയാണ്. ദര്‍ശന രാജേന്ദ്രന്‍, ജഗദീഷ്, പ്രശാന്ത് അലക്‌സാണ്ടര്‍, ദേവകി രാജേന്ദ്രന്‍, ജിയോ ബേബി തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
സിനിമയെ പറ്റി മനസ് തുറക്കുകയാണ് ദര്‍ശന. കൃഷാന്ദ് പുരുഷ പ്രേതത്തില്‍ അഭിനയിക്കാന്‍ വിളിക്കുമ്പോള്‍ താന്‍ ആവാസവ്യൂഹം കണ്ടിരുന്നില്ലെന്ന് ദര്‍ശന പറഞ്ഞു. താന്‍ ഒരിക്കലും ചെയ്യാത്ത തരത്തിലുള്ള സിനിമയും കഥാപാത്രവുമാണിതെന്നും അതുകൊണ്ടാണ് ചിത്രം ചെയ്യാന്‍ തീരുമാനിച്ചതെന്നും ദര്‍ശന പറഞ്ഞു. വളരെ ഗൗരവതരമായ കാര്യങ്ങള്‍ ഹാസ്യാത്മകമായി ചിത്രത്തില്‍ അവതരിപ്പിക്കുകയാണെന്നും മാതൃഭൂമി ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തില്‍ ദര്‍ശന പറഞ്ഞു.
‘കൃഷാന്ദ് പുരുഷ പ്രേതത്തിനായി എന്നെ വിളിക്കുമ്പോള്‍ ആവാസവ്യൂഹം കണ്ടിരുന്നില്ല. പിന്നീടാണ് ആ സിനിമ കണ്ടത്. പുരുഷപ്രേതത്തിന്റെ കഥ പറയുമ്പോള്‍ തന്നെ അദ്ദേഹത്തിന് കൃത്യമായ കണ്‍വിക്ഷന്‍ ഉണ്ടായിരുന്നു. അതു തന്നെയാണ് ഈ സിനിമയിലേക്ക് എന്നെ ആകര്‍ഷിച്ചതും. ഞാന്‍ ഒരിക്കലും ചെയ്യാത്ത തരത്തിലുള്ള സിനിമയും കഥാപാത്രവുമായിരുന്നു. അതു തന്നെയാണ് എന്നെ ചെയ്യാന്‍ പ്രേരിപ്പിച്ചത്.
ഈ സിനിമയുടെ സ്വഭാവം അങ്ങനെ പറയാന്‍ സാധിക്കുകയില്ല. കൃഷാന്ദിന്റെ മുന്‍ചിത്രമായ ആവാസവ്യൂഹം കണ്ടവര്‍ക്ക് അറിയാം. ആ സിനിമയ്ക്ക് ഓരോ ഘട്ടത്തിലും വ്യത്യസ്തമായ സ്വഭാവമായിരുന്നു. പുരുഷപ്രേതം അതില്‍ നിന്നെല്ലാം ഏറെ വ്യത്യസ്തമായിരുന്നു.
ഇതൊരു പൊലീസ് കഥയാണ്. ഈ സിനിമയില്‍ പറയുന്ന കാര്യങ്ങള്‍ വളരെ ഗൗരവകരമാണ്. പക്ഷേ ഹാസ്യാത്മകമായാണ് അവതരിപ്പിച്ചിക്കുന്നത്. എല്ലാതരത്തിലുള്ള പ്രേക്ഷകരെയും ആകര്‍ഷിക്കുന്ന തരത്തിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്. സമൂഹ്യവ്യവസ്ഥ പരാജയപ്പെടുമ്പോള്‍ അതില്‍ ഇരയായി പോകുന്ന ഒരു കഥാപാത്രമാണ് എന്റേത്.
അസാധാരണമായ പ്രശ്നങ്ങള്‍ നേരിടുന്ന സാധാരണ മനുഷ്യരുടെ കഥയാണ്. മറ്റു കഥാപാത്രങ്ങളാണെങ്കിലും പരമ്പരാഗത വാര്‍പ്പുമാതൃകകളല്ല,’ ദര്‍ശന പറഞ്ഞു.
Content Highlight: darshana rajendran talks about purusha pretham movie