|

ആ നടനൊപ്പം അഭിനയിക്കണമെന്ന ആഗ്രഹം ആദ്യം മുതലേ ഉണ്ടായിരുന്നു; ഇപ്പോള്‍ ഞങ്ങള്‍ ബെസ്റ്റ് ഫ്രണ്ട്സ്: ദര്‍ശന രാജേന്ദ്രന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചുരുങ്ങിയകാലം കൊണ്ട് മലയാള സിനിമയില്‍ ശ്രദ്ധ നേടിയ നടിയാണ് ദര്‍ശന രാജേന്ദ്രന്‍. ഹൃദയം, ജയ ജയ ജയ ജയ ഹേ, തുടങ്ങിയ ചിത്രങ്ങളിലൂടെ ഏറെ സ്വീകാര്യത നേടാന്‍ ദര്‍ശനക്കായി. കഴിഞ്ഞ വര്‍ഷമിറങ്ങിയ റൈഫിള്‍ ക്ലബ് എന്ന ആഷിഖ് അബു ചിത്രത്തിലും ഒരു പ്രധാന വേഷത്തില്‍ ദര്‍ശന എത്തിയിരുന്നു.

ബേസില്‍ ജോസഫുമായുള്ള സൗഹൃദത്തെ കുറിച്ച് സംസാരിക്കുകയാണ് ദര്‍ശന രാജേന്ദ്രന്‍. ആണും പെണ്ണും എന്ന ആന്തോളജി സിനിമയില്‍ ബേസില്‍ ജോസഫും താനും അഭിനയിച്ചിരുന്നെങ്കിലും ഒന്നിച്ചുള്ള സീനുകള്‍ ഉണ്ടായിരുന്നില്ലെന്ന് ദര്‍ശന പറയുന്നു.

മായാനദി സിനിമയിലാണ് ആദ്യമായി ഒന്നിക്കുന്നതെന്നും ബേസിലിനൊപ്പം തുടര്‍ന്നും അഭിനയിക്കണമെന്ന ആഗ്രഹം അന്ന് മുതലേ തോന്നിയിരുന്നുവെന്നും ദര്‍ശന രാജേന്ദ്രന്‍ പറഞ്ഞു.

ഡിയര്‍ ഫ്രണ്ട് എന്ന സിനിമയിലും അഭിനയിക്കുമ്പോഴാണ് തങ്ങള്‍ തമ്മിലുള്ള സൗഹ്യദം വലുതാകുന്നതെന്നും ഇപ്പോള്‍ ഇരുവരും ബെസ്റ്റ് ഫ്രണ്ട് ആണെന്നും ദര്‍ശന്‍ കൂട്ടിച്ചേര്‍ത്തു. മുന്‍ സിനിമകളില്‍ ഒന്നിച്ച് അഭിനയിച്ചതിന്റെ പരിചയവും സൗഹൃദവും ജയ ജയ ജയ ജയ ഹേ എന്ന ചിത്രത്തില്‍ അഭിനയിക്കുന്നതിന് സഹായിച്ചുവെന്നും ദര്‍ശന രാജേന്ദ്രന്‍ പറഞ്ഞു.

‘ആണും പെണ്ണും എന്ന ആന്തോളജി സിനിമയില്‍ ബേസിലും ഞാനും അഭിനയിച്ചിരുന്നെങ്കിലും ഒന്നിച്ചുള്ള സീനുകളില്ലായിരുന്നു. പിന്നീട് മായാനദിയിലാണ് ഞങ്ങള്‍ ആദ്യമായി ഒന്നിക്കുന്നത്. ബേസിലിനൊപ്പം തുടര്‍ന്നും അഭിനയിക്കണമെന്ന ആഗ്രഹം അന്നേരം മുതലേ തോന്നിയിരുന്നു.

പിന്നീട് ഡിയര്‍ ഫ്രണ്ടിലെത്തിയപ്പോഴാണ് ഞങ്ങള്‍ തമ്മിലുള്ള സൗഹ്യദം വലുതാകുന്നത്. ഇപ്പോള്‍ ഞങ്ങള്‍ ബെസ്റ്റ് ഫ്രണ്ട്‌സാണ്. ആ ചിത്രത്തില്‍ ഞങ്ങള്‍ തമ്മിലുള്ള കോമ്പോ സീന്‍സ് കൂടുതലായിരുന്നു. ‘ജയ ജയ ജയ ജയഹേ’യില്‍ ഒന്നിച്ചുള്ള സീനുകള്‍ കൂടുതലായിരുന്നെങ്കിലും കുറേക്കൂടി ഈസിയായി ഞങ്ങള്‍ക്ക് ചെയ്യാന്‍ പറ്റി. മുന്‍ സിനിമകളില്‍ ഒന്നിച്ച് അഭിനയിച്ചതിന്റെ പരിചയവും സൗഹൃദവും തന്നെയാണ് അതിന് സഹായിച്ചത്.

Content highlight: Darshana Rajendran talks about Basil Joseph