എന്നെയും അവളെയും ആളുകള്‍ക്ക് മാറിപോകും; ആ സംഭവത്തോടെ ഞങ്ങള്‍ ആള് മാറിയത് പറയാതെയായി: ദര്‍ശന രാജേന്ദ്രന്‍
Entertainment
എന്നെയും അവളെയും ആളുകള്‍ക്ക് മാറിപോകും; ആ സംഭവത്തോടെ ഞങ്ങള്‍ ആള് മാറിയത് പറയാതെയായി: ദര്‍ശന രാജേന്ദ്രന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Jun 22, 11:09 am
Saturday, 22nd June 2024, 4:39 pm

വിനീത് ശ്രീനിവാസന്റെ ഹൃദയമെന്ന സിനിമയിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് ദര്‍ശന രാജേന്ദ്രന്‍. ജയ ജയ ജയ ജയഹേ എന്ന സിനിമയിലൂടെയാണ് ദര്‍ശന മലയാളികള്‍ക്ക് കൂടുതല്‍ പ്രിയങ്കരിയാകുന്നത്. തന്നെയും നടി അന്ന ബെന്നിനെയും പലര്‍ക്കും പരസ്പരം മാറി പോകാറുണ്ടെന്ന് പറയുകയാണ് ദര്‍ശന.

ചിലര്‍ തന്നോട് കപ്പേള, ഹെലന്‍ എന്നീ സിനിമകള്‍ നന്നായിട്ടുണ്ടെന്ന് പറയാറുണ്ടെന്നും അന്ന ബെന്നിനോട് അവര്‍ തന്റെ സിനിമകളെ കുറിച്ച് സംസാരിക്കാറുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു. തന്റെ ഏറ്റവും പുതിയ ചിത്രമായ പാരഡൈസിന്റെ ഭാഗമായി റെഡ് എഫ്.എം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ദര്‍ശന രാജേന്ദ്രന്‍.

‘എന്നോട് ചില ആളുകള്‍ വന്നിട്ട് കപ്പേള സിനിമയില്‍ നന്നായിരുന്നു കേട്ടോയെന്ന് പറയാറുണ്ട്. അന്ന ബെന്നുമായി ആളുകള്‍ക്ക് എന്നെ മാറി പോകാറുണ്ട്. ഹെലനില്‍ നന്നായിരുന്നു എന്ന് പലരും എന്നോട് പറയാറുണ്ട്. പിന്നെ അന്നക്കും ഇങ്ങനെ കിട്ടി തുടങ്ങി. ഞാനാണെന്ന് കരുതി പലരും അവളോട് പോയി സംസാരിക്കാന്‍ തുടങ്ങി. അതോടെ ഞങ്ങള് അവരോട് നിങ്ങള്‍ക്ക് ആള് മാറി പോയതാണെന്ന് പറയുന്നത് നിര്‍ത്തി. പകരം സിനിമ നന്നായെന്ന് പറഞ്ഞാല്‍ അതിന് നന്ദി പറയും,’ ദര്‍ശന രാജേന്ദ്രന്‍ പറഞ്ഞു.

ഹൃദയം, ഡിയര്‍ ഫ്രണ്ട്, ജയ ജയ ജയ ജയഹേ എന്നീ സിനിമകള്‍ ഇറങ്ങിയ വര്‍ഷം പിന്നീടുള്ള പത്ത് മാസം താന്‍ ഒന്നും ചെയ്യാതെ വീട്ടില്‍ ഇരിക്കുകയായിരുന്നു എന്നും ദര്‍ശന അഭിമുഖത്തില്‍ പറയുന്നു.

‘ഒരു സിനിമ ചെയ്തു കൊണ്ടിരിക്കുമ്പോള്‍ അത് ഹൈപ്പിലാണ് നില്‍ക്കുന്നതെങ്കില്‍ പോലും നമുക്ക് ആ ഹൈപ്പൊന്നും ഉണ്ടാവില്ല. എന്റെ ഹൃദയം, ഡിയര്‍ ഫ്രണ്ട്, ജയഹേ ഈ സിനിമകളൊക്കെ ഇറങ്ങിയ വര്‍ഷം പിന്നെയുള്ള പത്ത് മാസം ഞാന്‍ ഒന്നും ചെയ്യാതെ വീട്ടില്‍ ഇരിക്കുകയായിരുന്നു. ആ പത്ത് മാസം അടുത്ത സിനിമ ഏതാകുമെന്ന് കണ്ടെത്തുന്നതും ഒരു സ്ട്രെഗിള് തന്നെയാണ്. അതൊട്ടും ഈസിയായ കാര്യമല്ല,’ ദര്‍ശന രാജേന്ദ്രന്‍ പറഞ്ഞു.


Content Highlight: Darshana Rajendran Talks About Anna Ben