| Friday, 14th October 2022, 5:13 pm

ബേസിലിന്റെ വൈറല്‍ സ്റ്റെപ്പുമായി ദര്‍ശന; ജയ ജയ ജയ ജയഹേയിലെ തീം സോങ് പുറത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ദര്‍ശന രാജേന്ദ്രന്‍, ബേസില്‍ ജോസഫ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാവുന്ന ജയ ജയ ജയ ജയഹേയുടെ തീം സോങ് പുറത്ത്. ജയ ജയ ജയ എന്ന് തന്നെ തുടങ്ങുന്ന പാട്ട് സൈന മ്യൂസിക്കിലൂടെയാണ് പുറത്തുവന്നത്. ശ്രേയ ആര്‍, ആദിത്യ അജയ്, സഞ്ജന ജെ, ഗൗരി എന്നിങ്ങനെ പാട്ട് പാടിയ കുട്ടികള്‍ക്കൊപ്പം ഈണം നല്‍കിയ അങ്കിത് മേനോനും വീഡിയോയില്‍ എത്തിയിരിക്കുന്നത്.

പാട്ടിന്റെ പകുതിക്ക് വെച്ച് ദര്‍ശനയും പാട്ടിലെത്തുന്നുണ്ട്. അടുത്തിടെ വൈറലായ ബേസില്‍ ജോസഫിനൊപ്പമുള്ള റീല്‍സിലെ സ്റ്റെപ്പും ദര്‍ശന പാട്ടിലിടുന്നുണ്ട്.

ജാനേമന്‍ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ചിയേര്‍സ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ലക്ഷ്മി വാര്യറും ഗണേഷ് മേനോനും ചേര്‍ന്നു നിര്‍മിക്കുന്ന പുതിയ ചിത്രമാണ് ജയ ജയ ജയ ജയഹേ.

വിപിന്‍ ദാസും നാഷിദ് മുഹമ്മദ് ഫാമി ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്. അമല്‍ പോള്‍സനാണ് സഹ നിര്‍മാണം. അജു വര്‍ഗീസ്, അസീസ് നെടുമങ്ങാട്, സുധീര്‍ പരവൂര്‍, മഞ്ജു പിള്ള, ശരത് സഭ, ഹരീഷ് പെങ്ങന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ബബ്ലു അജുവാണ് ചായഗ്രാഹകന്‍, ജോണ്‍ കുട്ടിയാണ് എഡിറ്റിങ് വിഭാഗം കൈകാര്യം ചെയ്യുന്നത്.

സ്റ്റണ്ട് മാസ്റ്റര്‍ ഫെലിക്സ് ഫുകുയോഷി റുവേ ആണ് സംഘട്ടന രംഗങ്ങള്‍ ഒരുക്കുന്നത്. കല – ബാബു പിള്ള,ചമയം – സുധി സുരേന്ദ്രന്‍, വസ്ത്രലങ്കാരം – അശ്വതി ജയകുമാര്‍, നിര്‍മാണ നിര്‍വഹണം – പ്രശാന്ത് നാരായണന്‍, മുഖ്യ സഹ സംവിധാനം – അനീവ് സുരേന്ദ്രന്‍, ധനകാര്യം – അഗ്നിവേഷ്, നിശ്ചല ചായാഗ്രഹണം -ശ്രീക്കുട്ടന്‍, വാര്‍ത്താ പ്രചരണം – ജിനു അനില്‍കുമാര്‍, വൈശാഖ് വടക്കേവീട്.

Content Highlight: Darshan with the viral step of basil; The theme song of Jaya Jaya Jaya Jayahe is out

We use cookies to give you the best possible experience. Learn more