ആഷിക് അബു സംവിധാനം ചെയ്ത മായാനദി എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടിയാണ് ദര്‍ശന രാജേന്ദ്രന്‍. വളെര ചെറിയ കാലം കൊണ്ട് മികച്ച സിനിമകളുടെ ഭാഗമാകന്‍ ദര്‍ശനക്ക് സാധിച്ചു.
ജയ ജയ ജയ ഹേയിലെ വേഷം താരത്തിന് കൂടുതല്‍ സ്വീകാര്യത നല്‍കി. ലോക പ്രശസ്തനായ സംവിധായകന്‍ പ്രസന്ന വിത്തനാഗേ സംവിധാനം ചെയ്യുന്ന പാരഡൈസാണ് ദര്‍ശനയുടെ പുതിയ ചിത്രം. രാജീവ് രവിയാണ് ചിത്രത്തിന്റെ ക്യാമറമാൻ.
ചിത്രത്തിൽ ഒരു ഷോട്ടിനെ കുറിച്ച് പറയുകയാണ് ദർശന. ചിത്രത്തിൽ ഒരു പ്രത്യേകതരം മാനിനെ കാണുന്ന ചില ഷോട്ടുകളുണ്ട്. എന്നാൽ അത് ഇമാജിൻ ചെയ്ത് അഭിനയിക്കേണ്ട ഭാഗമാണ്. എന്നാൽ തന്റെ അഭിനയം ബോറായെന്ന് തോന്നിയെന്നും അതിനെ കുറിച്ച് രാജീവ് രവിയും സംസാരിച്ചെന്നും ദർശന പറയുന്നു. ദി ക്യൂ സ്റ്റുഡിയയോട് സംസാരിക്കുകയായിരുന്നു താരം.
‘സാമ്പാ ഡീറിനെ കാണുന്ന ചില സീനുകൾ ചിത്രത്തിലുണ്ട്. എന്നാൽ ശരിക്കും സാമ്പാ ഡീറിനെ നമ്മൾ കാണുന്നില്ലല്ലോ. മൊത്തം അത് കാണുന്ന പോലെ ഇമാജിൻ ചെയ്ത് അഭിനയിക്കണം. ആ ഫീലിങ്‌സും ഇമോഷൻസും ഇമാജിൻ ചെയ്ത് ഉണ്ടാക്കുന്നതാണ്.
ഒരു ഷോട്ട് എടുത്തു. അഭിനയിച്ച് കഴിഞ്ഞ ശേഷം എനിക്ക് തോന്നി, സാമ്പാ ഡീറിനെ കാണാതെ അഭിനയിച്ചത് കുറച്ച് ഓവർ ആയിപോയോ എന്ന്. എനിക്ക് ബോറായോ എന്നൊരു സംശയവും. ഞാനത് റോഷനോട് പറയുകയും ചെയ്തു. റോഷനോട് ഞാൻ ബോറായോ എന്ന് ചോദിക്കുന്നതിനിടയിൽ രാജീവേട്ടൻ ഞങ്ങളുടെ അടുത്തുകൂടെ പാസ് ചെയ്തു പോവുന്നുണ്ടായിരുന്നു.
രാജീവേട്ടൻ ചോദിച്ചു എന്താണെന്ന്. ഞാൻ കാര്യം പറഞ്ഞു. അഭിനയിച്ചത് കുറച്ച് കൂടി പോയോ എന്നൊരു സംശയമെന്ന്. അത് കേട്ടപ്പോൾ രാജീവേട്ടൻ പറഞ്ഞു, ആ അത് കുറച്ച് ഓവർ ആയിരുന്നുവെന്ന്. അപ്പോൾ ഞാൻ ചോദിച്ചു, എന്നാൽ ഷോട്ട് എടുക്കുമ്പോൾ പറയണ്ടേ, ഇപ്പോൾ പറഞ്ഞിട്ട് കാര്യമുണ്ടോയെന്ന്.
പിന്നെ പറഞ്ഞു, അത്ര ബോറല്ല, കുഴപ്പമില്ലായെന്ന്. എല്ലാം വളരെ ക്ലിയറായി പറയാൻ പറ്റുന്ന ആളുകളുടെ കൂടെ വർക്ക് ചെയ്യാൻ പറ്റുന്നത് ഭയങ്കര സഹായമാണ്,’ദർശന പറയുന്നു.
Content Highlight: Darshana Rajendran Talk About Rajeev Ravi