|

ദര്‍ശന പ്രൊമോഷന് പോകുന്നത് തന്നെ ഉച്ചയ്ക്ക് ആ ഹോട്ടലില്‍ നിന്ന് കിട്ടുന്ന ബുഫേ കഴിക്കാനാണ്; പരസ്പരം ട്രോളി ബേസിലും ദര്‍ശനയും

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഭക്ഷണക്കാര്യത്തില്‍ പരസ്പരം ട്രോളുമായി ദര്‍ശനയും ബേസിലും. തടി, ചിരി, ഉറക്കം ഇതില്‍ ഏതെങ്കിലും ഒന്ന് കുറക്കേണ്ട അവസ്ഥ വന്നാല്‍ ഏതാണ് ആദ്യം തെരഞ്ഞെടുക്കുക എന്ന ചോദ്യത്തിനായിരുന്നു കിടിലന്‍ തഗ്ഗുമായി താരങ്ങള്‍ ഒരുമിച്ചത്. റെഡ് കാര്‍പറ്റിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.

തടി കുറയ്ക്കാനാണ് ശ്രമിക്കുക എന്ന് ബേസില്‍ പറഞ്ഞപ്പോള്‍ അടുത്തയാളുടെ പ്ലേറ്റില്‍ നിന്ന് കയ്യിട്ട് വാരി കഴിച്ചാല്‍ കാലറി കൗണ്ടാവില്ലെന്ന കണക്കാണ് ബേസിലിനെന്നായിരുന്നു ദര്‍ശനയുടെ കൗണ്ടര്‍. ഫുഡ് ഞാനെടുക്കൂല. ഓണ്‍ലി വെജിറ്റബിള്‍, ഓണ്‍ലി ചിക്കന്‍ എന്നൊക്കെ പറഞ്ഞ് ബാക്കിയെല്ലാവരുടേയും പ്ലേറ്റില്‍ നിന്ന് എല്ലാം എടുത്ത് കഴിക്കും. അങ്ങനെ കഴിക്കുമ്പോള്‍ പിന്നെ കുഴപ്പമില്ലല്ലോ (ചിരി), ദര്‍ശന പറഞ്ഞു.

ഇതില്‍ ആരാണ് ഡയറ്റ് പേഴ്‌സണ്‍ എന്ന് ചോദിച്ചപ്പോള്‍ അത് ദര്‍ശന തന്നെ ആണെന്നും അവള്‍ സിനിമയുടെ പ്രൊമോഷന് വരുന്നത് തന്നെ പ്രൊമോഷന്‍ നടക്കുന്ന ഹോട്ടലില്‍ ഉച്ചയ്ക്ക് കൊടുക്കുന്ന ബുഫേ കഴിക്കാനാണ് എന്നുമായിരുന്നു ബേസിലിന്റെ കൗണ്ടര്‍.

എന്തൊക്കെ തിന്നാലും വണ്ണം വയ്ക്കാത്ത ‘ദാറ്റ് ഗയ്’ അതാണ് ദര്‍ശന. ഷൂട്ടിന്റെ സമയത്ത് ചക്കയൊക്കെ തിന്നുന്നത് കാണണം. ജയഹേ ഞങ്ങള്‍ ചക്ക സീസണിലാണ് ഷൂട്ട് ചെയ്തത്. കൊല്ലം ജില്ലയിലെ ഒരുവിധപ്പെട്ട പ്ലാവില്‍ നിന്നൊക്കെ നമ്മള്‍ ചക്കയിട്ട് കൊണ്ടുവന്നിരുന്നു. ആര്‍ട് ഡിപാര്‍ട്‌മെന്റിന്റെ ജോലി തന്നെ ഇതായിരുന്നു. നല്ലൊരു ആര്‍ട് ഡിപാര്‍ട്‌മെന്റായിരുന്നു (ചിരി).

ഇവര്‍ ചക്കയുള്ള ഒരുവിധപ്പെട്ട പ്ലാവൊക്കെ കറക്ടായിട്ട് സ്‌പോട്ട് ചെയ്യും. കണ്ണുകൊണ്ട് സൂചന കൊടുത്താല്‍ മതി. ആര്‍ടിലെ ഒരു കണ്ണനുണ്ട്. അവന്‍ പ്ലാവില്‍ കേറും. പെട്ടെന്ന് ആര്‍ട് പ്രോപ്പര്‍ട്ടി എന്തെങ്കിലും വേണ്ടിവരുമ്പോള്‍ ഡയറക്ടര്‍ പുറത്തേക്ക് ഇറങ്ങി ഏതെങ്കിലും പ്ലാവിന്റെ മുകളിലേക്ക് നോക്കി കണ്ണാ എന്ന് വിളിക്കും. അവന്‍ കറക്ടായിട്ട് അവിടെ ഉണ്ടാകും.

ദര്‍ശനയ്ക്ക് ചക്കയിട്ടുകൊടുക്കലായിരുന്നു അവരുടെ പ്രധാന ജോലിയെന്ന് ബേസില്‍ പറഞ്ഞപ്പോള്‍ ദര്‍ശനയ്ക്ക് ഇട്ടുകൊടുക്കും ബാക്കിയെല്ലാവരും കൂടി കഴിക്കും എന്നായിരുന്നു ദര്‍ശനയുടെ കൗണ്ടര്‍.

ബാക്കിയുള്ളവരെ വിളിച്ച് എല്ലാവര്‍ക്കും കൊടുക്കുകയൊന്നുമല്ല ഇവള്‍ ചെയ്യുന്നതെന്നും ആദ്യം തിന്നാനുള്ളതൊക്കെ തിന്നു കഴിഞ്ഞിട്ട് ഇനി കുറച്ച് ബാക്കിയുണ്ട് വാ ചക്കയുണ്ട് ചക്ക എന്ന് പറഞ്ഞ് വിളിക്കുമെന്നായിരുന്നു ഇതോടെ ബേസില്‍ പറഞ്ഞത്. ദര്‍ശനയുടെ ബര്‍ത്ത് ഡേയ്ക്ക് വരെ ചക്ക കട്ട് ചെയ്‌തെന്നും ഗിഫ്റ്റ് റാപ്പ് ചെയ്ത് കൊണ്ടുവരുകയായിരുന്നെന്നും ബേസില്‍ പറഞ്ഞു.

Content Highlight: Darshan and basil joseph Counter Comments on Food and diet